ADVERTISEMENT

ന്യുസമ്മർഫിൽഡ് (ടെക്സസ്) ∙ ഈസ്റ്റ് ടെക്സസ് ഹോമിലെ നാലുപേർ വെടിയേറ്റു കൊല്ലപ്പെട്ടതായി ചെറോക്കി കൗണ്ടി ലൊ എൻഫോഴ്സ്മെന്റ് അറിയിച്ചു. ജൂലായ് 20 ചൊവ്വാഴ്ചയാണ് മൊബൈൽ ഹോമിൽ നാലു പേരുടെ വെടിയേറ്റു മരിച്ച മൃതദ്ദേഹങ്ങൾ കണ്ടെത്തിയത്. മൊബൈൽ ഹോമിന്റെ പുറകിലുള്ള വീട്ടിൽ നിന്നും രാവിലെ 911 കോൾ ലഭിച്ചതിനെ തുടർന്നാണ് പൊലിസ് സംഭവസ്ഥലത്തെത്തിയത്. 

രണ്ടു പുരുഷന്മാരും രണ്ടു സ്ത്രീകളുമാണ് കൊല്ലപ്പെട്ടവർ. 47, 18 വയസ്സുള്ള രണ്ടു പുരുഷന്മാരും, മുപ്പതിനും നാൽപ്പതിനും ഇടയിൽ പ്രായമുള്ള രണ്ടു സ്ത്രീകളുമാണ് മരിച്ചത്. ഇവരിൽ ഒരു സ്ത്രീയും പതിനെട്ടുകാരനും മാതാവും മകനുമാണെന്ന് ചെറോക്കി കൗണ്ടി ഷെറിഫ് ബ്രെന്റ് ഡിക്സൺ പറഞ്ഞു.

പ്രതിയെന്ന് സംശയിക്കുന്നയാൾ കൊല്ലപ്പെട്ടവരിൽ ഒരാളുടെ വാഹനവുമായാണ് കടന്നുകളഞ്ഞത്. ഏതു ദിശയിലേയ്ക്കാണ് ഇയാൾ പോയതെന്ന് വ്യക്തമല്ലെങ്കിലും, പൊലിസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സ്റ്റേറ്റ് ഹൈവേ 110 സൗത്ത് ഈസ്റ്റ് ടയ്‍ലറിൽ റൂറൽ ഏരിയായിലാണ് സംഭവം. റഡ ഡോഡ്ജ് ചലഞ്ചർ ലൈസെൻസ് പ്ലേറ്റ് LTV 9935 എന്ന വാഹനമാണ് പ്രതി ഓടിക്കുന്നതെന്നും, പ്രതിയുടെ കൈവശം ആയുധം ഉണ്ടായിരിക്കാമെന്നും പൊതുജനം വളരെ കരുതലോടെ ഇരിക്കണമെന്നും വിവരം ലഭിക്കുന്നവർ അടുത്ത പൊലീസ് സ്റ്റേഷനിലോ, 911 വിളിച്ചോ അറിയിക്കണമെന്നും ബ്രെന്റ് ഡിക്സൺ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com