ADVERTISEMENT

ലൊസാഞ്ചലസ് ∙ ജൂൺ 28 മുതൽ കാണാതായ മുപ്പതു വയസ്സുള്ള ലോറൻ ചൊയെ കണ്ടെത്തുന്നതിനുള്ള ശ്രമത്തിനിടയിൽ തിരിച്ചറിയാനാവാത്ത വിധം അഴുകിയ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയതായി സാൻ ബർനാർഡിനൊ കൗണ്ടി ഷെറിഫ് ഡിപ്പാർട്ട്മെന്റ് ഞായറാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. ക്രോസ് കൺട്രി ട്രിപ്പിനു ന്യൂജഴ്സിയിൽ നിന്നും കൂട്ടുകാരുമായി പുറപ്പെട്ടതായിരുന്നു.

യുക്കൊവാലിയിൽ ആളൊഴിഞ്ഞ മരുഭൂമിയിലാണ് ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഇതു കാണാതായ ലോറന്റേതാണോ എന്ന് വ്യക്തമല്ലെന്നും, തിരിച്ചറിയലിനു ആഴ്ചകൾ വേണ്ടിവരുമെന്നും അധികൃതർ പറയുന്നു. ലോറന്റെ കുടുംബാംഗങ്ങൾ ദുഃഖകരമായ വാർത്തയാണ് പ്രതീക്ഷിക്കുന്നതെന്നും, നീണ്ടുനിന്ന അന്വേഷണം അവസാനിപ്പിച്ചതായും പറയുന്നു. ലോറൻ നല്ലൊരു ഗായിക ആയിരുന്നുവെന്ന് ഇവർ പറഞ്ഞു.

ന്യുജഴ്സിയിൽ നിന്നുള്ള ലോറൺ സുഹൃത്തുക്കളും മുൻ കാമുകന്‍ ജോഷ്വായും ട്രി നാഷനൽ പാർക്കിൽ നിന്നും 12 മൈൽ ദൂരെയുള്ള യുക്കൊവാലിയിലാണ് താമസിച്ചിരുന്നത്. ജൂൺ 28ന് ഇവർ തനിയെ വീട്ടിൽ നിന്നും ഇറങ്ങി പോയെന്നും, സ്വകാര്യ വസ്തുക്കൾ ഒന്നും കൂടെ കൊണ്ടുപോയിരുന്നില്ലെന്നും മുൻ കാമുകൻ പറഞ്ഞു. ലോറൻ ഈയിടെയായി വളരെ നിരാശയിലായിരുന്നുവെന്നും ഇയാൾ പറഞ്ഞു.

ലോറൻ അപ്രത്യക്ഷയായി മൂന്നു മണിക്കൂറിനുള്ളിൽ വിവരം പൊലീസിൽ അറിയിച്ചിരുന്നു. ഇവരെ കണ്ടെത്തുന്നതിനുള്ള ഊർജ്ജിത ശ്രമത്തിലായിരുന്നു പൊലീസ്. ഇവരുടെ മരണകാരണം കണ്ടെത്തുന്നതിന് ഏതാനും ദിവസങ്ങൾ വേണ്ടിവരുമെന്നും ഈ കേസിൽ ഇതുവരെ ആരേയും സംശയിക്കുകയോ അറസ്റ്റോ ഉണ്ടായിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

English Summary : Human remains found in California desert in search for missing New Jersey woman Lauren Cho

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com