ADVERTISEMENT

സാൻ ഫ്രാൻസിസ്‌കോ ∙ മലയാളി അസോസിയേഷൻ ഓഫ് നോർത്തേൺ കാലിഫോർണിയയുടെ (മങ്ക) തിരഞ്ഞെടുപ്പ് പ്രചാരണം തകൃതിയായി നടക്കുമ്പോള്‍ പഴയ സഹപ്രവര്‍ത്തകരുമായുള്ള സൗഹൃദം പുതുക്കുകയും പുതുതായി എത്തുന്നവരുമായി സൗഹൃദം  സ്ഥാപിക്കുകയും ചെയ്യുന്ന തിരക്കിലാണ് റെനി പൊലോസ്.  പ്രസിഡന്റ് സ്ഥാനാര്‍ഥിയാണെങ്കിലും അത് കൂടുതല്‍ പേരുമായുള്ള സൗഹൃദത്തിലേക്കുള്ള ഒരു  ചവിട്ടു പടി മാത്രമാണ് റെനിക്ക്. വിജയപരാജയങ്ങള്‍ വോട്ടര്‍മാര്‍ക്ക് വിട്ടിരിക്കുന്നു. ഫലം എന്തായാലും അത് അംഗീകരിക്കാനും സംഘടനയിലെ പ്രവര്‍ത്തനം തുടരാനും പ്രതിജ്ഞാബദ്ധയാണ്. അതിനാല്‍ ആരോടും  വാശിയോ വൈരാഗ്യമോ ഒന്നും മനസിലില്ല. പലരില്‍ നിന്നും റെനിയെ വ്യത്യസ്തയാക്കുന്നതും ഈ നിർമലത്വം തന്നെ.

അമേരിക്കൻ മലയാളികളുടെ നാഷണൽ സംഘടനയായ ഫോമായുടെ നാഷണല്‍ കമ്മറ്റിയില്‍ ആദ്യ  വനിതാ പ്രതിനിധിയായി. പിന്നീട്  എക്‌സിക്ക്യുട്ടിവ് കമിറ്റിമെമ്പറായി. തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷത്തോടെ ജയിച്ചത് റെനിയാണ്. സംഘടന സ്ഥിതിഗതികളെ മനസ്സിലാക്കി പ്രവര്‍ത്തിക്കുന്നതാണ് ഉചിതമെന്ന് റെനി പൗലോസ് ചൂണ്ടിക്കാണിക്കുന്നു. നമ്മുടെ സംസ്‌കാരം ഭാവി തലമുറയ്ക്കു നല്‍കുന്ന റോള്‍ മോഡല്‍ ആയിരിക്കണം നമ്മുടെ പ്രവര്‍ത്തനങ്ങള്‍. മങ്ക വളരെയേറെ നല്ല കാര്യങ്ങള്‍ സമൂഹത്തിനു വേണ്ടി ചെയ്യുന്നുണ്ട്.  തന്റെ ആത്മവിശ്വാസവും, പ്രവര്‍ത്തന ശൈലിയും, സൗഹൃദ ബന്ധങ്ങളുമാണ് മങ്കയുടെ  പ്രസിഡന്റ് സ്ഥാനാർഥിയായി നില്‍ക്കുവാന്‍ പ്രേരിപ്പിച്ചതെന്ന് റെനി പറഞ്ഞു. മങ്കയുടെ തിരഞ്ഞെടുപ്പിൽ പാനല്‍ സിസ്സ്റ്റത്തോടു താല്‍പര്യമില്ല. പാനലായി നിന്നാലേ വിജയിക്കുവാൻ കഴിയുകയുള്ളു എന്ന ധാരണ തെറ്റാണ്  എന്നാണ് റെനിയുടെ വ്യക്തിപരമായ അഭിപ്രായം.  നേതൃസ്ഥാനത്തേക്കു വരുവാന്‍ പറ്റിയ അംഗങ്ങളെ തിരഞ്ഞെടുക്കുവാനുള്ള വിവേകം മങ്കയുടെ  അംഗങ്ങള്‍ക്കുണ്ട്. മങ്കയുടെ വളര്‍ച്ചയ്ക്കു പ്രവര്‍ത്തിക്കുവാന്‍ കഴിവുള്ളവരെ അംഗങ്ങള്‍ തിരഞ്ഞെടുക്കണം. അതിന് പാനലോ, പാര്‍ട്ടിയോ, മതമോ ഒന്നും  തടസമാകരുത്. താന്‍ പ്രസിഡന്റ് സ്ഥാനത്തേക്കു വന്നാല്‍, എല്ലാവരോടും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് റെനി ഉറപ്പിച്ചു പറയുന്നു.

റെനി പൗലോസ് ബിഎസ്‌സി പാസ്സായതിനു ശേഷം കാനഡയിലെത്തി. അവിടെ ആര്‍എന്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം കലിഫോര്‍ണിയായിലേക്കു താമസം മാറ്റി. ഇവിടെ കൈസറിലും  അലമേദ ഹെല്‍ത്ത് സിസ്റ്റം മെഡിക്കല്‍ സെന്ററിലും ഇന്‍ഫക്ന്‍‌ഷൻ പ്രിവന്‍ഷനിസ്റ്റ് ആയി ജോലി ചെയ്ത ശേഷം ഇപ്പോൾ ജോൺ മ്യൂർ  ഹെൽത്ത് സെന്ററിൽ ഇന്‍ഫക്ന്‍‌ഷൻ കൺട്രോൾ പ്രാക്ടീഷണർ ആയി സേവനം അനുഷ്ഠിക്കുന്നു.

റെനി വളരെ ചെറുപ്പത്തില്‍ തന്നെ പല സംസ്‌ക്കാരിക സംഘടനകളിലും നേതൃസ്ഥാനം വഹിച്ചു. ഒരു ചെറു പുഞ്ചിരി കൊണ്ട്  ആരെയും ആകര്‍ഷിക്കുന്ന വ്യക്തിത്വത്തിന്റെ ഉടമയാണ് റെനി. ഒരിക്കല്‍ പരിചയപ്പെടുന്നവര്‍ റെനിയെ ഒരിക്കലും മറക്കാറില്ല.  കലിഫോര്‍ണിയായിലുള്ള മലയാളികള്‍ റെനിയെ ആള്‍ റൗണ്ടര്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. കാലിഫോർണിയയിലെ ഏറ്റവും വലിയ സംഘടനയായ മങ്കയെ  മുന്നിൽ നിന്ന് നയിക്കുവാൻ തന്നെ  പ്രസിഡന്റായി വിജയിപ്പിക്കണമേ എന്ന്  മങ്കയിലെ എല്ലാ അംഗങ്ങളോടും  റെനി പൗലോസ് വിനീതമായി അഭ്യർഥിക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com