ADVERTISEMENT

ഫ്ലോറിഡ ∙ 2022 ജൂലൈ ഏഴു മുതല്‍ 10 വരെ ഓർലാണ്ടോ ഫ്ലോറിഡയിൽവെച്ച് നടത്തുന്ന ഫൊക്കാനാ നാഷനല്‍ കണ്‍വന്‍ഷനുവേണ്ടിയുള്ള കൺവെൻഷൻ സെന്റർ ഫൊക്കാന നേതാക്കൾ സന്ദർശിച്ച്, കോൺട്രാക്ടിൽ ഒപ്പുവെച്ചു. ഫ്ലോറിഡ യൂണിവേസ്ൽ സ്റ്റു‍ഡിയോയുടെ എൻട്രൻസിൽ തന്നെയുള്ള ഹിൽട്ടൺ ഗ്രൂപ്പിന്റെ ഡബിൾ ട്രീ ഹോട്ടൽ ആണ് കൺവെൻഷന് വേണ്ടി തെരഞ്ഞെടുത്തിട്ടുള്ളത്.

നോര്‍ത്ത് അമേരിക്കയുടെ നാനാഭാഗത്തുനിന്നും കേരളത്തില്‍ നിന്നും എത്തിച്ചേരുന്ന അതിഥികളേയും കലാസാംസ്‌കാരിക പ്രമുഖരേയും രാഷ്ട്രീയ നേതാക്കളേയും സ്വീകരിക്കാന്‍ ഒർലാണ്ടോ സിറ്റിയിലുള്ള ഹിൽട്ടൺ ഡബിൾ ട്രീ  സ്യൂട്ട് ഒരുങ്ങുകയാണ്. അതിന് ഈ ഹോട്ടൽ സമുച്ചയം പര്യാപ്തമാണെന്ന് ഫൊക്കാന ഭാരവാഹികൾ വിലയിരുത്തി.

ലോകത്തിലെ ഏറ്റവും വലിയ പ്രവാസി സംഘടന ആയ ഫൊക്കാനയുടെ 2022ലെ ജനറൽ കണ്‍വെൻഷൻ ഒരു ചരിത്ര സംഭവം ആയിരിക്കും .ഫ്ലോറിഡയിൽ നടക്കുന്ന ഫൊക്കാനയുടെ മഹോത്സവം എന്നതിലുപരി അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടന ആയ ഫൊക്കാനയുടെ നാൽപത് വർഷങ്ങളുടെ ചരിത്ര നിയോഗത്തിൽ കൂടി കടന്നു പോകുന്നുവെന്ന പ്രത്യേകത കൂടിയുണ്ട് ഈ കണ്‍വെൻഷന്. അതിനുള്ള തയാറെടുപ്പ് അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ നടത്തി അവയുടെ പരിസമാപ്തി കൂടി ആകും ഫ്ലോറിഡയിൽ നടക്കുക.

ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങളുടെ കണ്ണാടിയാണ് ഫൊക്കാനാ ജനറൽ കണ്‍വെൻഷൻ. നാം ഇതുവരയും എന്തു ചെയ്യതു, എന്തു നേടി, നമ്മുടെ പ്രസക്തി, ശക്തി ഒക്കെ ആധികാരികമായി പറയുവാന്‍ ഈ കണ്‍വെൻഷന്റെ വേദികൾ നാം ഉപയോഗപ്പെടുത്തും. ഈ കൺവെൻഷൻ ഫൊക്കാന ചരിത്രത്തില്‍ അവിസ്മരണീമാക്കുവാൻ പരമാവധി ശ്രമിക്കുമെന്ന് ഫൊക്കാന പ്രസിഡന്റ് ജോർജി വർഗീസ് അറിയിച്ചു. കൺവെൻഷനിൽ 5000ത്തിൽ അധികം ആളുകൾ പങ്കെടുക്കുമെന്നാണ് വിശ്വാസം. ഫൊക്കാനയുടെ പേരും പ്രശസ്തിയും ഈ കണ്‍വൻഷൻ  ലോകം മുഴുവൻ പരത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിരവധി പദ്ധികള്‍ നാം ആവിഷ്‌ക്കരിച്ചു നടപ്പിലാക്കിക്കഴിഞ്ഞു. നമുക്കു ഇനിയും വളരെ ദൂരം പോകാനുണ്ട്. നമ്മുടെ അർഥപൂര്‍ണ്ണമായ ആ സഞ്ചാരത്തിനു ഒർലാണ്ടോ ഒരു പാതയൊരുക്കലാണ്.

അമേരിക്കയിലെയും കാനഡയിലെയും എല്ലാ മലയാളികളെയൂം ഈ പ്രവാസി കൂട്ടായ്മയിലേക്ക് സ്വാഗതം ചെയ്യുന്നതായി സെക്രെടറി സജിമോൻ ആന്റണി പറഞ്ഞു. കൺവെൻഷനോടനുബന്ധിച്ചു ഫ്ലോറിഡ കാണുന്നതിനും ‌ക്രൂസിനുമെക്കയായി ഒരു വെക്കേഷൻ പാക്കേജ് തന്നെ ഉണ്ടായിരിക്കും.  ഇപ്പോൾ തന്നെ വളരെ ചിട്ടയോടു കൂടി കൺവെൻഷന്റെ പ്രവർത്തനങ്ങൾക്ക് തുദക്കമിട്ടതായിട്രസ്റ്റീ ബോർഡ് ചെയർ ഫിലിപ്പോസ് ഫിലിപ്പ്  അറിയിച്ചു. കൺവൻഷന് നടത്തിപ്പിന് വിപുലമായ ഒരുക്കങ്ങൾ ചെയ്തു വരുന്നതായി ചെയർമാൻ ചാക്കോ കുരിയൻ പ്രസ്താവിച്ചു. യുവജനങ്ങളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധ നേടുന്ന ഒരു  മഹോത്സവമാകും  ഈ  കണ്‍വെൻഷൻ എന്നു ട്രഷറർ സണ്ണി മറ്റമന അഭിപ്രായപ്പെട്ടു.

നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ സംഘടന നടത്തുന്ന ഈ കണ്‍വെൻഷൻ കേരളത്തിന്റെ സാമൂഹ്യ സാംസ്കാരിക ഭൂമികയാകും ഒർലാണ്ടോയിൽ വരച്ചു കാട്ടുക. ഫൊക്കാന പ്രസിഡന്റ് ജോര്‍ജി വര്‍ഗ്ഗീസ്, ജനറല്‍ സെക്രട്ടറി സജിമോന്‍ ആന്റണി, ട്രഷർ സണ്ണി മാറ്റമന, കൺവെൻഷൻ പേട്രൺ ഡോ . മാമ്മൻ സി. ജേക്കബ്, ഇന്റർനാഷനൽ കൺവെൻഷൻ കോർഡിനേറ്റർ പോൾ കറുകപ്പള്ളിൽ, ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ്, കൺവെൻഷൻ ചെയർമാൻ ചാക്കോ കുര്യൻ, എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ജെയ്ബു മാത്യു, വിമൻസ് ഫോറം ചെയര്‍പേഴ്സണ്‍ ഡോ. കലാ ഷാഹി, ടെക്കനിക്കൽ കോർഡിനേറ്റർ  പ്രവീൺ തോമസ്, നാഷനൽ കോർഡിനേറ്റർ ലീല മാരേട്ട്, കൺവെൻഷൻ കോചെയർമാൻ ലിബി ഇടിക്കുള, ജോൺ കല്ലോലിക്കൽ, ഫ്ലോറിഡ ആർ വി പി  കിഷോർ പീറ്റർ സി.പി.എ, വൈസ് പ്രസിഡന്റ്  തോമസ് തോമസ്, മുൻ പ്രസിഡന്റ് കമാൻഡർ  ജോർജ് കോര്ത്, ട്രസ്റ്റി ബോർഡ് സെക്രട്ടറി സജി എം. പോത്തൻ, രാജീവ് കുമാരൻ എന്നിവർ പരിപാടി നടക്കുന്ന ഹോട്ടൽ സമുച്ചയം  സന്ദർശിച്ചു ഇഷ്‌ടപ്പെട്ടതിനു ശേഷമാണ് കോൺട്രാക്ടിൽ  ഒപ്പുവെച്ചത്. ഫൊക്കാനായുടെ ഈ രാജ്യാന്തര കണ്‍വെൻഷനിൽ ഭാഗമാകുവാൻ നിങ്ങളെ ഓരോരുത്തരെയും ക്ഷണിക്കുകയാണെന്ന് സംഘാടകർ അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com