sections
MORE

സെപ്റ്റംബര്‍ 11 ന്റെ ഓർമയില്‍ യുഎസ്

US-NEW-YORK-CITY-COMMEMORATES-20TH-ANNIVERSARY-OF-9/11-TERROR-AT
ദുരന്ത ചരിത്രം: യുഎസിലെ വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രമണത്തിന്റെ 20ാം വാർഷികത്തിൽ മൻഹാറ്റനിലെ ഗ്രൗണ്ട്സീറോയ്ക്കു സമീപം ഒത്തു ചേർന്നവർ ഓർമകളിൽ വിതുമ്പുന്നു. ചിത്രം: എഎഫ്പി
SHARE

ഹൂസ്റ്റണ്‍ ∙ സെപ്റ്റംബര്‍ 11-ന്റെ ഓര്‍മ്മയില്‍ തേങ്ങി യുഎസ് ജനത. ഗ്രൗണ്ട് സീറോയ്ക്ക് മുന്നില്‍ അവര്‍ ഒത്തുകൂടി, പ്രാർഥനാനിരതരായി ഓര്‍മ്മപ്പൂക്കള്‍ അര്‍പ്പിച്ച് കണ്ണീര്‍ പൊഴിച്ചു. മുന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് അടക്കമുള്ളവര്‍ അനുസ്മരണസന്ദേശം നല്‍കി. മരണമടഞ്ഞവരെ ഓര്‍ത്ത് രാജ്യം തേങ്ങുന്നുവെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. മുൻപ്രസിഡന്റ് ഒബാമ പ്രത്യേക സന്ദേശം നല്‍കി. 

ബുഷ് 20 വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള സംഭവങ്ങളെക്കുറിച്ച് ഷാന്‍ക്‌സ്വില്ലില്‍ വച്ചാണ് സംസാരിച്ചത്. ബുഷ് ഫ്‌ളോറിഡയിലെ സരസോട്ടയിലുള്ള എമ്മ ഇ.ബുക്കര്‍ എലിമെന്ററി സ്‌കൂള്‍ സന്ദര്‍ശിക്കവേയാണ് ഇരട്ട ഗോപുരങ്ങളിലൊന്നില്‍ ഒരു വിമാനം തകര്‍ന്നുവീണത് അറിഞ്ഞത്. നോ ചൈല്‍ഡ് ബിഹൈന്‍ഡ് ആക്ടിനെക്കുറിച്ച് സംസാരിക്കാനാണ് അദ്ദേഹം അവിടെ എത്തിയത്. മിനിറ്റുകള്‍ക്ക് ശേഷം, തീവ്രവാദ ആക്രമണത്തെ തുടര്‍ന്ന് കുട്ടികളുമായുള്ള ബുഷിന്റെ കൂടിക്കാഴ്ച അവസാനിച്ചു, അദ്ദേഹം മറ്റൊരു മുറിയിലേക്ക് പോയി, അവിടെ അദ്ദേഹം സ്‌കൂളിനെയും രാജ്യത്തെയും അഭിസംബോധന ചെയ്തു, യുഎസ് മണ്ണില്‍ 'പ്രത്യക്ഷമായ ഭീകരാക്രമണം' നടന്നതായി വിശദീകരിച്ചു. അത് കേട്ടം രാജ്യം മാത്രമല്ല ലോകമാകെ ഞെട്ടിത്തരിച്ചു.

പെന്‍സില്‍വാനിയയിലെ ഷങ്ക്‌സ്‌വില്ലില്‍ നടന്ന സെപ്റ്റംബര്‍ 11 അനുസ്മരണ ചടങ്ങ് രാവിലെ 10 മണിക്ക് മുമ്പ് ആരംഭിച്ചു, നിലവിലുള്ളതും മുന്‍ ഉദ്യോഗസ്ഥരുമായ നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു. യുണൈറ്റഡ് എയര്‍ലൈന്‍സ് ഫ്ലൈറ്റ് 93 ല്‍ മരിച്ചവരെ ആദരിക്കുന്നതിനായി മുന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ്, ലോറ ബുഷ്, മുന്‍ വൈസ് പ്രസിഡന്റ് ഡിക്ക് ചെനി എന്നിവര്‍ വൈസ് പ്രസിഡന്റ് കമല ഹാരിസിനൊപ്പം ചേര്‍ന്നു. പെന്‍സില്‍വാനിയ ഗവര്‍ണര്‍ ടോം വുള്‍ഫും ചടങ്ങില്‍ പങ്കെടുത്തു. പ്രസിഡന്റ് ബൈഡന്‍ ഗ്രൗന്‍ഡ് സീറോയില്‍ നിന്ന് ഷാംക്‌സ്വില്ലിലേക്കും പെന്റഗണിലേക്കും പോയി. 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവന്‍ നഷ്ടപ്പെട്ട എല്ലാവര്‍ക്കും ആദരാഞ്ജലി അര്‍പ്പിക്കാന്‍ ദുരന്തം സംഭവിച്ച സ്ഥലവും പ്രസിഡന്റ്  സന്ദര്‍ശിച്ചു. തീവ്രവാദി ആക്രമണത്തിന്റെ 20-ാം വാര്‍ഷികത്തില്‍ 9/11 ന് മരിച്ച അമേരിക്കക്കാരെ ആദരിക്കുന്ന ഒരു വിഡിയോ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പുറത്തിറക്കി.

9/11 അനുസ്മരണ പരിപാടിയുടെ ഭാഗമായി, ഗ്രൗണ്ട് സീറോയില്‍ സംഗീത പരിപാടികള്‍ നടത്താന്‍ ചുരുക്കം ചില സംഗീതജ്ഞര്‍ അണിനിരന്നു. വെള്ളിയാഴ്ച പുറത്തിറങ്ങിയ ഒരു വിഡിയോയില്‍, പ്രസിഡന്റ് ബൈഡന്‍  സെപ്റ്റംബര്‍ 11 ആക്രമണത്തെ അപലിപ്പിച്ചു, 'ദേശീയ ഐക്യം' 'അമേരിക്കയുടെ' ഏറ്റവും വലിയ ശക്തിയാണ് എന്ന് അദ്ദേഹം ഉദ്‌ഘോഷിച്ചു.

ആക്രമണസമയത്ത്, ഒബാമ ഇല്ലിനോയില്‍ സെനറ്ററായിരുന്നു.  2001 ലെ ആക്രമണത്തിന്റെ സൂത്രധാരനായ ഉസാമ ബിന്‍ ലാദനെ പിടികൂടാനുള്ള രഹസ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി അദ്ദേഹം. 2011 മേയ് മാസത്തില്‍ സൈനിക ഓപ്പറേഷനില്‍ ബിന്‍ ലാദനെ പാകിസ്താനിലെ അബട്ടാബാദില്‍ വച്ച് പിടികൂടി.

അഫ്ഗാനിസ്ഥാനിലെ ഇപ്പോഴത്തെ സര്‍ക്കാരിന് ബൈഡന്‍ ഭരണകൂടത്തിന്റെ വീരത കുറയ്ക്കാന്‍ കഴിയില്ലെന്ന് മുന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് പറഞ്ഞു. അമേരിക്കന്‍ സൈനികരുടെ സേവനം ഒരിക്കലും മറക്കാനാകില്ല അദ്ദേഹം വ്യക്തമാക്കി.

പെന്‍സില്‍വാനിയയിലെ ശങ്ക്‌സ്വില്ലിനടുത്തുള്ള ഫ്ലെറ്റ് 93 സ്മാരകത്തിലേക്കുള്ള റോഡില്‍ നൂറുകണക്കിനാളുകളാണ് അനുസ്മരണ ചടങ്ങില്‍ അണിനിരന്നത്. ന്യൂയോര്‍ക്കിലെ വേള്‍ഡ് ട്രേഡ് സെന്റര്‍, പെന്റഗണ്‍, പെന്‍സില്‍വാനിയയിലെ ഷങ്ക്‌സ്വില്ലിനടുത്തുള്ള ഒരു മൈതാനം എന്നിവിടങ്ങളില്‍  9/11 ആക്രമണത്തിന്റെ 20 ാം വാര്‍ഷികം ആഘോഷിക്കാന്‍ യുഎസ് ജനത അണിനിരന്നു.  അഫ്ഗാനിസ്ഥാനില്‍ നിന്ന് അമേരിക്ക പിന്‍വാങ്ങി താലിബാന്‍ അധികാരത്തില്‍ തിരിച്ചെത്തി ആഴ്ചകള്‍ക്കുശേഷമാണ് വാര്‍ഷികം നടക്കുന്നത് എന്നത് ഏറെ ചരിത്രപ്രാധാന്യം നല്‍കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN US
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചിരിയുടെ കാൽനൂറ്റാണ്ട് | Salim Kumar | 25 Years of Acting

MORE VIDEOS
FROM ONMANORAMA