sections
MORE

സോക്കര്‍ ടൂര്‍ണമെന്റില്‍ സെന്റ് ജൂഡ് വിര്‍ജീനിയ ജേതാക്കള്‍

soccer-tournament1
SHARE

വാഷിങ്ടൻ ഡിസി∙ തലസ്ഥാന നഗരിയിലെ സോക്കര്‍ ആരാധകരുടെ സംഘടനയായ മലയാളി സോക്കര്‍ ലീഗിന്റെ ആഭിമുഖ്യത്തില്‍ വിര്‍ജീനിയയില്‍ നടന്ന  എംഎസ്എല്‍ സോക്കര്‍ ടൂര്‍ണ്ണമെന്റില്‍ മേരിലാന്‍ഡ് സ്‌ട്രൈക്കേഴ്‌സിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി സെന്റ് ജൂഡ് വിര്‍ജീനിയ സ്‌പോര്‍ട്ട്‌സ് ക്ലബ് ജേതാക്കളായി.

soccer-tournament

മികച്ച കളിക്കാരനായി സെന്റ് ജൂഡിലെ റോഹനും ബെസ്റ്റ് ഗോള്‍ കീപ്പറായി നിഖിലും തിരഞ്ഞെടുക്കപ്പെട്ടു. ഡോ. മധുസൂദനന്‍ നമ്പ്യാരുടെ അധ്യക്ഷതയില്‍ നടന്ന സമാപന ചടങ്ങില്‍ മെഗാ സ്‌പോണ്‍സര്‍ സാംസണ്‍ പ്രോപ്പര്‍ട്ടീസിന്റെ റെക്‌സ് തോമസ് ട്രോഫികള്‍ കൈമാറി.

എംഎസ്എല്‍ ഭാരവാഹികളായ സിദ്ദിഖ്, അനസ്, റെജി തോമസ്, സുജിത് എബ്രഹാം, ഷാജന്‍ , ബിപിന്‍, ദിനേഷ്  തുടങ്ങിയവര്‍ ടൂര്‍ണ്ണമന്റ് വിജയത്തില്‍ അഭിനന്ദനം രേഖപ്പെടുത്തി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN US
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിറപ്പെയ്ത്തായി തുലാമഴ; അണനിറയുന്ന ആശങ്ക, മുല്ലപ്പെരിയാറിലെന്ത്?

MORE VIDEOS
FROM ONMANORAMA