ADVERTISEMENT

ഷിക്കാഗോ ∙ ഷിക്കാഗോ മലയാളി അസോസിയേഷന്റെ നിലവിലുള്ള കമ്മിറ്റിയുടെ അവസാന കാലഘട്ടത്തിലെ പൊതുയോഗവും 2021–23 കാലഘട്ടത്തിലെ പുതിയ കമ്മിറ്റിയംഗങ്ങളുടെ സത്യപ്രതിജ്ഞയും ഒക്ടോബർ 31ന് ഞായറാഴ്ച വൈകിട്ട് 5 മണിക്കു അസോസിയേഷൻ ഓഫിസിൽ (CMA Office, 834 E. Rand Rd, Suit#13,  Mount Prospect, IL-60056) നടക്കും.  

പ്രസ്തുത പൊതുയോഗത്തിൽ സെക്രട്ടറി ജോഷി വള്ളിക്കളം വാർഷിക റിപ്പോർട്ടും ട്രഷറർ മനോജ് അച്ചേട്ട് ഓഡിറ്റ്സ് റിപ്പോർട്ടും അവതരിപ്പിക്കും. അസോസിയേഷൻ അംഗങ്ങൾ വോട്ട് ചെയ്തു വിജയിപ്പിച്ച പ്രസിഡന്റ് ജോഷി വള്ളിക്കളത്തിന്റെ നേതൃത്വത്തിലുള്ള കമ്മറ്റിയുടെ സത്യപ്രതിജ്ഞയും പ്രസ്തുത യോഗത്തിൽ നടക്കും

അസോസിയേഷന്റെ പൊതുയോഗത്തിലേക്ക് എല്ലാ അസോസിയേഷൻ അംഗങ്ങളെയും ക്ഷണിക്കുന്നു. ജോൺസൺ കണ്ണൂക്കാടൻ (പ്രസിഡന്റ്–847 477 0560), ജോഷി വള്ളിക്കളം(സെക്രട്ടറി–312 685 6749), മനോജ് അച്ചേട്ട് (ട്രഷറർ–224 522 2470).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com