ADVERTISEMENT

വാഷിങ്ടൻ ∙ ഫെഡറൽ ജീവനക്കാർ നിർബന്ധമായും വാക്സിനേഷൻ സ്വീകരിക്കണമെന്നും മാസ്കും സാമൂഹിക അകലവും പാലിക്കണമെന്നും പ്രസിഡന്റ് ബൈഡൻ കർശന നിർദേശം നൽകി. അതോടൊപ്പം ക്രമമായ കോവിഡ് പരിശോധനയും വേണമെന്നും ബൈഡൻ പറഞ്ഞു. ഇതു സംബന്ധിച്ചു പ്രഖ്യാപനം‌ വ്യാഴാഴ്ചയാണ് ബൈഡൻ പുറത്തുവിട്ടത്.

വാക്സിനേഷൻ സ്വീകരിക്കുന്നവർക്കു ശമ്പളത്തോടുകൂടിയ ലീവും, നൂറു ഡോളറും നൽകണമെന്നും ബൈഡൻ നിർദേശിച്ചിട്ടുണ്ട്. ഫെഡറൽ കോൺട്രാക്ടേഴ്സിനും ഈ നിർദേശങ്ങൾ ബാധകമാണ്.

മഹാമാരി വ്യാപിക്കുന്നതിനെ കുറിച്ചു ബൈഡൻ ആദ്യം അഭിപ്രായപ്പെട്ടതു വാക്സിനേഷൻ സ്വീകരിക്കാത്തവരിലാണ് കൂടുതൽ വൈറസ് കാണുന്നതെന്നാണ്. എന്നാൽ ഇപ്പോൾ അതിൽ നിന്നും ഒരു പടികൂടി മുമ്പോട്ടു പോയി മഹാമാരി ഒരു അമേരിക്കൻ ട്രാജഡി എന്നാണ് ബൈഡൻ പറയുന്നത്. വാക്സീൻ സ്വീകരിക്കുന്നതു ഞങ്ങളുടെ സ്വാതന്ത്ര്യമാണെന്ന് അവകാശപ്പെടുന്നവരോട് ബൈഡൻ പറയുന്നത് സ്വാതന്ത്ര്യത്തോടുകൂടി നമ്മുടെ ചുമതലകൾ കൂടി നിർവഹിക്കപ്പെടണമെന്നാണ്.

അമേരിക്കയിൽ കോവിഡ് നിയന്ത്രണങ്ങൾ മിക്കവാറും പിൻവലിച്ചതോടെ രോഗവ്യാപനം ഓരോ ദിവസവും വർധിച്ചു വരികയാണ്. സിഡിസി ഉൾപ്പെടെയുള്ളവർ മാസ്കും സാമൂഹിക അകലവും വീണ്ടും വേണ്ടി വരുമോ എന്ന ആശങ്കയിലാണ് കഴിയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com