ADVERTISEMENT

ഹൂസ്റ്റൻ ∙ കോവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ തങ്ങളുടെ മതസ്വാതന്ത്ര്യ അവകാശങ്ങള്‍ ലംഘിക്കുന്നതായി ആരോപിച്ച് നിരവധി മതഗ്രൂപ്പുകള്‍ രംഗത്ത്. ഡെല്‍റ്റ വകഭേദത്തിന്റെ വ്യാപനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ ഇവര്‍ കക്ഷി ചേരുകയും വാദത്തില്‍ പങ്കെടുക്കുകയും ചെയ്തു. ഇപ്പോള്‍, ആദ്യ റൗണ്ട് കേസുകളില്‍ വിജയിച്ച ഗ്രൂപ്പുകള്‍ യാഥാസ്ഥിതിക ഭൂരിപക്ഷമുള്ള സംസ്ഥാനങ്ങളെ സ്വാധീനിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ വിധിയുടെയോ വാദത്തിന്റെയോ അടിസ്ഥാനത്തില്‍ വാക്‌സീന്‍ നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടെയുള്ളവ യാഥാസ്ഥിതിക സംസ്ഥാനങ്ങളും പരിഗണിക്കും. ‘ഏതെങ്കിലും സര്‍ക്കാരുകള്‍ വീണ്ടും ആരാധന അവസാനിപ്പിക്കാനുള്ള പാതയിലേക്ക് പോകാന്‍ ശ്രമിക്കുകയാണെങ്കില്‍, ആരാധന പ്രധാനമല്ല അത് തികച്ചും അനിവാര്യമാണെന്നും വ്യക്തമാക്കുന്ന സുപ്രീം കോടതിയുടെ നിരവധി വിധികള്‍ പ്രയോയജനപ്പെടുത്തുമെന്ന് ലൂയിസ് & ക്ലാര്‍ക്ക് ലോ സ്‌കൂളിലെ പ്രൊഫസറായ ജിം ഒലെസ്‌കെ പറഞ്ഞു.

എന്തായാലും ഇപ്പോഴത്തെ ഡെല്‍റ്റ തരംഗം ഒരു പുതിയ റൗണ്ട് കേസിലേക്ക് കൂടുതല്‍ ആളുകളെ പങ്കെടുപ്പിക്കാന്‍ സാധ്യതയുണ്ട്. ഒത്തുചേരലുകള്‍ക്ക് പുതിയ പരിമിതികളും നിയമപരമായ വെല്ലുവിളികളുമുണ്ടായാല്‍ പ്രത്യേകിച്ചും. മാസ്‌കിംഗിനോ വാക്‌സിനേഷനോ എതിരേ എന്തെങ്കിലും ഉത്തരവ് വന്നാല്‍ അത് കോടതിയിലേക്ക് നീങ്ങുമെന്ന് ഇതോടെ ഉറപ്പായി. സുപ്രീം കോടതി കഴിഞ്ഞ കാലയളവില്‍ ഇതിന് അതിരുകള്‍ നിശ്ചയിച്ചിരുന്നുവെങ്കിലും ഡെല്‍റ്റ സാഹചര്യത്തില്‍ അതു മാറിയേക്കുമെന്നാണ് സൂചന. ഏപ്രിലില്‍ സമാനമായ ഒരു കേസില്‍ കലിഫോര്‍ണിയയിലെ വീട്ടില്‍ ഒത്തുചേരലുകള്‍ക്കുള്ള നിയന്ത്രണങ്ങള്‍ തടയുന്നതിന് ഒരു മതഗ്രൂപ്പ് വിധി നേടി. ഒരു പാസ്റ്ററും ഭാര്യയും വീട്ടില്‍ ബൈബിള്‍ അധ്യയനം നടത്താന്‍ ശ്രമിച്ചതിനെ ചോദ്യം ചെയ്ത സംസ്ഥാന ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരേയായിരുന്നുവെന്നാണ് ശ്രദ്ധേയം. ഇതോടെ സര്‍ക്കാര്‍ ആര്‍ക്കെങ്കിലും ഒരു ഇളവ് നല്‍കുന്നുവെങ്കില്‍, അത് മത വാദികള്‍ക്ക് ഒരു ഇളവ് നല്‍കണം എന്ന രൂപത്തിലേക്ക് മാറിയിരിക്കുന്നുവെന്നാണ്. 

Covid-19 vaccine. Photo by Frederic J. BROWN / AFP.
Covid-19 vaccine. Photo by Frederic J. BROWN / AFP.

എന്നാല്‍, വാക്‌സീന്‍ മാന്‍ഡേറ്റുകളുടെ പ്രശ്‌നം, അത്ര ലളിതമല്ല. മതേതര സ്ഥാപനങ്ങള്‍ക്ക് കോവിഡ് നിയന്ത്രണങ്ങളില്‍ നിന്ന് ഇളവുകള്‍ ലഭിക്കാന്‍ ആരാധനാലയങ്ങള്‍ക്കായി പോരാടിയ ഗ്രൂപ്പുകള്‍, വാക്‌സീന്‍ ആവശ്യകതകളില്‍ മത വിശ്വാസികള്‍ക്ക് സ്വന്തം തീരുമാനമെടുക്കാന്‍ നിര്‍ദ്ദേശിക്കുന്നു. എന്നാല്‍ യാഥാസ്ഥിതിക ഗ്രൂപ്പുകള്‍ ഇതിനെതിരേയാണുള്ളത്. അവര്‍ക്ക് വാക്‌സീന്‍ ഉത്തരവുകള്‍ വ്യത്യസ്തമായ രീതിയില്‍ കാണാന്‍ കഴിയും. വാക്‌സിനേഷന്റെ കാര്യത്തില്‍ കോടതി മതപരമായ എതിര്‍പ്പുകളെ എങ്ങനെ കാണുമെന്ന കാര്യമാണ് രാജ്യം ഉറ്റുനോക്കുന്നത്. എന്നാല്‍, ഇത്തരത്തിലൊരു കേസും നിലവില്‍ കോടതി കൈകാര്യം ചെയ്തില്ല. കോവിഡ് നിയമങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ മതപരമായ ആരാധനയ്ക്കുള്ള ഒത്തുചേരലിന്റെ വലുപ്പം പരിമിതപ്പെടുത്തുന്ന പ്രഭാവം ഉണ്ടായിരുന്നുവെന്ന് ഒകെസ്‌കെ പറഞ്ഞു. എന്നാല്‍, ഇപ്പോള്‍ വ്യാപിക്കുന്ന ഡെല്‍റ്റ വകഭേദത്തിന്റെ നിയന്ത്രണങ്ങള്‍ അതിനെ ഹൈക്കോടതിയില്‍ എത്തിച്ചു. ലിബര്‍ട്ടി കൗണ്‍സിലിന്റെ ചെയര്‍മാന്‍ മാത്യു സ്റ്റാവര്‍ പ്രതിനിധാനം ചെയ്യുന്ന ബാംഗോറിലെ കാല്‍വരി ചാപ്പല്‍ ഭരണഘടന പ്രകാരം മത സ്വാതന്ത്ര്യ അവകാശങ്ങള്‍ ലംഘിക്കുമെന്ന് പറയുന്ന ഏതെങ്കിലും നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതില്‍ നിന്നും അധികൃതരെ തടയാന്‍ ശ്രമിക്കുന്നു. മെയ് മാസത്തില്‍ നിയന്ത്രണങ്ങള്‍ നീക്കിയെന്ന് സ്‌റ്റേവര്‍ സമ്മതിക്കുന്നു, പക്ഷേ ഡെല്‍റ്റ വകഭേദത്തിന്റെ ഉയര്‍ച്ചയോടെ അത് പുനഃസ്ഥാപിക്കുമെന്ന് അവര്‍ ഭയപ്പെടുന്നു.

'പള്ളികളിലും സ്ഥലങ്ങളിലും വിവേചനപരമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ നിന്ന് ഗവര്‍ണര്‍മാരെ സ്ഥിരമായി തടയാന്‍ സുപ്രീം കോടതി ഇടപെടണമെന്നാണ് വിവിധ ഗ്രൂപ്പുകളുടെ ആവശ്യം. എന്നാല്‍, ആരോഗ്യ അടിയന്തരാവസ്ഥ കൊണ്ടു വന്ന ഡെല്‍റ്റ വകഭേദം വർധിക്കുന്നത് കോടതിയുടെ മുന്‍ നീക്കങ്ങളെ തന്നെ മാറ്റിയേക്കും,' സ്റ്റാവര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു. 'കോവിഡ് 19 അല്ലെങ്കില്‍ അതിന്റെ ഏതെങ്കിലും വകഭേദങ്ങളാല്‍ ഭരണഘടന താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ കഴിയില്ല.' എന്നിരുന്നാലും, ഡെല്‍റ്റ വകഭേദം പുതിയ നിയന്ത്രണങ്ങള്‍ യഥാർഥത്തില്‍ പ്രാബല്യത്തില്‍ വരുന്നതുവരെ കാത്തിരിക്കാന്‍ ജസ്റ്റിസുമാര്‍ താല്‍പ്പര്യപ്പെടുന്നുവെങ്കില്‍, മുന്‍ ഉത്തരവുകള്‍ മരവിച്ചേക്കാം.

coronavirus-COVID-19-usa

വാക്‌സീന്‍ ആവശ്യകതകള്‍ വ്യത്യസ്ത നിയമപരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുകയും മതപരമായ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ചില ഗ്രൂപ്പുകള്‍ക്ക് ആശങ്കയുണ്ടാക്കുകയും ചെയ്യുന്നു. കാരണം മതപരമായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കി ഒരു ഇളവ് ലഭിക്കാന്‍ പലപ്പോഴും അവര്‍ക്ക് അവസരമുണ്ട്. 1905 ല്‍, വസൂരി പൊട്ടിപ്പുറപ്പെട്ടതുമായി ബന്ധപ്പെട്ട കേസില്‍ ജേക്കബ്‌സണും മസാച്ചുസെറ്റ്‌സിലെ സര്‍ക്കാരുമായുള്ള കേസില്‍ സംസ്ഥാന വാക്‌സീന്‍ മാന്‍ഡേറ്റ് സുപ്രീം കോടതി അന്നു ശരിവച്ചിരുന്നു. ഇത് ഉയര്‍ത്തി കാണിച്ചാല്‍, ഇപ്പോഴത്തെ കേസിന്റെ പിന്‍ബലം ഇല്ലാതാകും. ഇപ്പോള്‍ ബൈഡന്‍ അഡ്മിനിസ്‌ട്രേഷന്‍ പുതിയ ആവശ്യകതകള്‍ വെളിപ്പെടുത്തുമ്പോള്‍, നിയമപരമായ വിദഗ്ദ്ധര്‍ പറയുന്നത് സ്വകാര്യ അല്ലെങ്കില്‍ പൊതു തൊഴില്‍ദാതാക്കള്‍ക്ക് വാക്‌സിന്‍ ആവശ്യപ്പെടാം, എന്നിരുന്നാലും അവര്‍ വിവേചന വിരുദ്ധ നിയമങ്ങള്‍ പാലിക്കണം എന്നാണ്. വംശം, നിറം, ദേശീയ ഉത്ഭവം, മതം, ലൈംഗികത എന്നിവ അടിസ്ഥാനമാക്കിയുള്ള വിവേചനം പൗരാവകാശ നിയമത്തില്‍ ഇല്ല. അതു കൊണ്ട് തന്നെ മതപരമായ വിശ്വാസത്തെ എതിര്‍ക്കാന്‍ പാടില്ല. ഇത് ആചാരണമോ അല്ലെങ്കില്‍ പിന്‍തുടരലോ ആണെങ്കില്‍ പോലും അങ്ങനെയാവേണ്ടതുണ്ടെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്. എന്നാല്‍ ഡെല്‍റ്റ വകഭേദം കാരണം, ഈ കേസ് കോടതി തള്ളുമോയെന്നാണ് അറിയേണ്ടത്. 

ലൊസാഞ്ചലസിലെ കേന്ദ്രത്തിൽ നിന്ന് കോവിഡ് വാക്സീൻ സ്വീകരിക്കുന്നയാൾ. ചിത്രം: Frederic J. BROWN / AFP
ലൊസാഞ്ചലസിലെ കേന്ദ്രത്തിൽ നിന്ന് കോവിഡ് വാക്സീൻ സ്വീകരിക്കുന്നയാൾ. ചിത്രം: Frederic J. BROWN / AFP

വാക്‌സിനുകള്‍ക്ക് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ ഇതുവരെ പൂര്‍ണ്ണമായി അംഗീകാരം നല്‍കിയിട്ടില്ലെങ്കിലും പകരം എഫ്ഡിഎയുടെ അടിയന്തര അതോറിറ്റിയുടെ കീഴില്‍ അംഗീകാരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇതിന് ചില വെല്ലുവിളികള്‍ ഇതിനകം ഉണ്ടായിട്ടുണ്ട്. നീതിന്യായ വകുപ്പ് കഴിഞ്ഞ മാസം നിയമപരമായ മാര്‍ഗ്ഗനിര്‍ദ്ദേശം ഇക്കാര്യത്തില്‍ പുറപ്പെടുവിച്ചു. ഫെഡറല്‍ ഫുഡ് ആന്‍ഡ് ഡ്രഗ് നിയമം പ്രകാരം, 'ലഭ്യമായ ഒരേയൊരു വാക്‌സീന്‍ അടിയന്തിര ഉപയോഗ അംഗീകാരം പ്രകാരം അനുവദനീയമാണെങ്കില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ അടക്കം വാക്‌സിനേഷനെ തടയാന്‍ പാടില്ല.' ടെക്‌സസില്‍ നിന്നുള്ള ഒരു കേസില്‍, ഹൂസ്റ്റൻ മെത്തോഡിസ്റ്റ് ഹോസ്പിറ്റല്‍ മുന്നോട്ടുവച്ച വാക്‌സീന്‍ ജീവനക്കാരെല്ലാം സ്വീകരിക്കണമെന്ന നിലപാടിനെ എതിര്‍ക്കുന്ന ജീവനക്കാര്‍ കൊണ്ടുവന്ന കേസ് ഒരു ഫെഡറല്‍ ജഡ്ജി തള്ളിക്കളഞ്ഞു. വാക്‌സീന്‍ പരീക്ഷണാത്മകവും അപകടകരവുമാണെന്ന ആരോപണം യുഎസ് ജില്ലാ ജഡ്ജി ലിന്‍ ഹ്യൂസ് തള്ളിക്കളഞ്ഞു. അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ എഫ്ഡിഎ മാര്‍ഗ്ഗനിര്‍ദ്ദേശം ഉദ്ധരിച്ചായിരുന്നു. പരാതിക്കാരുടെ അഭിഭാഷകനായ ജേര്‍ഡ് വുഡ്ഫില്‍, താന്‍ ഇതിനകം ഒരു അപ്പീല്‍ തയാറാക്കുകയാണെന്ന് പറഞ്ഞു. എന്നാല്‍ ഫെഡറല്‍ ജഡ്ജിയുടെ അതേഅഭിപ്രായം തന്നെയായിരിക്കും മേല്‍ക്കോടതികളും സ്വീകരിക്കുക.

English Summary: Religious groups eye legal challenges to Delta variant restrictions and vaccine mandates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com