ADVERTISEMENT

ഓസ്റ്റിൻ ∙ ബിസിനസ് സ്ഥാപനങ്ങൾ സന്ദർശിക്കുന്നവർ മാസ്ക്ക് ധരിക്കണമെന്ന് ആവശ്യപ്പെട്ടാൽ 1000 ഡോളർ വരെ പിഴ ചുമത്തുമെന്ന് ടെക്സസ് ഗവർണർ ഗ്രോഗ് ഏബട്ട്. വ്യാഴാഴ്ച ഒപ്പിട്ട എക്സിക്യൂട്ടീവ് ഉത്തരവിലൂടെയാണ് ഗവർണറുടെ മുന്നറിയിപ്പ്. സർക്കാർ ഏജൻസികൾ വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ ആവശ്യപ്പെടുന്നതും മാസ്ക്ക് ധരിക്കാതെ വരുന്നവർക്ക് പ്രവേശനം നിഷേധിക്കുന്നതും പുതിയ ഉത്തരവിലൂടെ തടഞ്ഞിട്ടുണ്ട്.

പൊതു– സ്വകാര്യ സ്ഥാപനങ്ങൾ ഗവർമെന്റ് ഫണ്ട് സ്വീകരിക്കുന്നുണ്ടെങ്കിൽ അവർക്കും ഈ നിയമം ബാധകമാണെന്ന് ഉത്തരവിൽ ചൂണ്ടികാട്ടി. കോവിഡ് 19 വ്യാപനം തടയുന്നതിന് ടെക്സസ് ജനങ്ങൾ എങ്ങനെ പ്രവർത്തിക്കണമെന്ന് അറിയാമെന്നും ഗവർണർ പറഞ്ഞു. അവർ അത് സ്വയം  പ്രാവർത്തികമാക്കുന്നുണ്ട്.

ലോക്കർ ഗവൺമെന്റുകൾക്ക് ഇതു സംബന്ധിച്ചു നേരത്തെ നൽകിയിരുന്ന ഉത്തരവിൽ മാറ്റമൊന്നും ഇല്ലെന്നും പുതിയ എക്സിക്യൂട്ടീവ് ഉത്തരവ് അതിനെ കൂടുതൽ പ്രബലപ്പെടുത്തുന്നതാണെന്നും ഗവർണർ ആവർത്തിച്ചു. മാസ്ക്ക് ധരിക്കുന്നതിനെതിരെയുള്ള തന്റെ എതിർപ്പ് ഗവർണർ തുറന്നു പറഞ്ഞു.

ടെക്സസിൽ കഴിഞ്ഞ മാസം കുറഞ്ഞു വന്നിരുന്ന രോഗവ്യാപനം ഈയാഴ്ചകളിൽ ചെറുതായി വർധിച്ചു വരുന്നുവെന്നതാണ് വിവിധ കേന്ദ്രങ്ങൾ നൽകുന്ന സൂചന.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com