ADVERTISEMENT

ന്യൂയോർക്ക് ∙ ഫോമാ 2021 ഒക്ടോബർ മാസം കേരളത്തിൽ നടപ്പാക്കുന്ന കാരുണ്യ പദ്ധതികളിൽ ഉൾപ്പെടുത്തി, മല്ലപ്പള്ളിയിലുള്ള ശാലോം കാരുണ്യ ഭവന് ഫോമാ ഹെല്ൽപിങ് ഹാൻഡ്  മൂന്നു ലക്ഷം രൂപ കൈമാറും. ഇന്നു വൈകിട്ട് ശാലോം കാരുണ്യ ഭവനിൽ നടക്കുന്ന ചടങ്ങിൽ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖർ പങ്കെടുക്കും. പത്തനംതിട്ട ജില്ലാ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ ചടങ്ങിൽ പങ്കെടുത്ത് ആശംസകൾ നേരും.

ഗാമയുടെ മുൻ പ്രസിഡന്റും, നാഷനൽ  കമ്മറ്റി മെമ്പറുമായ  മല്ലപ്പള്ളിയിൽ  നിന്നുള്ള പ്രകാശ് മാത്യുവാണ് ശാലോം കാരുണ്യഭവന് പണം സമാഹരിക്കുന്നതിനുള്ള മുൻകയ്യെടുത്തതും പ്രവർത്തിച്ചതും

ശാലോം കാരുണ്യ ഭാവന സഹായ പദ്ധതിയിലേക്ക് പണം നൽകി സഹായിച്ച എല്ലാവർക്കും  ഫോമ നിർവാഹക സമിതി പ്രസിഡന്റ് അനിയൻ  ജോർജ്ജ്, ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്‌ണൻ,ട്രഷറർ തോമസ് ടി. ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിൻറ് ട്രഷറർ ബിജു തോണിക്കടവിൽ  ഹെല്പിങ് ഹാന്റ് ഭാരവാഹികളായ സാബു ലൂക്കോസ്, ഗിരീഷ് പോറ്റി, ബിജു  ചാക്കോ, ജെയ്ന്‍ കണ്ണച്ചാന്‍പറമ്പില്‍, ഡോ.ജഗതി നായര്‍, മാത്യു ചാക്കോ എന്നിവർ  നന്ദി അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com