ADVERTISEMENT

ന്യൂയോർക്ക്∙ മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ പരമാധ്യക്ഷനായിരുന്ന കാലം ചെയ്ത ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്തായുടെ അനുസ്മരണ സമ്മേളനം  എക്ക്യൂമെനിക്കൽ ദർശനവേദി നോർത്ത് അമേരിക്കയുടെ നേതൃത്വത്തിൽ നാളെ (ബുധൻ) ന്യൂയോർക്ക് സമയം വൈകിട്ട് 9 മുതൽ 10 മണി വരെ ഓൺലൈൻ പ്ലാറ്റ്‌ഫോം ആയ സൂമിലൂടെ നടത്തുന്നു. 

 

നോർത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസനാധിപൻ ആയ ബിഷപ്പ് ഡോ.ഐസക്ക് മാർ ഫിലക്സിനോസ് ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ വെരി.റവ.ഡോ.ചെറിയാൻ തോമസ് (മുൻ  മാർത്തോമ്മാ സഭാ സെക്രട്ടറി), വെരി.റവ.ഫാ.വി.എം.തോമസ് കോർ എപ്പിസ്കോപ്പ( മലങ്കര യാക്കോബായ സഭ),  വെരി.റവ.ഫാ.രാജൂ ഡാനിയേൽ കോർ എപ്പിസ്കോപ്പാ (മലങ്കര ഓർത്തഡോക്സ് സഭ), റവ.ജിജോ  എബ്രഹാം (വൈസ്.പ്രസിഡന്റ്  സിഎസ്ഐ ചർച്ച് ഇൻ നോർത്ത് അമേരിക്ക), റവ.സജു സി.പാപ്പച്ചൻ (മുൻ സെക്രട്ടറി, ഡോ.ജോസഫ് മാർത്തോമ്മാ), ജോൺ ടൈറ്റസ് (മാർത്തോമ്മാ സഭാ കൗൺസിൽ മെംബർ), ഡോ.ആനി ലിങ്കൺ (ലെബക്ക്), ജേക്കബ് ജോസഫ് (കാനഡ), റവ.ജോർജ് എബ്രഹാം കല്ലൂപ്പാറ എന്നിവർ ഡോ.ജോസഫ് മാർത്തോമ്മായെ അനുസ്മരിക്കുന്നു. 

 

മലങ്കര മാർത്തോമ്മാ സഭയുടെ സൂര്യതേജസും, ആഗോള സഭകളുടെ എക്ക്യൂമെനിക്കൽ രംഗത്ത് ധീരമായ നേതൃത്വവും നൽകിയ  ഡോ.ജോസഫ് മാർത്തോമ്മാ  കാലം ചെയ്തിട്ട് 2021ഒക്ടോബർ 18 ന്  ഒരു വർഷം തികഞ്ഞു. മെത്രാപ്പോലീത്തായുടെ ഓർമ്മകൾക്ക് മുമ്പിൽ പ്രണാമം അർപ്പിക്കുന്നതിനായിട്ടാണ് നോർത്ത് അമേരിക്കയിൽ പ്രവർത്തിക്കുന്ന എക്ക്യൂമെനിക്കൽ ദർശന വേദിയുടെ നേതൃത്വത്തിൽ ഇപ്രകാരം  ഒരു സമ്മേളനം ക്രമീകരിച്ചിരിക്കുന്നത് എന്ന് സംഘാടകർ അറിയിച്ചു. 

 

നിർമ്മല എബ്രഹാം (ഡെലവെയർ) സമ്മേളനത്തിന്റെ എംസി ആയി പ്രവർത്തിക്കും. നാളെ ന്യൂയോർക്ക് സമയം വൈകിട്ട് 9  മുതൽ 10  മണി വരെ നടത്തുന്ന അനുസ്മരണ സമ്മേളനത്തിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി പ്രോഗ്രാം കൺവീനർന്മാരായ സി.വി.ശാമുവേൽ (ഡിട്രോയിറ്റ്‌), ഷാജീ എസ്.രാമപുരം (ഡാലസ്) എന്നിവർ അറിയിച്ചു. 

 

Meeting  ID : 849 8118 2418

Passcode : 2021

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com