ADVERTISEMENT

അമേരിക്കയിലെ മലയാളികളുടെ കലാ സാംസ്കാരിക സംഘടനയായ അലയുടെ വാർഷിക പൊതു സമ്മേളനം നവംബർ ആറിന് നടക്കും. അലയുടെ ബോർഡിന്റെ ശുപാർശയനുസരിച്ച് ദേശീയ എക്സിക്യൂട്ടീവാണ് ഈ തീരുമാനമെടുത്തത്. ഓൺലൈനായി നടക്കുന്ന ഈ പരിപാടിയിലാണ് പുതിയ എക്സിക്യൂട്ടീവ് ചുമതലയേൽക്കുക. ഇതിനു മുന്നോടിയായി അലയുടെ വാർഷിക അംഗത്വ പരിപാടി ആരംഭിച്ചു കഴിഞ്ഞു. സെപ്റ്റംബർ 15 മുതൽ ഒക്ടോബർ 15 വരെ  അല കുടുംബാംഗങ്ങൾക്ക് അംഗത്വം പുതുക്കാനും ഒക്ടോബർ ഒന്നു മുതൽ 31 വരെ പുതിയ അംഗങ്ങളെ  അലയിലേക്കു ചേർക്കാനുമുള്ള സമയമാണ്. അലയുടെ വിവിധ ചാപ്റ്ററുകളുടെ സമ്മേളനം ഈ കാലയളവിൽ നടക്കും. ചാപ്റ്റർ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് ഈ സമയത്താണു നടക്കുക. 

അല കഴിഞ്ഞ വർഷം കലാ സാംസ്കാരിക രംഗത്തു നടത്തിയ പ്രവർത്തനങ്ങളും പൊതു സേവന രംഗത്ത് നടത്തിയ സമയോചിതമായ ഇടപെടലുകളും അമേരിക്കയിലെ മലയാളികൾക്കിടയിൽ വലിയ ചലനം സൃഷ്ടിച്ചിട്ടുണ്ട്. ഇതിനു പുറമേ ദേശീയ എക്സിക്യൂട്ടീവിന്റെ തീരുമാനമനുസരിച്ച് അല നടത്തുന്ന അല അക്കാദമി, അല സ്കോളർഷിപ്പ്, അല കെയർ എന്നീ പരിപാടികൾ മികച്ച രീതിയിലാണു മുന്നോട്ടു പോകുന്നത്. അലയുടെ എല്ലാ പ്രവർത്തനങ്ങൾക്കും കേരള സർക്കാരിന്റെ പൂർണ സഹകരണമുണ്ടാകുമെന്നു മന്ത്രി പി.രാജീവ് അല എക്സിക്യൂട്ടീവിന് ഉറപ്പ് നൽകിയിട്ടുമുണ്ട്. ഈ സാഹചര്യത്തിൽ പുതിയ അംഗങ്ങളെ ഉൾപ്പെടുത്തി സംഘടനയെ കൂടുതൽ ശക്തിപ്പെടുത്തുകയും പുതിയ പരിപാടികൾ വിജയകരമായി നടപ്പാക്കുകയും ചെയ്യാനാണ് അല ലക്ഷ്യമിടുന്നതെന്നു പ്രസിഡന്റ് ഷിജി അലക്സ് അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com