ADVERTISEMENT

ബ്രോങ്ക്സ് (ന്യൂയോർക്ക്) ∙ പതിനഞ്ചോളം പേർ കൂട്ടം ചേർന്ന് ആക്രമിച്ചതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ഗുറിയസ് ഗുലർമെ (42) മരിച്ചതായി പൊലീസ് അറിയിച്ചു. ന്യൂയോർക്ക് ബ്രോങ്ക്സിൽ ആയിരുന്നു ആൾകൂട്ട കൊലപാതകം നടന്നത്. ഈ ആഴ്ചയിൽ ടെക്സസിൽ വെടിവെപ്പു നടത്തിയ യുവാവിനെ ആളുകൾ കൂട്ടം ചേർന്ന് കല്ലെറിഞ്ഞു കൊലപ്പെടുത്തിയതിന്റെ വാർത്ത കെട്ടടങ്ങും മുമ്പാണ് മറ്റൊരു കൊലപാതകം ന്യൂയോർക്കിൽ അരങ്ങേറിയത്.

സംഭവത്തിന്റെ തുടക്കം ഞായറാഴ്ചയായിരുന്നു. സഹോദരർ ഓടിച്ചിരുന്ന വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചു. ഇടിച്ച വാഹനത്തിന്റെ ഉടമകൾ സഹോദരന്മാരോട് നഷ്ടപരിഹാരം ആവശ്യപ്പെട്ടു. തുടർന്ന് തർക്കം ആരംഭിക്കുകയും പതിനഞ്ചോളം പേർ ചേർന്ന് സഹോദരന്മാരെ ആക്രമിക്കുകയായിരുന്നു. കൊല്ലപ്പെട്ട ഗുറിയാസിന്റെ തല അടുത്തുള്ള കോൺക്രീറ്റിൽ  ഇടിക്കുകയായിരുന്നു. മറ്റേ സഹോദരനേയും ജനകൂട്ടം ആക്രമിച്ചു. കാര്യമായി പരുക്കേറ്റ ഗുറിയാസിനെ ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ചൊവ്വാഴ്ച മരിക്കുകയായിരുന്നു.

കാർട്ടർ അവന്യു 176 സ്ട്രീറ്റ് മൗണ്ട് ഹോപ്പിൽ നടന്ന സംഭവത്തിൽ പരുക്കേറ്റ മറ്റൊരു സഹോദരൻ സുഖം പ്രാപിച്ചുവരുന്നതായി പൊലീസ് അറിയിച്ചു. തലയിലുണ്ടായ രക്തസ്രാവമാണ് മരണത്തിനു കാരണമായത്. രണ്ടു പേരെ ഇതു സംബന്ധിച്ചു അറസ്റ്റു ചെയ്തിട്ടുണ്ട്. ഇവരുടെ പേരിലുള്ള കേസ് കൊലപാതക കുറ്റമായി മാറ്റി. അക്രമണം നടത്തിയ ആൾകൂട്ടം ഇവരുടെ കാറിലുണ്ടായിരുന്ന സാധനങ്ങൾ കവർച്ച ചെയ്തതായും പൊലീസ് പറഞ്ഞു.

English Summary : Man beaten by a mob over a Bronx fender-bender has died of his injuries

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com