ADVERTISEMENT

ഫിലഡല്‍ഫിയ ∙ മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് റൊണാള്‍ഡ് റീഗനെയും മൂന്നു ജീവനക്കാരെയും 1981 മാര്‍ച്ച് 30 ന് വെടിവച്ചു വീഴ്ത്തിയ ജോണ്‍ ഹിന്‍ക്ലെ ജയിൽ മോചിതനാകുന്നു. യുഎസ് ഡിസ്ട്രിക്ട് ജഡ്ജ് പോള്‍ ഫ്രൈഡ്മാന്‍റെ ഉത്തരവ് പ്രകാരം 41 വര്‍ഷത്തെ ജയിൽ വാസത്തിനുശേഷം  അടുത്ത ജൂണിൽ, നിബന്ധനകള്‍ ഇല്ലാതെ ഇയാൾക്കു സ്വന്തം ഭവനത്തില്‍ ശിഷ്ടകാലം ജീവിക്കാം.

ഇടതുമാറില്‍ വെടിയേറ്റു വാരിയെല്ലുകള്‍ തകര്‍ന്ന റീഗനെ ഉടനെ ആശുപത്രിയില്‍ എത്തിച്ചതിനാല്‍ ജീവന്‍ തിരിച്ചുകിട്ടി. വെടിയേറ്റ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെയിംസ് ബ്രാഡി, സീക്രട്ട് സർവീസ് ഏജന്‍റ് റ്റിം മെക്കാര്‍ത്തി, വാഷിങ്ടൻ ഡിസി പൊലീസ് ഓഫീസര്‍ തോമസ് ഡെലാഹാന്‍റിയും ഏതാനും ദിവസങ്ങള്‍ക്കുശേഷം ആശുപത്രിവിട്ടു. തലച്ചോറിനു ക്ഷതമേറ്റ ബ്രാഡി 2014-ല്‍ മരണമടഞ്ഞു.

1976 ല്‍ പ്രദര്‍ശിപ്പിച്ച  'ടാക്സി ഡ്രൈവര്‍' സിനിമയുടെ കഥ,  സമ്പന്ന കുടുംബത്തില്‍ ജനിച്ച 25 വയസ്സുകാരനായ ഹിന്‍ക്ലെയെ അത്യധികം ആകര്‍ഷിച്ചു. സിനിമയിൽ നായകനായ ടാക്സി ഡ്രൈവറായി അഭിനയിക്കുന്ന റോബര്‍ട്ട് ഡെനിറോയെ വേശ്യയായി വേഷമിടുന്ന ജോഡി ഫോസ്റ്റർ അമേരിക്കയിലെ ഉന്നത നേതാക്കളെ കൊല്ലാൻ സഹായിക്കുന്നു. യുഎസ് സെനറ്ററെ വെടിവച്ചു കൊല്ലുന്നതാണ് ചിത്രത്തിന്റെ അവസാനഭാഗത്ത് കാണിക്കുന്നത്. സനിമാകഥയുടെ പ്രേരണയിൽ ഹിന്‍ക്ലെ പ്രസക്ത നടിയായ ജോഡി ഫോസ്റ്ററെ പിന്‍തുടരുവാനും ശല്യപ്പെടുത്തുവാനും തുടങ്ങി. ഫോസ്റ്ററെ കാണാന്‍ വേണ്ടി ഹോളിവുഡ് സന്ദര്‍ശിച്ചെങ്കിലും കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിച്ചില്ല.

regen

മാസങ്ങള്‍ നീണ്ട വധശ്രമകേസിൽ സാക്ഷി വിസ്താരവേളയില്‍ ജോഡി ഫോസ്റ്റര്‍ക്കും  കോടതിയില്‍ ഹാജരാകേണ്ടി വന്നു. ബുദ്ധിസ്ഥിരതയില്ലെന്ന കാരണം ചൂണ്ടികാട്ടി ഹിന്‍ക്ലെയെ കുറ്റവിമുക്തനാക്കിയ കോടതി ഇയാളെ വെറുതെവിട്ടു. ഹിന്‍ക്ലെയെ വാഷിങ്ടണ്‍ ഡിസിയിലെ സെന്റ് എലിസബേത്ത്സ് സൈക്യാട്രിക് ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തിരുന്നു. 

തലയ്ക്കു വെടിയേറ്റ ബ്രാഡി 2014-ല്‍ മരിച്ചെങ്കിലും കൊലപാതക കുറ്റത്തില്‍നിന്നുപോലും ഹിന്‍ക്ലെയെ മാനസിക ബലഹീനത ചൂണ്ടികാട്ടി മോചിതനാക്കി. അനേക വര്‍ഷങ്ങള്‍ നീണ്ട ഭ്രാന്താശുപത്രി ജീവിതത്തില്‍നിന്നും വിവിധ നിബന്ധകളില്‍നിന്നും മുക്തനായി ഹിന്‍ക്ലെ സ്വൈര്യജീവിതത്തിലേക്ക്  സമീപഭാവിയില്‍ പ്രവേശിക്കും.

1966-ല്‍ റിലീസ് ചെയ്ത സഇംഗ്ലീഷ് കോമഡി ചിത്രം 'ഹൗ ടൂ സ്റ്റീല്‍ എ മില്യന്‍' ഡല്‍ഹിയിലെ ഷീല തീയേറ്ററില്‍ അനേകം ആഴ്ചകള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. അശേഷം ഇംഗ്ലീഷ് ഭാഷ പ്രാവീണ്യമില്ലാത്ത രണ്ടു തമിഴ്നാട് യുവാക്കള്‍ പല തവണ ഈ സിനിമ കണ്ടതിനുശേഷം ഇന്ത്യയിലെ  ഡല്‍ഹി മ്യൂസിയത്തിലെ സ്വര്‍ണ്ണവിഗ്രഹം മോഷ്ടിച്ചു. ആഴ്ചകള്‍ക്കുശേഷം മോഷ്ടാക്കളെ അറസ്റ്റ് ചെയ്തെങ്കിലും വിശിഷ്ട കൊത്തുപണികളുള്ള വിഗ്രഹം ഉരുക്കി സ്വര്‍ണ്ണ കട്ടികളാക്കി മാറ്റിയിരുന്നു. ചില സിനിമകള്‍ കണ്ടശേഷമുള്ള വികൃതികളും കുറ്റകൃത്യങ്ങളും അനവധിയാണ്.

English Summary : U.S. President Reagan's shooter John Hinckley wins

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com