ADVERTISEMENT

ന്യൂയോർക്ക് ∙ കോവിഡിന്റെ തുടക്കത്തിൽ ലോമമെമ്പാടും ലോക്ഡൗണിലായിരിക്കെ,  അമേരിക്കൻ മലയാളികൾക്ക് സാന്ത്വനവും, സഹായവുമായി മലയാളി ഹെൽപ് ലൈൻ എന്ന കൂട്ടായ്മയിലൂടെ ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്ജിന്റെ നേതൃത്വത്തിൽ തുടങ്ങിയ സാന്ത്വന സംഗീതത്തിന്റെ  എഴുപത്തഞ്ചാം എപ്പിസോഡ് സെപ്റ്റംബർ 19 ന്, ഞായറാഴ്‌ച വൈകിട്ട് അഞ്ചു മണിക്ക്  ന്യൂയോർക്ക്-ക്യൂൻസിലെ ടൈസൺ സെന്ററിൽ (26th നോർത്ത് ടൈസൺ അവന്യൂ,ഫ്ലോറൽ പാർക്ക്) വച്ച് നടക്കും സംഗീത വിരുന്നിൽ അമേരിക്കയിലെ പ്രമുഖ ഗായകർ അണിനിരക്കും. 

ദിലീപ് വർഗ്ഗീസ് മുഖ്യ രക്ഷാധികാരിയായി നേതൃത്വം നൽകുന്ന സാന്ത്വനം സംഗീത പരിപാടി സിബി ഡേവിഡ് ആണ് യന്ത്രിക്കുന്നത്. ബൈജു വർഗ്ഗീസ് (NJ ),.ജെയ്ൻ മാത്യു കണ്ണച്ചാംപറമ്പിൽ (MI ), റോഷിൻ മാമ്മൻ (NY ), സിജി  ആനന്ദ് (NJ ), ബോബി ബാൽ (NJ )എന്നിവരാണ് കോഓർഡിനേറ്റർമാർ. സാജൻ മൂലപ്ലാക്കൽ,സിറിയക് കുര്യൻ, മഹേഷ് മുണ്ടയാട്, സുനിൽ ചാക്കോ എന്നവർ സിബി ഡേവിഡിനോടൊപ്പം സാങ്കേതിക സഹായം നിർവഹിക്കുന്നു. ഫോമാ എക്സിക്യൂട്ടീവ് കമ്മറ്റിക്ക് വേണ്ടി ബിജു തോണിക്കടവിലാണ് മേൽനോട്ടം നിർവഹിക്കുന്നത്.  

ദിലീപ് വർഗ്ഗീസ്, ഡോക്ടർ ജേക്കബ് തോമസ്, അനിയൻ ജോർജ്ജ്, വിജി അബ്രഹാം, പോൾ സി.മത്തായി, പി.ടി.തോമസ്, വിൻസന്റ് സിറിയക്, ഡോക്ടർ പ്രിൻസ് നെച്ചിക്കാട്ട്, ഷിജു എബ്രഹാം, സാബു ലൂക്കോസ്, ഡെൻസിൽ ജോർജ്ജ് എന്നിവരാണ് സാന്ത്വന സംഗീതം എഴുപത്തഞ്ചാം എപ്പിസോഡിന്റെ പ്രായോജകർ. 

സാന്ത്വന സംഗീതത്തിന്റെ എഴുപത്തഞ്ചാം എപ്പിസോഡിൽ എല്ലാ നല്ല സഹൃദയരും കലാസ്വാദകരും പങ്കെടുക്കണമെന്ന് ഫോമാ  പ്രസിഡന്റ്  അനിയൻ ജോർജ്ജ്, ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്‌ണൻ, ട്രഷറർ തോമസ് ടി. ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിൻറ് ട്രഷറർ ബിജു തോണിക്കടവിൽ  എന്നിവർ അഭ്യർഥിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com