ADVERTISEMENT

ഡാലസ് ∙ ഷിക്കാഗോ സെന്റ് മേരീസ്‌ ഓർത്തഡോക്സ്‌ ഇടവകയിലേക്കു സ്ഥലം മാറി പോകുന്ന പ്ലാനോ സെന്റ് പോൾസ്‌ ഓർത്തഡോക്സ്‌ പള്ളി വികാരി റവ ഫാ. തോമസ്സ്‌ മാത്യൂവിനു (ജോബി അച്ചൻ) ഞായറാഴ്ച്ച വി. കുർബ്ബാനകുശേഷം പള്ളി അങ്കണത്തിൽ ചേർന്ന സമ്മേളനത്തിൽ ‌സമുചിതമായ യാത്രയയപ്പു നൽകി.

farewell-fr-thomas-mathew-2

സമ്മേളനത്തിൽ ‌വിവിധ ആധ്യാത്മിക സംഘടനകളെ പ്രതിനിധീകരിച്ചും അച്ചനെ അനുമോദിച്ചും റവ ഫാ. ബിനു മാത്യു (മുൻ വികാരി) തോമസ് രാജൻ (സെക്രട്ടറി), മൈക്കാ റോയി (ശുശ്രൂഷകൻ), അജയ്‌ ജോ (എംജിഒസിഎസ്‌എം), ജോർജ്ജ്‌ സാമുവേൽ, മാനസി റോയി (സൺഡേ സ്കൂൾ), മെറി മാത്യു (ക്വയർ& ഒസിവൈഎം), അനു രാജൻ (എംഎംവിഎസ്‌ സെക്രട്ടറി), സൂസൻ ചുമ്മാർ (എംഎംവിഎസ്‌), ഈതൻ മാത്യു, റോബിൻ കുര്യൻ, അലക്സ്‌ അലക്സാണ്ടർ (കെഇസിഎഫ്‌), ഡീക്കൻ ജിതിൻ സഖറിയാസ്‌, മോളി ജോർജ്ജ്‌, സിബി ജോ, പോൾ ജി വർഗ്ഗീസ്‌ എന്നിവർ സംസാരിച്ചു.

farewell-fr-thomas-mathew-3

ഇടവകയുടെ ഉപഹാരമായി ട്രസ്റ്റി പണവും സെക്രട്ടറി പ്ലാക്കും സമ്മാനിച്ചു. കഴിഞ്ഞ മൂന്നു വർഷകാലം അച്ചന്റെ നിസ്വാർഥമായ പ്രവർത്തനങ്ങളിൽ കൂടി ഇടവകക്കുണ്ടായ ആത്മീയ ഭൗതീക വളർച്ചയെ കുറിച്ച് സെക്രട്ടറി തോമസ് രാജൻ അനുസ്മരിച്ചു.

farewell-fr-thomas-mathew-4

എംഎംവിഎസിന്റെ വകയായി കൊച്ചമ്മക്കു ഉപഹാരം സമ്മാനിച്ചു. അച്ചൻ തന്റെ മറുപടി പ്രസംഗത്തിൽ ഇടവകയ്ക്ക്‌ എല്ലാ ഭാവുകങ്ങളും നേർന്നു. ക്രിസ്റ്റെൻ മാത്യു എംസി ആയിരുന്നു.

farewell-fr-thomas-mathew-5
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com