ADVERTISEMENT

സൗത്ത് കാരലൈന ∙ മകന് 10 മില്യൻ ഡോളറിന്റെ ഇൻഷുറൻസ് തുക ലഭിക്കാനായി മരിക്കാനൊരുങ്ങി പിതാവ്. സൗത്ത് കാരലൈനയിലെ അറ്റോർണി അലക്സ് മർറഡാം അതിനായി വാടക കൊലയാളിയെയും ഏർപ്പെടുത്തി. ഇതിനായി പദ്ധതി ആസുത്രണം ചെയ്ത അലക്സും കൊലയാളിയും കാറിൽ യാത്രയാരംഭിച്ചു.

curtis-edward
കർട്ടിസ് എഡ്‍വേർഡ്.

വിജനമായ സ്ഥലത്തെത്തിയപ്പോൾ അലക്സ് കാറിൽ നിന്നും പുറത്തിറങ്ങി. കൊലയാളി അലക്സിന്റെ  തലയ്ക്കു നേരെ വെടിയുതിർത്തു. പക്ഷേ ലക്ഷ്യം കണ്ടില്ല. തലയ്ക്കു പരുക്കേറ്റു  നിലത്തു വീണ അലക്സ് പൊലീസിനെ വിളിച്ചു  വെടിയേറ്റുവെന്ന് അറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് ഇയാളെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. പിന്നീട് അലക്സ് സംഭവിച്ചതെല്ലാം പൊലീസിനോടു പറഞ്ഞു. താൻ തന്നെയാണ് കൊലയാളിയെ തോക്ക് ഏൽപിച്ചതെന്നും, പ്രതിഫലം വാഗ്ദാനം ചെയ്തതെന്നും അലക്സ് അറിയിച്ചു.

paul-murdaugh-friends

വെടിവച്ചതിനു ശേഷം രക്ഷപ്പെട്ട കർട്ടിസ് എഡ്‍വേർഡ് (61) എന്ന വാടകകൊലയാളിയെ പൊലീസ് അന്വേഷിച്ചുവരുന്നു. ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. അലക്സിനെതിരെ ഇതുവരെ കേസെടുത്തിട്ടില്ല. അലക്സ് ലഹരി മരുന്നിന് അടിമയായിരുന്നുവെന്നും, മാസങ്ങൾക്കു മുന്പ് ഭാര്യയും മറ്റൊരു മകനും അജ്ഞാതന്റെ വെടിയേറ്റു മരിച്ചതിൽ നിരാശനായിരുന്നുവെന്നും പൊലീസ് പറഞ്ഞു. 

English Summary : South Carolina lawyer Alex Murdaugh enlisted hitman for $10 million life insurance policy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com