ADVERTISEMENT

ന്യുയോർക്ക് ∙ നോർത്ത് അമേരിക്ക യൂറോപ്പ് മർത്തോമാ ഭദ്രാസനത്തിന്റെ ഔദ്യോഗീക പ്രസിദ്ധീകരണമായ മെസഞ്ചർ ദിനാചരണം ഓഗസ്റ്റ് 22 ന് നടക്കുമെന്ന് ഭദ്രാസനം അറിയിച്ചു. ഇതിന്റെ ഭാഗമായി ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 30 വരെ മെസഞ്ചർ വരിക്കാരെ ചേർക്കുന്ന പ്രവർത്തനങ്ങൾക്ക് ഭദ്രാസനം രൂപം നൽകി. ഭദ്രാസനത്തിലെ എല്ലാ ഇടവകകളിലേയും ഭവനങ്ങളിൽ  മെസഞ്ചറിന്റെ പ്രതി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് രണ്ടു മാസം നീണ്ടുനിൽക്കുന്ന മാസാചരണത്തിന് ഭദ്രാസം പ്രെമോട്ടർമാരുടെ സേവനം അഭ്യർഥിക്കുന്നത്. ഈ ദിവസങ്ങളിൽ ഓരോ ഇടവകകളും സന്ദർശിച്ചു മെസഞ്ചർ വരിക്കാരാകുന്നതിന്റെ പ്രധാന്യം പ്രെമോട്ടർമാരും വികാരിമാരും ഇടവക ജനങ്ങളെ അറിയിക്കും.

മെസഞ്ചറിന്റെ ആയുഷ്ക്കാല വരിസംഖ്യ 300 ഡോളറായിട്ടാണ് നിശ്ചയിച്ചിരിക്കുന്നത്. മർത്തോമാ മെത്രാപോലീത്താ, ഭദ്രാസന എപ്പിസ്കോപ്പാ എന്നിവരുടെ സന്ദേശങ്ങളും, ഭദ്രാസന  ഇടവകകളിലെ പ്രവർത്തന റിപ്പോർട്ടുകളും, കാലോചിത വിഷയങ്ങളെ കുറിച്ചുള്ള ലേഖനങ്ങളും, ബൈബിൾ പഠനവുമാണ് മെസഞ്ചറിൽ ഉൾകൊള്ളിച്ചിരിക്കുന്നത്.

rev-dr-isaac-mar-philoxenos

കഴിഞ്ഞ 40 വർഷമായി മെസഞ്ചറിന് ഇടവക ജനങ്ങൾ നൽകിയിരുന്ന സഹകരണം തുടർന്നും ഉണ്ടാകണമെന്നും പുതിയതായി മെസഞ്ചറിന്റെ വരിക്കാരാകുന്നതു പ്രത്യേകം താല്പര്യമെടുക്കണമെന്നും ഭദ്രാസന എപ്പിസ്‍സ്ക്കോപ്പാ റൈറ്റ് റവ. ഡോ. ഐസക്ക് മാർ ഫിലിക്സിനോസ് മർത്തോമാ സഭാംഗങ്ങളോടു അഭ്യർഥിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com