ADVERTISEMENT

വാഷിങ്ടൻ ഡിസി∙ നോര്‍ത്തേണ്‍ വിര്‍ജീനിയ സെന്റ് ജൂഡ് സിറോ മലബാര്‍ ദേവാലയത്തില്‍ വിശുദ്ധ യൂദാശ്ലീഹായുടെ തിരുനാള്‍ ഒക്ടോബര്‍ 22ന് കൊടിയേറ്റോടെ ആരംഭിക്കും. ഷിക്കാഗോ രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയ് ആലപ്പാട് കൊടിയേറ്റു കര്‍മ്മങ്ങള്‍ക്കും തുടര്‍ന്നു മൂന്നു ദിവസങ്ങളിലായി  നടക്കുന്ന ഇടവക ധ്യാനത്തിനു നേതൃത്വം നല്‍കും.

ഇടവക രൂപീകരണത്തിനു ശേഷമുള്ള മുന്നാമത്തെ ഇടവക തിരുനാളാണ് ഈ വര്‍ഷം നടക്കുന്നത്. വാഷിങ്ടൻ- നോര്‍ത്തേണ്‍ വിര്‍ജീനിയ ഏരിയയിലുള്ള ഇരുന്നൂറോളം കുടുംബങ്ങള്‍ ഈ ഇടവകയുടെ കീഴിലുണ്ട്.

9 ദിവസത്തെ നൊവേനക്ക് ശേഷം ഒക്ടോബര്‍ 31നാണ് തിരുനാള്‍ നടക്കുന്നത്. തിരുനാള്‍ ദിവസം ആഘോഷമായ ദിവ്യ ബലി, പ്രദിക്ഷണം, ലദീഞ്ഞ, സ്നേഹവിരുന്ന് എന്നിവ ഒരുക്കിയിട്ടുണ്ട്. ചടങ്ങുകള്‍ക്ക് സെന്റ് ജൂഡ് ഇടവക വികാരി ഫാ. നിക്കോളാസ് തലക്കോട്ടുര്‍ നേതൃത്വം നല്‍കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com