ADVERTISEMENT

ന്യൂയോർക്ക് ∙ യുഎസ്എ എഴുത്തുകൂട്ടം സംഘടിപ്പിക്കുന്ന പ്രതിമാസ പരിപാടിയായ 'സർഗാരവ'ത്തിൽ മലയാളത്തിലെ പ്രശസ്ത ചെറുകഥാകൃത്തും പത്രപ്രവർത്തകനുമായ ജോസ് പനച്ചിപ്പുറം അതിഥിയായെത്തുന്നു. സെപ്റ്റംബർ 18 ശനിയാഴ്ച ന്യൂയോർക്ക് സമയം പകൽ 12.30ന് (ഇന്ത്യൻ സമയം വൈകിട്ട് 10) സൂം പ്ലാറ്റ്ഫോമിലാണ് പരിപാടി. മലയാള മനോരമ സീനിയർ അസോഷ്യേറ്റ് എഡിറ്ററും ഭാഷാപോഷിണി എഡിറ്റർ ഇൻ ചാർജുമായ ജോസ് പനച്ചിപ്പുറം ‘എഴുത്തുകാരും മാധ്യമങ്ങളും’ എന്ന വിഷയത്തെ കുറിച്ച് സംസാരിക്കും.

പങ്കെടുക്കുന്നവർക്ക് അദ്ദേഹവുമായി സംവദിക്കാനുള്ള അവസരം ഒരുക്കും. ഏവരെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് സംഘാടകർ അറിയിച്ചു. സൂം ഐഡി: 851 0055 2577.

usa-ezhuthukoottam

12 മണിക്കു തുടങ്ങുന്ന സർഗാരവത്തിന്റെ ആദ്യഘട്ടം പുസ്തകപ്രകാശനമാണ്. എല്ലാ മാസവും മൂന്നാമത്തെ ശനിയാഴ്ച്ച വിവിധ സാഹിത്യ -സാംസ്കാരിക പരിപാടികൾ 'സർഗാരവ' ത്തിലൂടെ ആസ്വദിക്കാം. കൂടുതൽ വിവരങ്ങൾക്ക്: മനോഹർ തോമസ് 917 974 2670.

USA  എഴുത്തുകൂട്ടം അംഗമാകാൻ: $ 10 

PayPal:  manoharthomas5@gmail.com 

Zella:  917 974 2670.

പ്രസിഡന്റ്: ഫിലിപ്പ് തോമസ് 

സെക്രട്ടറി: ഗീത രാജൻ 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com