ADVERTISEMENT

ഹൂസ്റ്റൻ ∙ ഇന്റര്‍നാഷനല്‍ പ്രയര്‍ ലൈന്‍ ഒക്ടോബർ 12നു സംഘടിപ്പിക്കുന്ന ടെലി കോൺഫറന്‍സില്‍ സുപ്രസിദ്ധ സുവിശേഷക പ്രാസംഗികനും  ബൈബിള്‍ പണ്ഡിതനുമായ റവ. അനീഷ് ജോർജ് പടിക്കാമണ്ണിൽ (vicar, Toronto CSI church). വചന പ്രഘോഷണം നടത്തുന്നു. വിവിധ രാജ്യങ്ങളിലുള്ളവര്‍ പ്രാർഥനക്കായി ഒത്തുചേരുന്ന ഇന്റര്‍ നാഷനല്‍ പ്രയര്‍ ലയ്ന്‍ ആഴ്ചയിലെ എല്ലാ ചൊവ്വാഴ്ചയും (ന്യൂയോര്‍ക്ക് ടൈം) രാത്രി 9 മണിക്കാണ് ആരംഭിക്കുന്നത്.

വിവിധ സഭ മേലധ്യക്ഷന്മാരും പ്രഗല്‍ഭരും പ്രശസ്തരും ദൈവവചന പണ്ഡിതന്മാരും നല്‍കുന്ന സന്ദേശം ഐപിഎല്ലിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നു. ഒക്ടോബർ 12 നു ചൊവ്വാഴ്ച്ചയിലെ പ്രയര്‍ ലൈന്‍ സന്ദേശം നല്‍കുന്ന  അനീഷ് ജോർജ് അച്ചന്റെ പ്രഭാഷണം കേള്‍കുന്നതിനും അനുഗ്രഹം പ്രാപിക്കുന്നതിനും 1-712-770-4821എന്ന ഫോണ്‍ നമ്പര്‍ ഡയല്‍ചെയ്ത് 530464 എന്ന കോഡ് പ്രസ് ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു. 

ഹൂസ്റ്റൻ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐപിഎല്ലിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനും പ്രയര്‍ ലൈനില്‍ പങ്കെടുക്കുന്നതിന് താഴെ കാണുന്ന ഇ–മെയിലുമായോ ഫോണ്‍ നമ്പറുമായോ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അഭ്യർഥിച്ചു. ടി.എ. മാത്യു (ഹൂസ്റ്റൻ) 713 436 2207, സി.വി. സാമുവേല്‍ (ഡിട്രോയിറ്റ്) 586 216 0602.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com