ADVERTISEMENT

എൽപാസൊ ∙ ലോകത്തിലെ ഏറ്റവും വേഗതയേറിയ ഓട്ടക്കാരൻ ഇറ്റാലിയുടെ ലാമണ്ട് മാർസൽ ജേക്കബ്സിന്റെ ജനനം ടെക്സസിലെ എൽപാസോയിൽ. ആഫ്രിക്കൻ അമേരിക്കൻ വംശജനാണ് ഇദ്ദേഹത്തിന്റെ പിതാവ്. മാതാവ് വിവിയാന മസിനി ഇറ്റാലിക്കാരിയാണ്. ടെക്സസിലെ എൽപാസോയിൽ 1994 സെപ്റ്റംബർ 26 നായിരുന്നു ജേക്കബ്സിന്റെ ജനനം. അമേരിക്കൻ ആർമി അംഗമായിരുന്ന പിതാവിനെ സൗത്ത് കൊറിയായിലേക്ക് നിയോഗിക്കപ്പെട്ടതോടെ മാതാവും, ജേക്കബ്സും ഇറ്റലിയിലേക്ക് മടങ്ങി.

ജനിച്ചു മാസങ്ങൾക്കുശേഷം ഇറ്റലിയിലെത്തിയ ജേക്കബ് 10–ാം വയസ്സിൽ തന്നെ സ്പോർട്ട്സ് രംഗത്ത് പരിശീലനം ആരംഭിച്ചു.  പിന്നീട് റോമിലേക്ക് മാറി, പങ്കാളി  നിക്കോളുമായി ജീവിതം ആരംഭിച്ചു. 2019 ആന്റണിയും 2021 ൽ മെഗനും (രണ്ടുമക്കൾ) ഇവർക്ക് ജനിച്ചു. 19–ാം വയസ്സിലായിരുന്നു നിക്കോളുമായി ജേക്കബ്സ് സൗഹൃദം സ്ഥാപിച്ചത്.

 2021 ൽ സാവനയിൽ നടന്ന 100 മീറ്റർ മത്സരത്തിൽ 9.95  സെക്കന്റ് കൊണ്ടു ഓടിയെത്തി ഇറ്റാലിയൻ റെക്കോർഡിന് ഉടമയായി.

ഒളിംപിക് 100 മീറ്ററിൽ മെഡൽ പ്രതീക്ഷിച്ചിരുന്ന പലരെയും അദ്ഭുതപ്പെടുത്തിയാണ് ജേക്കബ്സ് വേഗതയേറിയ ഓട്ടക്കാരനായത്. 9.8 സെക്കന്റിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ 9.84 സെക്കന്റോടെ അമേരിക്കയുടെ ഫ്രഡ്‍കേർലി വെള്ളിയും, 9.89 സെക്കന്റോടെ കാനഡയുടെ ആന്ദ്രെ  ഡിഗ്രാസ്  വെങ്കലവും കരസ്ഥമാക്കി.

English Summary : Lamont Marcell Jacobs, Tokyo Olympics 100 Meters winner was born in Elpaso Texas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com