ADVERTISEMENT

ഡാലസ് ∙ അമേരിക്കയിലെ ഏറ്റവും വലിയ സ്വകാര്യ കമ്പനികളിൽ ഒന്നായ വാൾമാർട്ട് തങ്ങളുടെ തൊഴിലാളികളിൽ കോളേജിൽ പഠിക്കുന്നവർക്കുവേണ്ടി അധ്യയനവർഷത്തെ ഫീസുകൾ പൂർണമായും സൗജന്യമായി നൽകുന്ന ഉത്തരവ് പുറത്തിറക്കി. പാർട്ട് ടൈം ജോലിക്കാർ, ഫുൾടൈം ജോലിക്കാർ എന്നീ വ്യത്യാസമില്ലാതെ എല്ലാവർക്കും ഈ ആനുകൂല്യം ലഭിക്കുന്നതാണ്. ഈ ഉത്തരവിലൂടെ കൂടുതൽ യുവതീ–യുവാക്കളെ ജോലിയിലേക്ക് ആകർഷിപ്പിക്കുക എന്നതാണ് വാൾമാർട്ടിന്റെ ഉദ്ദേശം. 

കോളേജിൽ പഠിക്കുന്നവരുടെ ഫീസിനും പുസ്തകങ്ങൾ വാങ്ങുന്നതിനുമായി 2018 ആരംഭിച്ച ഒരു ഡോളർ ഒരുദിവസം എന്ന പ്രോഗ്രാം അവസാനിപ്പിക്കുകയാണെന്ന് വാൾമാർട്ട് ലേണിങ് ആൻഡ് ലീർഡർഷിപ് പ്രോഗ്രാം വൈസ് പ്രസിഡന്റ് ലോറിയാൻ സ്റ്റാൻസ്കി അറിയിച്ചു. വാൾമാർട്ടിലെ 28,000 വരുന്ന ജോലിക്കാർ 2018 ആരംഭിച്ച പ്രോഗ്രാമിൽ പങ്കാളികളായിരുന്നുവെന്ന് വൈസ് പ്രസിഡന്റ് ഓർപ്പിച്ചു. 

അമേരിക്കയിലുള്ള പത്തോളം കോളേജുകളാണ് ഈ പ്രോഗ്രാമിൽ വാൾമാർട്ടുമായി സഹകരിക്കുന്നതെന്ന് ഉത്തരവിൽ പറയുന്നു. ഫുൾ ടൈം ആയി പഠിക്കുകയും പാർട്ടൈം ആയി വാൾമാർട്ടിൽ ജോലി ചെയ്യുകയും ചെയ്യുന്ന നിരവധി മലയാളികൾക്ക് ഈ പദ്ധതി ഉപകാരപ്രദമാകുമെന്ന് വാൾമാർട്ടിൽ ഇലക്ട്രോണിക് ഡിപ്പാർട്ട്മെന്റ് അസിസ്റ്റന്റ് മാനേജർ ആയി ജോലി ചെയ്യുന്ന ജോഷി ഷാജി അഭിപ്രായപ്പെട്ടു.

English Summary : Walmart to offer free college tuition and books to employees as recruitment lags

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com