ADVERTISEMENT

ഡാലസ് ∙ മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനും ആത്മീയ പിതാവുമായിരുന്ന പരിശുദ്ധ ബസേലിയോസ് പൗലോസ് രണ്ടാമന്റെ ദേഹവിയോഗത്തിൽ ഡാലസ് സെന്റ് തോമസ് മലങ്കര ഓർത്തഡോക്സ് ചർച്ച് വികാരി, മാനേജിങ് കമ്മിറ്റി അംഗങ്ങൾ, ഇടവകാംഗങ്ങൾ, അവരുടെ കുടുംബങ്ങൾ എന്നിവർ പ്രത്യേക യോഗം ചേർന്ന് ബാവയുടെ ആത്മാവിന്റെ നിത്യശാന്തിക്കുവേണ്ടി അനുസ്മരണ സമ്മേളനവും പ്രത്യേക പ്രാർഥനയും  ധൂപ പ്രാർത്ഥനയും നടത്തി.

22

 

ഡാലസ് സെന്റ് തോമസ് മലങ്കര ഓർത്തഡോക്സ് പള്ളിയിൽ സന്ധ്യാ പ്രാർഥനയ്ക്കും, ധൂപ പ്രാർഥനയ്ക്കും ശേഷം ചേർന്ന അനുശോചന യോഗത്തിൽ വികാരി ഫാ. സിജി തോമസ്, ട്രസ്റ്റി ഇടിക്കുള ജോർജ്, മലങ്കര അസോസിയേഷൻ അംഗം ജോൺസൺ കെ. ഐസക്, ഡയോസിഷൻ അസംബ്ലി മെമ്പർ മാത്യു കോശി, മർത്തമറിയം വനിതാ സമാജത്തെ പ്രതിനിധീകരിച്ച് റൂബി മോൾ തോമസ് എന്നിവർ അനുശോചന പ്രസംഗനടത്തി. വികാരി ഫാ. സിജി തോമസ് വായിച്ച അനുശോചന പ്രമേയം യോഗം അംഗീകരിച്ച് പാസാക്കി. ആശീർവാദത്തിനുശേഷം യോഗം അവസാനിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com