ADVERTISEMENT

ഹൂസ്റ്റണ്‍ ∙ ഡെല്‍റ്റ വേരിയന്റ് കൂടുതല്‍ അപകടകരമായ പകര്‍ച്ചവ്യാധിയാണെന്ന് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍. ഇത് വാക്‌സിനുകള്‍ നല്‍കുന്ന പരിരക്ഷകളെ പോലും തകര്‍ക്കാന്‍ സാധ്യതയുണ്ടെന്നും മാത്രമല്ല വൈറസിന്റെ അറിയപ്പെടുന്ന മറ്റെല്ലാ പതിപ്പുകളേക്കാളും കഠിനമായ രോഗത്തിനും കാരണമാകുമെന്ന് ഏജന്‍സി ഡയറക്ടര്‍ ഡോ. റോച്ചല്‍ പി. വാലന്‍സ്‌കി ചൊവ്വാഴ്ച സമ്മതിച്ചു. മെര്‍സ്, സാര്‍സ്, എബോള, ജലദോഷം, സീസണല്‍ ഇന്‍ഫ്‌ലുവന്‍സ, വസൂരി എന്നിവയ്ക്ക് കാരണമാകുന്ന വൈറസുകളേക്കാള്‍ ഡെല്‍റ്റ വേരിയന്റ് കൂടുതല്‍ പകരുന്നതാണ്, ഇത് ചിക്കന്‍പോക്‌സിനെപ്പോലെ പകര്‍ച്ചവ്യാധിയാണെന്നും സിഡിസി പുറത്തിറക്കിയ പുതിയ ഡോക്യുമെന്റില്‍ പറയുന്നു. വാക്‌സിനേഷന്‍ നേടിയവര്‍ പോലും ശ്രദ്ധിക്കണമെന്നും മാസ്‌ക്ക് ധരിക്കുന്നതാണ് ഉത്തമമെന്നും ഏജന്‍സി പറയുന്നു. രാജ്യത്തുടനീളം ഡെല്‍റ്റയുടെ വ്യാപനത്തെക്കുറിച്ച് ശാസ്ത്രജ്ഞര്‍ക്ക് ആശങ്കയുണ്ട്. 

 

kollam news

വ്യാഴാഴ്ച വരെ അമേരിക്കയില്‍ പ്രതിദിനം ശരാശരി 71,000 പുതിയ കേസുകള്‍ ഉണ്ടായിരുന്നു. പുതിയ ഡാറ്റ സൂചിപ്പിക്കുന്നത് വാക്‌സിനേഷന്‍ ലഭിച്ച ആളുകള്‍ വൈറസ് പടര്‍ത്തുന്നുവെന്നാണ്. വാക്‌സിനേഷന്‍ നേടിയവര്‍ വഴി വൈറസ് പകരുന്നത് ഒരു അപൂര്‍വ സംഭവമാണെന്ന് ഡോ. വലന്‍സ്‌കി പറയുന്നു. എന്നാല്‍ മറ്റ് ശാസ്ത്രജ്ഞര്‍ പറയുന്നത് ഇത് സാധാരണമാണെന്നാണ്. ഡോക്യുമെന്റില്‍ അവതരിപ്പിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചൊവ്വാഴ്ച ഏജന്‍സിപുതിയ മാസ്‌കിങ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയത്. ഉയര്‍ന്ന തോതില്‍ വൈറസ് പകരുന്ന കമ്മ്യൂണിറ്റികളില്‍ വാക്‌സിനേഷന്‍ നേടിയവരോട് പോലും പൊതു സജ്ജീകരണങ്ങളില്‍ വീടിനുള്ളില്‍ മാസ്‌ക് ധരിക്കാന്‍ ശുപാര്‍ശ ചെയ്യുന്നു. എന്നാല്‍ ഉയര്‍ന്ന ട്രാന്‍സ്മിസിബിലിറ്റിയും നിലവിലെ വാക്‌സിന്‍ കവറേജും കണക്കിലെടുക്കുമ്പോള്‍, സാര്‍വത്രിക മാസ്‌കിങ് അത്യാവശ്യമാണെന്നാണ് ഇപ്പോള്‍ സിഡിസി രേഖ പറയുന്നത്.

 

ദുര്‍ബലമായ രോഗപ്രതിരോധ ശേഷിയുള്ള ആളുകള്‍ വൈറസ് കൂടുതലായി പകരാത്ത സ്ഥലങ്ങളില്‍ പോലും മാസ്‌ക് ധരിക്കണമെന്ന് ഏജന്‍സിയുടെ ഡാറ്റ നിര്‍ദ്ദേശിക്കുന്നു. അതിനാല്‍ ചെറിയ കുട്ടികളുമായോ മുതിര്‍ന്നവരുമായോ അല്ലെങ്കില്‍ ദുര്‍ബലരായ ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന അമേരിക്കക്കാര്‍ നിര്‍ബന്ധമായും വാക്‌സിനേഷന്‍ സ്വീകരിക്കണമെന്നു പറയുന്നു. വാക്‌സിനേഷന്‍ നടത്തിയ 162 ദശലക്ഷം അമേരിക്കക്കാരില്‍ ആഴ്ചയില്‍ ഏകദേശം 35,000 രോഗലക്ഷണങ്ങള്‍ ഉണ്ടെന്ന് സി.ഡി.സി പറയുന്നു. എന്നാല്‍ അസ്മിപ്‌റ്റോമാറ്റിക് അണുബാധകളെ ഇവര്‍ ട്രാക്കുചെയ്യുന്നില്ല, അതിനാല്‍ യഥാര്‍ത്ഥ സംഭവങ്ങള്‍ ഇതിലും വളരെ കൂടുതലായിരിക്കാം.

covid-dallas

 

ഡെല്‍റ്റ വേരിയന്റിലെ അണുബാധ വായുമാര്‍ഗങ്ങളില്‍ വൈറസിനെ വ്യാപിപ്പിക്കുന്നുവെന്നാണ് സൂചനകള്‍. ഇത് ആല്‍ഫ വേരിയന്റ് ബാധിച്ചവരില്‍ കാണുന്നതിനേക്കാള്‍ പത്തിരട്ടി കൂടുതലാണ്. അതു കൊണ്ടു തന്നെയിത് ഉയര്‍ന്ന തോതില്‍ അപകടം വിതയ്ക്കുന്ന പകര്‍ച്ചവ്യാധിയാണെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഡെല്‍റ്റ ബാധിച്ച ഒരു വ്യക്തിയില്‍ വൈറസിന്റെ അളവ് ആയിരം മടങ്ങാണ്. അടുത്തിടെ നടത്തിയ ഒരു പഠനമനുസരിച്ച്, വൈറസിന്റെ യഥാര്‍ത്ഥ രീതിയില്‍ ആളുകളില്‍ കാണുന്നതിനേക്കാള്‍ കൂടുതല്‍. 

 

കേസുകളുടെ വ്യാപനത്തിന്റെ വിശദമായ വിശകലനത്തില്‍, ഡെല്‍റ്റ ബാധിച്ച ആളുകള്‍ വാക്‌സിനേഷന്‍ സ്റ്റാറ്റസ് പരിഗണിക്കാതെ മൂക്കിലും തൊണ്ടയിലും വലിയ അളവില്‍ വൈറസ് വഹിക്കുന്നുണ്ടെന്ന് സിഡിസി പറയുന്നത്. ന്യൂയോര്‍ക്കിലെ ബെല്ലിവ്യൂ ഹോസ്പിറ്റല്‍ സെന്ററിലെ പകര്‍ച്ചവ്യാധി വിദഗ്ധന്‍ ഡോ. ജോര്‍ജ് ഹെമിങ്ടണ്‍ പറയുന്നത്, പ്രൊവിന്‍സ്ടൗണില്‍ വ്യാപിച്ച പകര്‍ച്ചവ്യാധി വലിയ അളവിലാണ് ഡെല്‍റ്റ വേരിയന്റിനെ പടര്‍ത്തിയത്. ഡെല്‍റ്റ വേരിയന്റുമായുള്ള അണുബാധ കടുത്ത രോഗത്തിലേക്ക് നയിച്ചേക്കാം. ഇത് വാക്‌സിനേഷനെ പോലും മറി കടക്കുന്നുവെന്നത് വരാന്‍ പോകുന്ന വിപത്തിനെ കാണിക്കുന്നുവെന്ന് അദ്ദേഹം പറയുന്നു. കാനഡയില്‍ നിന്നും സ്‌കോട്ട്‌ലന്‍ഡില്‍ നിന്നുമുള്ള പഠനങ്ങള്‍ ഈ വേരിയന്റ് ബാധിച്ചവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനുള്ള സാധ്യത കൂടുതലാണെന്ന് കണ്ടെത്തി, സിംഗപ്പൂരിലെ ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത് അവര്‍ക്ക് ഓക്‌സിജന്‍ ആവശ്യമാണെന്ന്. എന്നിട്ടും, ഗുരുതരമായ രോഗങ്ങള്‍, ആശുപത്രിവാസം, പ്രതിരോധ കുത്തിവയ്പ്പുള്ള ആളുകളുടെ മരണം എന്നിവ തടയുന്നതില്‍ വാക്‌സിനുകള്‍ വളരെ ഫലപ്രദമാണെന്ന് സിഡിസിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.

 

'മൊത്തത്തില്‍, ഡെല്‍റ്റയാണ് ഞങ്ങള്‍ക്കറിയാവുന്ന അസ്വസ്ഥമായ വകഭേദം,' ന്യൂയോര്‍ക്കിലെ വെയില്‍ കോര്‍ണല്‍ മെഡിസിനിലെ വൈറോളജിസ്റ്റ് ജോണ്‍ മൂര്‍ പറഞ്ഞു. സിഡിസി പ്രൊവിന്‍ടൗണില്‍ അടുത്തിടെയുണ്ടായ വ്യാപനത്തിന്റെ വിശകലനം ഉള്‍പ്പെടെ ഒന്നിലധികം പഠനങ്ങള്‍ നടത്തി. ഇവിടെ നിന്നുള്ള ഡാറ്റയെ ആശ്രയിച്ചാണ് ഇപ്പോഴത്തെ ഡോക്യുമെന്റ് പുറത്തിറക്കിയിരിക്കുന്നത്. വ്യാഴാഴ്ചയോടെ ആ ക്ലസ്റ്റര്‍ 882 കേസുകളായി വളര്‍ന്നു. 74 ശതമാനം പേര്‍ക്ക് വാക്‌സിനേഷന്‍ നല്‍കിയയിടത്താണ് ഈ വേരിയന്റ് ഇത്രമാത്രം വ്യാപനം സൃഷ്ടിച്ചത്. എവിടെയാണ് തകരാറെന്നു കണ്ടെത്താനാണ് സിഡിസിയുടെ ശ്രമം. എന്നാല്‍, അതിനോട് അനുകൂലിക്കാന്‍ ജനങ്ങള്‍ തയൈറാവിടത്തോളം ഇതു വലിയ വ്യാപനം ഉണ്ടാക്കുക തന്നെ ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com