ADVERTISEMENT

വാഷിങ്ടൻ ∙ പൂർണ്ണമായി വാക്സിനേഷൻ സ്വീകരിച്ചവർ ബൂസ്റ്റർ ഡോസിനായി തിരക്കുപിടിക്കേണ്ടെന്ന് യുഎസ് ഹെൽത്ത് എക്സ്പെർട്ട്സ് പഠന റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.ഫൈസർ വാക്സീൻ ലഭിച്ചവർ ഇപ്പോൾ ബൂസ്റ്റർ ഡോസിന് അർഹരാണ് എന്നാൽ സീനിയേഴ്സിനും ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർക്കും മാത്രം ഇപ്പോൾ ബൂസ്റ്റർ ഡോസ് നൽകിയാൽ മതിയെന്ന് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷൻ നിർദേശിച്ചിട്ടുണ്ട്.

 

രണ്ടു ഡോസ് വാക്സീൻ ലഭിച്ചവർക്കു കോവിഡ് വൈറസിൽ നിന്നും ശക്തമായ സംരക്ഷണം ലഭിച്ചിട്ടുണ്ടെന്നും സിഡിസി വ്യക്തമാക്കി. ബൂസ്റ്റർ ഡോസിന്റെ ആവശ്യം പോലും വേണ്ടിവരില്ലെന്നു വിവിധ പഠനങ്ങളിലൂടെ കണ്ടെത്തിയിട്ടുണ്ടെന്ന് ശാസ്ത്രജ്ഞർ പറയുന്നു. വാക്സിൻ ലഭിച്ചവരിൽ പ്രതിരോധശക്തി വർധിച്ചിട്ടുണ്ടെന്നും വൈറസിനെ ഭാവിയിൽ ഇതു പ്രതിരോധിക്കുമെന്നും ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അഡ്‍വൈസറി പാനൽ ഫോർ വാക്സീൻസ് അംഗം ഡോ. പോൾ ഓഫിറ്റ പറഞ്ഞു.

 

ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരും പ്രതിരോധ ശക്തിയില്ലാത്തവരും എത്രയും വേഗം ബൂസ്റ്റർ ‍ഡോസ് സ്വീകരിക്കുന്നതാണ് ഉചിതമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയിൽ ഇതിനകം 186 മില്യൺ പേർക്കു ഫുൾ‍ വാക്സിനേഷൻ ലഭിച്ചതായി സിഡിസി അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com