ADVERTISEMENT

ന്യൂയോർക്ക് ∙ ഓൺലൈൻ പഠനത്തിന് ആവശ്യമായ സൗകര്യങ്ങൾ ഇല്ലാത്ത നിർധനരായ കുട്ടികളുടെ നിസഹായാവസ്ഥ മനസിലാക്കിയ അടിമാലി ചാരിറ്റബിൾ സൊസൈറ്റി എല്ലാവരോടും സഹായഭ്യർഥനയുമായി സമീപിക്കുകയുണ്ടായി. ഈ വാർത്ത അറിഞ്ഞ വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ സൗത്ത് ജഴ്‌സി പ്രൊവിൻസ് പ്രവർത്തകർ സമാഹരിച്ച തുക അടിമാലി സെന്റ് ജൂഡ് ചർച്ചിൽ നടന്ന ചടങ്ങിൽ വച്ചു സൗത്ത് ജേഴ്‌സി സെന്റ് ജൂഡ് ചർച്ച് വികാരി റവ: ഡെൽസ് അലക്സ് അടിമാലി ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് സിദ്ധിക്ക് വെളിയത്തുകൂടിക്ക് നൽകി. ചടങ്ങിൽ ചാരിറ്റബിൾ സൊസൈറ്റി ട്രഷറർ ഷബീർ, കമ്മിറ്റി അംഗങ്ങളായ ജയേഷ് ശ്രീധരൻ, മനു കുറുമുള്ളിൽ എന്നിവരും സന്നിഹിതരായിരുന്നു.

ആവശ്യമായ സൗകര്യങ്ങൾ ലഭിക്കാത്തതിന്റെ പേരിൽ കുട്ടികളുടെ പഠനം നിക്ഷേധിക്കപ്പെടുവാൻ ഇടയാകരുത് എന്ന ആഗ്രഹത്തോടെ സഹായം നൽകുവാനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ വേൾഡ് മലയാളി കൗൺസിൽ ചെയർമാൻ പോൾ മത്തായി, പ്രസിഡന്റ് അനീഷ്‌ ജെയിംസ്, സെക്രട്ടറി ജെയ്സൺ, ട്രെഷറർ ജോൺ സാംസൺ അതുപോലെ മറ്റു കമ്മിറ്റി അംഗങ്ങളെയും സംഘടനാ പ്രവർത്തകരെയും അടിമാലി ചാരിറ്റബിൾ സൊസൈറ്റിയുടെ ഓരോ അംഗങ്ങളുടെയും പേരിൽ ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു. തുടർന്നും സമൂഹത്തിലെ അവശരായ ജനങ്ങളുടെ സഹായത്തിനായി തങ്ങളോടൊപ്പം ഉണ്ടാകണമെന്ന് സൊസൈറ്റി ഭാരവാഹികൾ അഭ്യർഥിക്കുകയും ചെയ്തു.

വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ മെട്രോ ബോസ്റ്റണ്‍ പ്രൊവിന്‍സ് ചെയര്‍മാന്‍ ബിജു തുമ്പില്‍, പ്രസിഡന്‍റ് ജിബി ജോസഫ്, സെക്രട്ടറി അജോഷ് രാജു, ട്രഷറര്‍ ജിജി വര്‍ഗീസ്, വൈസ് ചെയര്‍ ജിജിന്‍ ജോര്‍ജ് വര്‍ഗീസ്, ജോയിന്‍ സെക്രട്ടറി അനില്‍ വര്‍ഗീസ്, വൈസ് പ്രസിഡന്‍റ് പ്രകാശ് നെല്ലൂര്‍വളപ്പില്‍, വര്‍ഗീസ് പാപ്പച്ചന്‍, അഡ്വൈസറി ചെയര്‍മാന്‍ പോള്‍ വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ ഇടുക്കി കൊന്നത്താടി ഗ്രാമ പഞ്ചായത്തിലെ നിർധനരായ കുട്ടികളുടെ പഠനസഹായത്തിന് ആവശ്യമായ മൊബൈൽ ഫോണും ഡിജിറ്റൽ ഉപകരണങ്ങളും വിതരണം ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങി. മെട്രോ ബോസ്റ്റൺ പ്രൊവിൻസിന്റെ ഉദ്ഘാടന സമ്മേളനത്തിൽ ജലസേചന വകുപ്പ്  മന്ത്രി റോഷി അഗസ്റ്റിൻ നിർദ്ദേശിച്ച ഈ കാര്യം പ്രൊവിൻസ് ഭാരവാഹികൾ സന്തോഷത്തോടെ ഏറ്റെടുക്കുകയായിരുന്നു.

വേൾഡ് മലയാളീ കൌൺസിൽ ന്യൂ ജഴ്സി എഡബ്യൂ പ്രൊവിൻസിന്റെ ആഭിമുഖ്യത്തിൽ കുണ്ടറ ഉപജില്ലയിലെ മുക്കൂട് എംടി സ്കൂളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പഠനം തുടരുന്നതിനു വേണ്ടിയ മൊബൈൽ ഡിവൈസസ് വാങ്ങുവാനുള്ള പണം സ്കൂൾ ഹെഡ് മിസ്ട്രസ് ബിജി. കെ. ക്കു കൈമാറി. ഡബ്യൂഎംസിയുടെ ഈറ്റില്ലമായ ന്യൂജഴ്‌സിയിൽ 2020ൽ ഉദ്ഘാടനം ചെയ്ത പ്രഥമ ഓൾ വുമൺ പ്രൊവിൻസ് ഇതിനോടകം തന്നെ മറ്റു പല ചാരിറ്റി പ്രവർത്തനങ്ങളും സോഷ്യൽ ആൻഡ് മെഡിക്കൽ അവയറൻസ് പ്രോഗ്രാമുകളും സംഘടിപ്പിക്കാൻ സാധിച്ചതിൽ അഭിമാനിക്കുന്നുവെന്ന് പ്രൊവിൻസ് ചെയർപേഴ്‌സൺ ഡോക്ടർ എലിസബത്ത് മാമൻ, പ്രസിഡന്റ് മാലിനി നായർ സംയുക്തമായി അറിയിച്ചു. 

പ്രൊവിൻസിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന മറ്റു എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഷീജ എബ്രഹാം  (വൈസ് ചെയർപേഴ്‌സൺ),  ജൂലി ബിനോയ് (വൈസ് പ്രസിഡന്റ്), തുമ്പി അൻസൂദ്‌ (സെക്രട്ടറി), സിനി സുരേഷ്  (ട്രഷറാർ), ഡോക്ടർ സുനിത ചാക്കോ വർക്കി (അഡ്വൈസറി ബോർഡ്  ചെയർപേഴ്‌സൺ),  ഡോക്ടർ കൃപ നമ്പ്യാർ (ഹെൽത്ത്ഫോറം ചെയർ),  പ്രിയ സുബ്രമണ്യം (കൾച്ചറൽഫോറം ചെയർ), രേഖ ഡാൻ (ചാരിറ്റിഫോറം ചെയർ), ആഗ്ഗി വര്‍ഗീസ് (യൂത്തുഫോറം ചെയർ), മറിയ തോട്ടുകടവിൽ  (അഡ്വൈസറി ബോർഡ്  മെമ്പർ) എന്നിവരുടെ കൂട്ടായ പ്രയത്നത്തിന്റെ ഫലമാണിതെന്നു അവർ അറിയിച്ചു.  

അമേരിക്ക റീജിയൻ ഭാരവാഹികളായ ഫിലിപ്പ് തോമസ് (ചെയര്‍മാന്‍), സുധീർ നമ്പ്യാർ (പ്രസിഡന്റ്), പിന്റോ കണ്ണമ്പള്ളിൽ (ജനറൽ സെക്രട്ടറി), സെസിൽ ചെറിയാൻ (ട്രെഷറർ), ഷാനു രാജൻ (അസോസിയേറ്റ്‌ സെക്രട്ടറി), സാന്താ പിള്ള (വൈസ് ചെയർ), ഫിലിപ്പ് മാരേട്ട് (വൈസ് ചെയര്‍മാന്‍), വികാസ് നെടുമ്പള്ളിൽ (വൈസ് ചെയര്‍മാന്‍), എൽദോ പീറ്റർ (വൈസ് പ്രസിഡന്റ്,അഡ്മിൻ), ജോൺസൻ തലച്ചെല്ലൂർ (വൈസ് പ്രസിഡന്റ് ഓർഗ്), ജോർജ് .കെ .ജോൺ (വൈസ് പ്രസിഡന്റ് ), ചാക്കോ കോയിക്കലേത് (അഡ്വൈസറി ബോർഡ് ചെയര്‍മാന്‍), എബ്രഹാം ജോൺ (അഡ്വൈസറി ബോർഡ് മെമ്പർ), നിബു വെള്ളവന്താനം (അഡ്വൈസറി ബോർഡ് മെമ്പർ), ദീപക്‌ കൈതക്കപ്പുഴ (അഡ്വൈസറി ബോർഡ് മെമ്പർ), ജോർജ് ഫ്രാൻസിസ് (അഡ്വൈസറി ബോർഡ് മെമ്പർ), ഏലിയാസ് കുട്ടി പത്രോസ് (അഡ്വൈസറി ബോർഡ് മെമ്പർ), പ്രമോദ്‌ നായർ (അഡ്വൈസറി ബോർഡ് മെമ്പർ), വർഗീസ് അലക്സാണ്ടർ (അഡ്വൈസറി ബോർഡ് മെമ്പർ), ശോശാമ്മ ആൻഡ്രൂസ് (വിമൻസ് ഫോറം പ്രസിഡന്റ്), ആലിസ് മഞ്ചേരി (വിമൻസ് ഫോറം സെക്രട്ടറി ), മാത്യു തോമസ് (ചാരിറ്റി ഫോറം), ചെറിയാൻ അലക്സാണ്ടർ (റീജിയണൽ NEC), മേരി ഫിലിപ്പ് (റീജിയണൽ NEC) എന്നിവരുടെ കൂട്ടായ പ്രവർത്തനങ്ങളെ ഗ്ലോബൽ പ്രസിഡന്റ്  ഗോപാല പിള്ളയും ഗ്ലോബൽ വൈസ് പ്രസിഡന്റ് പി.സി. മാത്യുവും അഭിനന്ദിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com