sections
MORE

കൊല്ലപ്പെട്ട അമ്മയ്ക്കൊപ്പം കുട്ടിയെ കാറിൽ പൂട്ടിയിട്ട് പ്രതി മുങ്ങി; കുട്ടി ചൂടേറ്റു മരിച്ചു

orange-county-manhunt
SHARE

ഓറഞ്ച്കൗണ്ടി ∙ മാതാവിനെ കൊലപ്പെടുത്തിയ ശേഷം കുട്ടിയെ മാതാവിനോടൊപ്പം കാറിൽ അടച്ചുപൂട്ടി പ്രതി കടന്നു കളഞ്ഞു. കാറിനുള്ളിലെ കഠിനമായ ചൂടേറ്റ് കുട്ടി മരിച്ചു. പ്രതിക്കായി തിരച്ചിൽ തുടരുകയാണെന്ന് ഓറഞ്ച്കൗണ്ടി പൊലിസ് അറിയിച്ചു.

വ്യാഴാഴ്ചയാണ് മാതാവിന്റേയും ഒരു വയസ്സുള്ള കുട്ടിയുടേയും മൃതദേഹം പാർക്കിങ് ലോട്ടിൽ കിടന്നിരുന്ന കാറിനുള്ളിൽ കണ്ടെത്തിയത്.

orangecounty-murderer

സംഭവത്തെ കുറിച്ചു പൊലീസിന്റെ വിശദീകരണം ഇങ്ങനെ;-

കൊല്ലപ്പെട്ട യുവതിയുടെ കാമുകനും സുഹൃത്ത് ഡോജോൺ ഡ്വയ്ൻ ഗ്രിഫ്ത്തും (21) തമ്മിൽ തർക്കം ഉണ്ടാകുകയും, ഗ്രിഫ്ത്ത് കാമുകനു നേരെ വെടിയുതിർക്കുകയും ചെയ്തു. ഗുരുതര പരുക്കേറ്റ ഇയാളെ അബോധാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ചയായിരുന്നു സംഭവം. അബോധാവസ്ഥയിൽ നിന്നും ഉണർന്ന ഇയാൾ തന്റെ കാമുകിയേയും കുഞ്ഞിനേയും കാറിൽ കയറ്റി ഗ്രിഫത്ത് സ്ഥലം വിട്ടതായി പൊലിസിനെ അറിയിച്ചു.

പൊലിസ് ഇവർ താമസിച്ചിരുന്ന അപ്പാർട്ട്മെന്റിൽ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് വ്യാഴാഴ്ച അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കാറിൽ കണ്ടെത്തുകയായിരുന്നു. യുവതിയെ വെടിവച്ചു കൊലപ്പെടുത്തിയശേഷം കുട്ടിയെ കാറിൽ ഇട്ടടച്ചു പ്രതി സ്ഥലം വിട്ടു.

ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ പാർക്കിങ്ങ് ലോട്ടിൽ പുറത്തുകിടന്നിരുന്ന കാറിൽ കുട്ടി ചൂടേറ്റ്  മരിച്ചതാണെന്നാണ് പ്രഥമ റിപ്പോർട്ട്.‌

English Summary : Woman, baby daughter found dead in car at Oak Ridge parking lot

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN US
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA