ADVERTISEMENT

ഡാലസ് ∙ തിങ്കളാഴ്ച നിയമവിരുദ്ധമായി ടെക്സസ് സംസ്ഥാനത്തേക്ക് പ്രവേശിച്ച 105 പേർ അടങ്ങുന്ന ഒരു വാഹനം ടെക്സസ് സ്റ്റേറ്റ് ട്രൂപ്പെർസ്‌ പിടിച്ചെടുത്തു. ടെക്സസ് സംസ്ഥാനത്ത് മെക്സിക്കോ ബോർഡറിനടുത്ത ലാറിഡോ സിറ്റിയിൽ നിന്നാണ് വാഹനം പിടിച്ചെടുത്തത്. മൈക്കിൾ മക്കോയ് എന്ന ട്രക്ക് ഡ്രൈവറെ മനുഷ്യക്കടത്ത് കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു. 

കഴിഞ്ഞ ആഴ്ചയിൽ ഇതേ സിറ്റിയിൽ നിന്ന് സംസ്ഥാനത്തേക്ക് പ്രവേശിച്ച 80 പേർ അടങ്ങുന്ന ഒരു കൂട്ടം ആളുകളെ നിയമപരമായി അമേരിക്കയിൽ താമസിക്കുവാനുള്ള രേഖകളില്ലാത്തതിനാൽ അറസ്റ്റ് ചെയ്തിരുന്നു. ആവശ്യമായ രേഖകളും അനുവാദവും ഇല്ലാതെ രാജ്യത്തേക്ക് പ്രവേശിക്കുന്നവരിൽ പലരും കുറ്റകൃത്യങ്ങളിൽ അറസ്റ്റ് ചെയ്യപ്പെട്ടവരാണ് എന്നുള്ളത് ഭീതി ഉളവാക്കുന്നുവെന്ന് ടെക്സാസ് ഡിപ്പാർട്മെന്റ് ഓഫ് പബ്ലിക് സേഫ്റ്റി ഓഫീസർ  ക്രിസ് ഒലിവറെസ് വെളിപ്പെടുത്തി.

കസ്റ്റംസ് ബോർഡർ ആൻഡ് പ്രൊട്ടക്ഷൻ ഡിപ്പാർട്മെന്റ് രേഖകളനുസരിച്ച് പ്രസിഡന്റ് ബൈഡൻ ജനുവരിയിൽ ചുമതലയേറ്റ അതിനുശേഷം നിയമവിരുദ്ധമായി ഒരു ലക്ഷത്തോളം കുടിയേറ്റക്കാർ അമേരിക്കയിലേക്ക് പ്രവേശിക്കുവാൻ ശ്രമിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കുന്നു.

English Summary: 105 Migrants Found Being Smuggled Into US in Semi Truck

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com