ADVERTISEMENT

ഷിക്കാഗോ ∙ ചങ്ങനാശേരി - കുട്ടനാട് പിക്‌നിക്ക് അവിസ്മരണീയമായി. ഷിക്കാഗോയില്‍ സ്ഥിരതാമസക്കാരായ ചങ്ങനാശേരി - കുട്ടനാട് നിവാസികളും, ചങ്ങനാശേരി എസ്ബി- അസംപ്ഷന്‍ പൂര്‍വവിദ്യാർഥി സംഘടനയുടെ ഷിക്കാഗോ ചാപ്റ്റര്‍ അംഗങ്ങളും അഭ്യുദയകാംക്ഷികളും സെപ്റ്റംബര്‍ പതിനൊന്നിനു പകല്‍ മോര്‍ട്ടന്‍ഗ്രോവിലുള്ള ലിന്‍സ് വുഡ് പാര്‍ക്കില്‍ ഒത്തുകൂടി.

രാവിലെ പത്തിന് പിക്‌നിക്ക് ആരംഭിച്ചു. ജോസഫ് നെല്ലുവേലി പിക്‌നിക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. മനോജ് തോമസ്, സണ്ണി വള്ളിക്കളം, ബിജി കൊല്ലാപുരം എന്നിവര്‍ യഥാക്രമം സ്വാഗതവും, ആശംസയും, നന്ദിയും പറഞ്ഞു. 

കൂട്ടായ്മയുടെ വൈവിധ്യത, അനുകൂലമായ കാലാവസ്ഥ, വിഭവസമൃദ്ധമായ ഭക്ഷണ പാനീയങ്ങള്‍, പ്രായഭേദമെന്യേ വിവിധ മത്സര വിനോദ പരിപാടികള്‍ എന്നിവ പങ്കെടുത്ത ഏവർക്കും അവിസ്മരണീയ അനുഭവം സമ്മാനിച്ചു. 

ആഗ്രഹവും ആര്‍ജ്ജവവും നിശ്ചയദാര്‍ഢ്യവും കഠിനാധ്വാനവും ഉള്ള ഏതാനും വ്യക്തികള്‍ കാര്യദര്‍ശികളായി പിക്‌നിക്ക് നടത്തുന്നതിനുവേണ്ടി അണിനിരന്നപ്പോള്‍ വലിയ ദൗത്യങ്ങള്‍ ഏറ്റെടുക്കാനും യാഥാർഥ്യമാക്കുവാനും കൂട്ടായ പ്രവര്‍ത്തനത്തിലൂടെ സാധിച്ചു. പിക്‌നിക്കിന്റെ വന്‍ വിജയത്തിന്റെ പിന്നിലെ രഹസ്യവും അതുതന്നെ. 

സ്വന്തം പരിമിതികള്‍ക്കുള്ളില്‍ നിന്നു പ്രവര്‍ത്തിക്കാനുള്ള ക്ഷമയും മനസാന്നിധ്യവുമാണ് പ്രവര്‍ത്തന വേദികളെയും കര്‍മ്മരംഗത്തേയും വിശിഷ്ടമാക്കുന്നതെന്ന് ഈ പിക്‌നിക്കിന്റെ വിജയകരമായ നടത്തിപ്പിലൂടെ ഒരിക്കല്‍ക്കൂടി തെളിയിച്ചു. 

പിക്‌നിക്ക് വൈകുന്നേരം ആറു മണിക്ക് പര്യവസാനിച്ചു. പിക്‌നിക്കിന്റെ വിജയത്തിനു നേതൃത്വം നല്‍കിയവര്‍:  മനോജ് തോമസ് (ജനറല്‍ കോര്‍ഡിനേറ്റര്‍), കോര്‍ഡിനേറ്റേഴ്‌സായ ബിജി കൊല്ലാപുരം, ബോബന്‍ കളത്തില്‍, സെബാസ്റ്റ്യന്‍ വാഴേപ്പറമ്പില്‍, ഷിബു അഗസ്റ്റിന്‍, ജോഷി വള്ളിക്കളം, ജോജോ വെങ്ങാന്തറ, രാജന്‍ തലവടി, സാലിച്ചന്‍ തായങ്കരി, സണ്ണി വള്ളിക്കളം, ആന്റണി ഫ്രാന്‍സീസ് എന്നിവരാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com