ADVERTISEMENT

ഹൂസ്റ്റൺ∙ മിസോറി സിറ്റി മേയർ റോബിൻ എലക്കാട്ടിന്റെ മാതാവ് ഏലിയാമ്മ ഫിലിപ്പ് എലക്കാട്ട് ( 79) അന്തരിച്ചു. കുറുമള്ളൂർ സ്വദേശി ഫിലിപ്പ് എലക്കാട്ടിന്റെ ഭാര്യയാണ്. ‍ഞീഴൂർ തേവരക്കാട്ടിൽ കുടുംബാംഗമാണ്. 20 വർഷത്തോളം ഷിക്കാഗോയിൽ താമസിച്ചിരുന്ന ഏലിയാമ്മ നോർത്ത് ഷിക്കാഗോയിലെ വിഎ ആശുപത്രിയിൽ നഴ്സായിരുന്നു. 2005ൽ ആണ് ഇന്ത്യയിൽ തിരിച്ചെത്തുന്നത്.

ജൂലൈ 21 ബുധനാഴ്ച വൈകിട്ട് ഏഴിന് സെന്റ് മേരീസ് ക്നാനായ കാത്തലിക് പള്ളിയിൽ പ്രാർഥനാചടങ്ങുകൾ നടക്കും. ജൂലൈ 25 ഞായറാഴ്ച  കുറുമള്ളൂർ സെന്റ് സ്റ്റീഫൻസ് കാത്തലിക് പള്ളിയിൽ വൈകിട്ടു മൂന്നു മണിക്കാണു സംസ്കാരം.

 

ഹൂസ്റ്റൺ ക്നാനായ കമ്മ്യൂണിറ്റി അംഗം റസിൻ ഫിലിപ്പ് എലക്കാട്ട് മകനാണ്. മരുമക്കൾ: ടിന (ചെമ്മഴിക്കാട്, വെളിയനാട്), സ്വെന്യ( ഇടപ്പാറ, ഞീഴൂർ)

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com