ADVERTISEMENT

ന്യൂയോർക്ക് ∙ മിക്കവാറും എല്ലാ യുഎസ് സംസ്ഥാനങ്ങളിലും കോവിഡ്19 പ്രതിരോധ കുത്തിവയ്പ്പ് ആവശ്യമാണ്. സ്വകാര്യ, ഗവൺമെന്റ് സ്ഥാപനങ്ങളിൽ ഇത് തൊഴിൽ ലഭിക്കുവാനോ, തൊഴിലിൽ തുടരുവാനോ ആവശ്യമായ പ്രധാന യോഗ്യതയാണ്. പ്രസിഡന്റ് ജോ ബൈഡൻ ഫെഡറൽ ജീവനക്കാരും ഫെഡറൽ ഗവൺമെന്റുമായി നേരിട്ട്, ഇൻപേഴ്സൺ ഇടപാട് നടത്തുന്നവരും വാക്സിനേറ്റ് ചെയ്യേണ്ടതാണെന്ന് എക്സിക്യൂട്ടീവ് ഓർഡർ പുറപ്പെടുവിച്ചു കഴിഞ്ഞു. എന്നാൽ വാക്സിനേറ്റ് ചെയ്യുവാൻ വിസമ്മതിക്കുന്ന ജീവനക്കാരെ എന്തുചെയ്യും എന്ന ചോദ്യത്തിന് ഇപ്പോഴും വ്യക്തമായ ഉത്തരമില്ല.

പ്രായോഗികമായി ചെറിയ ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന പ്രബലമല്ലാത്ത ന്യൂനപക്ഷ ജീവനക്കാരെ മറ്റു കാരണങ്ങൾ‍ പറഞ്ഞ് പിരിച്ചുവിടാം. എന്നാൽ ശക്തമായ യൂണിയൻ അംഗങ്ങളെയോ കായിക ശേഷിയുള്ള വിഭാഗത്തിൽപെടുന്നവരെയോ പറഞ്ഞയയ്ക്കുവാൻ മറ്റു മാർഗങ്ങൾ തേടേണ്ടി വന്നിരിക്കുകയാണ്. സ്വകാര്യ ഗവൺമെന്റ് ഏജൻസികൾക്ക് വാക്സിനേറ്റ് ചെയ്തിരിക്കണം എന്നത് തൊഴിലിൽ തുടരുന്നതിനോ തൊഴിൽ നേടുന്നതിനോ ഉള്ള വ്യവസ്ഥയായി നിയമം പുതുക്കി പ്രസിദ്ധീകരിക്കാം. ജീവനക്കാർക്ക് ഇത് നിരസിക്കുവാനുള്ള അവകാശം ഉണ്ടാകും. അതുകഴിഞ്ഞ് എത്ര മണിക്കൂർ (ദിവസങ്ങൾ) തങ്ങളുടെ ജോലിയിൽ തുടരാൻ കഴിയും എന്നു പറയാനാവില്ല.

എന്നാൽ സിവിൽ റൈറ്റ്സ് ലോസ് അനുസരിച്ച് ചില നീക്കുപോക്കുകൾ നടത്താൻ ജീവനക്കാർക്ക് കഴിയും. പക്ഷെ തൊഴിൽ ദാതാവിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന ഈ നീക്കുപോക്കുകൾ തൊഴിൽ ദാതാവിന് യുക്തി പരമല്ലാത്ത കഷ്ടപ്പാടുകൾ വരുത്തിവയ്ക്കുന്നതായി കരുതുന്നു മോർഗൻ ലൂയിസിൽ കോവിഡ് –19 ടാക്സ് ഫോഴ്സിന് നേതൃത്വം നൽകുന്ന അഭിഭാഷക ഷാരൺ പെർലി മാസ് ലിംഗ് പറയുന്നു.

US-HEALTH-VIRUS-VACCINE

ഈയാഴ്ച ഒരു നിയമ പ്രശ്നം യുഎസ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് പരിഹരിക്കുവാൻ ശ്രമിച്ചു. തൊഴിൽ ദാതാക്കളുടെയും ജീവനക്കാരുടെയും ചില അവകാശങ്ങൾ വിശദീകരിച്ചു. അടിയന്തിര ഉപയോഗത്തിനുള്ള വാക്സിനേഷനുകൾ ഫെഡറൽ ഫുഡ്, ഡ്രഗ് ആന്റ് കോസ്മെറ്റിക്സ് ആക്ട് തൊഴിൽ ദാതാക്കൾ മറ്റുള്ളവർക്ക് നൽകുന്നത് ചിലർ വിമർശിച്ചതിന് മറുപടിയായി ആയിരുന്നു വിശദീകരണം.

ഡിപ്പാർട്ട്മെന്റിലെ അഭിഭാഷകർ വ്യക്തികളോട് അവർക്ക് ലഭ്യമായ ഉപാധികൾ വിശദീകരിച്ചിരിക്കണം. ജീവനക്കാർക്ക് അടിയന്തിരമായി നൽകുന്ന കുത്തി വയ്പുകൾ സ്വീകരിക്കുവാനോ നിരാകരിക്കുവാനോ ഉള്ള സാധ്യതയെ കുറിച്ച് പറഞ്ഞിരിക്കണം. എന്നാൽ ഈ സാധ്യത തൊഴിൽ ദാതാക്കൾക്ക് തൊഴിൽ നൽകുന്നതിന് ഒരു വ്യവസ്ഥയായി മുന്നോട്ടു വയ്ക്കുവാനുള്ള സ്വാതന്ത്ര്യ നഷ്ടപ്പെടുത്തുന്നില്ല. ഇതേ കാരണങ്ങൾ മൂലം യൂണിവേഴ്സിറ്റികൾക്കും, സ്കൂൾ ഡിസ്ട്രിക്ടുകൾക്കും മറ്റ് സ്ഥാപനങ്ങൾക്കും വാക്സീൻ ഒരു യോഗ്യതയാക്കി മാറ്റാൻ കഴിയും.

യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് വെറ്ററൻസ് അഫയേഴ്സ് (വിഎ) കോവിഡ് വാക്സീൻ തങ്ങളുടെ ജീവനക്കാർക്ക് ആവശ്യമാണെന്ന് പറയുന്ന ആദ്യ സ്ഥാപനമായി. സ്റ്റേറ്റ് ഓഫ് കലിഫോർണിയ തങ്ങളുടെ മില്യൻ കണക്കിന് ഹെൽത്ത് കെയർ വർക്കേഴ്സിനും ജീവനക്കാർക്കും കോവിഡ് –19 വാക്സീൻ എടുക്കുവാനോ ആഴ്ച തോറും കോവിഡ് –19 ടെസ്റ്റ് നടത്തുന്നതിന്റെ തെളിവുകൾ ഹാജരാക്കുവാനോ ആവശ്യപ്പെട്ടു. ന്യൂയോർക്ക് സിറ്റിയും ജീവനക്കാരോട് സെപ്റ്റംബർ മധ്യത്തിനകം വാക്സീൻ എടുക്കുവാനോ ആഴ്ചതോറും ടെസ്റ്റ് ചെയ്യുന്നതിന്റെ രേഖകൾ‍ ഹാജരാക്കുവാനോ ആവശ്യപ്പെട്ടു.

ഫെഡറൽ ഗവൺമെന്റ് ജീവനക്കാരുടെ കാര്യത്തിലും ഉടനെ തന്നെ വ്യക്തമായ തീരുമാനം ഉണ്ടാകുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാകി പറഞ്ഞു. ഞങ്ങളുടെ ജീവനക്കാർക്ക് എന്തെല്ലാം നടപടികൾ സ്വീകരിക്കണമെന്ന് ആലോചിച്ചു വരികയാണെന്ന് കൂട്ടിച്ചേർത്തു.

കോർപ്പറേറ്റ് ലോകത്തിൽ ഓരോ കമ്പനിയും പ്രത്യേകമായി തീരുമാനം എടുക്കുകയാണ്. ഡെൽറ്റയും യുണൈറ്റഡ് എയർ ലൈൻസും പുതിയ ജീവനക്കാർ കോവിഡ് –19 വാക്സിനേഷന്റെ രേഖകൾ ഹാജരാക്കണമെന്ന് പറയുന്നു. ഗോൾഡ്മാൻ സാക്ക്സ് തങ്ങളുടെ ജീവനക്കാരുടെ വാക്സിനേഷൻ സ്റ്റാറ്റസ് വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്നു. എന്നാൽ വാക്സീൻ എടുക്കാൻ നിർബന്ധിക്കുന്നില്ല.

FILES-US-HEALTH-VIRUS-VACCINES-POLITICS

എംപ്ലോയ്മെന്റ് അഡ്‍വൈസറും മക്ഡെർമോറ്റ് വിൽ ആന്റ് എമറിയിലെ അഭിഭാഷകയുമായ മിഷെൽ സ്ട്രോ ഹിറോ തൊഴിൽ ദാതാക്കൾ വാക്സിനുകൾ ആവശ്യമാണെന്ന് പറയുമ്പോൾ അതിന് ചെലവ് വേണ്ടി വരുമെന്ന് പറയുന്നു. കംപ്ലയൻസും എക്സംപ്ഷൻ റിക്വസ്റ്റുകളും ട്രാക്ക് ചെയ്യുന്നതിന് ഭാരിച്ച അഡ്മിനിസ്ട്രേറ്റിവ് ചെലവുണ്ടാകും. ഡിസ്ക്രിമിനേഷൻ ക്ലെയിമുകൾ കൈകാര്യം ചെയ്യുന്നതിനും ചെലവുണ്ടാകും.

വാക്സീൻ എടുക്കുന്നവർക്ക് ചില കമ്പനികൾ പ്രലോഭനങ്ങൾ നൽകുന്നുണ്ട്. വാക്സിനേറ്റ് ചെയ്ത തെളിവ് ഹാജരാക്കുന്ന ജീവനക്കാരന് വാൾമാർട്ട് 75 ഡോളർ നൽകുന്നു. ആമസോൺ വാക്സീൻ എടുത്തതിന്റെ തെളിവ് ഹാജരാക്കുന്ന ജീവനക്കാരന് 80 ഡോളർ ബോണസ് നൽകുന്നു. പുതിയതായി നിയമിക്കുന്ന ജീവനക്കാരൻ വാക്സിനേറ്റ് ചെയ്താണെങ്കിൽ 100 ഡോളർ കൊടുക്കുന്നു. ജീവനക്കാരൻ വാക്സിനേറ്റ് ചെയ്യാത്തത് മതപരമായതോ ആരോഗ്യപരമായതോ ആയ കാരണത്താലാണെങ്കിൽ ഇളവ് ലഭിച്ചേക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com