ADVERTISEMENT

ഹൂസ്റ്റൻ ∙ ഹൂസ്റ്റനിലെ മല്ലപ്പള്ളി നിവാസികളുടെ സംഘടനയായ മല്ലപ്പള്ളി സംഗമത്തിന്റെ ഈ വർഷത്തെ കുടുംബ സംഗമവും പിക്‌നിക്കും ഒക്ടോബർ 16 ന് ശനിയാഴ്ച രാവിലെ 10 മുതൽ രണ്ടു വരെ പെയർലാൻഡ് സ്പോർട്സ് കോംപ്ലക്സിൽ (ഷാഡോ ക്രീക്ക് റാഞ്ച്) വച്ച് നടത്തുമെന്ന് (SCR Sports Complexc, 13050, Shadow Creek Parkway, Pearland, TX 77584) പ്രസിഡന്റ് ചാക്കോ നൈനാൻ അറിയിച്ചു.

കോവിഡ് മഹാമാരിയുടെ കാലഘട്ടത്തിൽ കഴിഞ്ഞ വർഷം കുടുംബസംഗമവും പിക്‌നിക്കും നടത്താൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ഈ വർഷത്തെ പിക്നിക് വിപുലമായ പരിപാടികളോടെ നടത്തുന്നതിനുള്ള ക്രമീകരണങ്ങളാണ് ചെയ്തിരിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. സംഗമത്തിന്റെ എല്ലാ അംഗങ്ങളെയും അഭ്യുദയകാംക്ഷികളെയും കുടുംബസംഗമത്തിലേക്കു സ്വാഗതം ചെയ്യുന്നുവെന്ന് സെക്രട്ടറി റെസ്‌ലി മാത്യു, ട്രഷറർ സെന്നി ഉമ്മൻ എന്നിവർ അറിയിച്ചു, 

കൂടുതൽ വിവരങ്ങൾക്ക്: ചാക്കോ നൈനാൻ - 832 661 7555.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com