ADVERTISEMENT

മസ്‌കീറ്റ് (ഡാലസ്) ∙ ഡാലസ് സെന്റ് പോൾസ് മാർത്തോമാ ചർച്ച് മുപ്പത്തി മൂന്നാമതു വാർഷിക കൺവെൻഷൻ ജൂലൈ 30 മുതൽ ഓഗസ്റ്റ് ഒന്നു വരെ ബാർൺനീസ് ബ്രിഡ്ജിലുള്ള സെന്റ് പോൾസ് മാർത്തോമ ചർച്ചിൽ വെച്ചു നടക്കും. വെള്ളി ശനി ദിവസങ്ങളിൽ വൈകിട്ട് 6.30നും ഓഗസ്റ്റ് ഒന്നിന് വൈകിട്ട് നാലിനുമായിരിക്കും കൺവെൻഷൻ ആരംഭിക്കുകയെന്നു ഇടവക ഭാരവാഹികൾ അറിയിച്ചു.

മാർത്തോമാ സഭയിലെ സീനിയർ പട്ടക്കാരൻ വെരി റവ ഡോ ചെറിയാൻ തോമസാണ്‌ വചന ശുശ്രുഷ നിർവഹിക്കുന്നത്. യൂട്യൂബ് ചാനലിലും തത്സമയം കാണാവുന്നതാണ്. കൺവെൻഷനിലേക്കു ഏവരെയും സ്വാഗതം ചെയ്യുന്നതായി വികാരി റവ. തോമസ് മാത്യു സെക്രട്ടറി ഈശോ തോമസ് എന്നിവർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com