ADVERTISEMENT

ഹൂസ്റ്റണ്‍∙ കോവിഡ് മഹാമാരിയിൽ നിന്നുള്ള ആഗോള സമ്പദ്‌വ്യവസ്ഥയുടെ തിരിച്ചടി അടുത്ത വര്‍ഷം അവസാനത്തോടെ നിലയ്ക്കുമെന്ന് പ്രതീക്ഷ. സാമ്പത്തിക സഹകരണവും വികസനവും സംബന്ധിച്ച കമ്മിറ്റിയുടെ ചൊവ്വാഴ്ച പുറത്തുവന്ന റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. ലോകത്തിലെ പ്രധാന സമ്പദ്‌വ്യവസ്ഥകളും 2025 ഓടെ പ്രീ -പാന്‍ഡെമിക് വളര്‍ച്ചാ പാതയിലേക്ക് മടങ്ങുമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.

ആഗോളവല്‍ക്കരണത്തില്‍ നിന്ന് പകര്‍ച്ചവ്യാധി പിന്‍വാങ്ങുകയാണെങ്കില്‍ തിരിച്ചുവരവ് വൈകിയേക്കാം. ഉത്തേജക നടപടികളിലൂടെ അവശേഷിക്കുന്ന കടത്തിന്റെ ഉയര്‍ന്ന തുക കുറയ്ക്കാന്‍ സര്‍ക്കാരുകള്‍ നടപടി ആരംഭിക്കണമെന്നും സംഘടന അഭ്യർഥിച്ചിട്ടുണ്ട്.

2022-നു ശേഷമുള്ള ആഗോള സമ്പദ് വ്യവസ്ഥ  നീണ്ടുനില്‍ക്കുന്ന സാഹചര്യങ്ങളില്ലെന്നും നിലനില്‍ക്കുന്ന വളര്‍ച്ചാ പ്രത്യാഘാതങ്ങളൊന്നും ഏറ്റെടുക്കുന്നില്ലെന്നും സംഘടന വ്യക്തമാക്കി. വിതരണ ശൃംഖലകള്‍ കൃത്യമായി നടപ്പിലായി കഴിഞ്ഞാല്‍ വ്യവസായങ്ങള്‍ പഴയപടിയിൽ എത്തുമെന്നും അവ സുരക്ഷിതമായി നിലനില്‍ക്കുമെന്നാണ് ഇക്കണോമിക്ക്‌‌ ഡെവലപ്പ്‌മെന്റ് ആന്‍ഡ് കോര്‍പ്പറേഷന്‍ കമ്മിറ്റിയുടെ നിരീക്ഷണം. ആഗോള വിതരണ ശൃംഖലയിലെ തടസ്സങ്ങളുമായി ബന്ധപ്പെട്ട എല്ലാ കാലതാമസവും ഉല്‍പ്പന്നങ്ങളുടെ കുറവും വർധിച്ചുവരുന്ന ചെലവും അഭിമുഖീകരിക്കുന്നു. മെഡിക്കല്‍ ഉപകരണങ്ങള്‍, അര്‍ദ്ധചാലകങ്ങള്‍ പോലെ വൈവിധ്യമാര്‍ന്ന വിദേശ സപ്ലൈകളെ പാശ്ചാത്യ രാജ്യങ്ങള്‍ ആശ്രയിക്കുന്നത് പാന്‍ഡമിക് വ്യക്തമായി വെളിപ്പെടുത്തി.

One hundred dollars banknotes on white background
One hundred dollars banknotes on white background

അമേരിക്കയിലെയും യൂറോപ്പിലെയും മറ്റു രാജ്യങ്ങളിലെയും നയനിര്‍മ്മാതാക്കള്‍ ദേശീയ സുരക്ഷയും പൊതുജനാരോഗ്യ പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനായി ഉല്‍പാദനം നാട്ടിലേക്കു തിരികെ കൊണ്ടുവരണമോ എന്നു കൂടുതല്‍ കൂടുതല്‍ പരിശോധിക്കുന്നു. അത്തരമൊരു മാറ്റം, കാലക്രമേണ തൊഴില്‍ ഉല്‍പാദനക്ഷമത വളര്‍ച്ചയില്‍ കുറവുണ്ടാകുമെന്നു സംഘടന ചൂണ്ടിക്കാട്ടി. പകര്‍ച്ചവ്യാധിയെ തുടര്‍ന്ന് ചൈനീസ് വിപണിയും ഉൽപാദന കേന്ദ്രങ്ങളും അമേരിക്കന്‍ ഉൽപാദ‌കര്‍ ഉപേക്ഷിച്ചത് വലിയൊരു ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നു. പകര്‍ച്ചവ്യാധി സമയത്ത് കേന്ദ്ര ബാങ്കുകളില്‍ നിന്നു സര്‍ക്കാരുകള്‍ വളരെയധികം കടം വാങ്ങുകയും വൈറസ് മൂലമുണ്ടായ ലോക്ക്ഡൗണുകളുടെ സാമ്പത്തിക നാശത്തില്‍ നിന്ന് ബിസിനസുകളെയും വ്യക്തികളെയും പിന്തുണയ്ക്കാന്‍ വന്‍ തുകകള്‍ ചെലവഴിക്കുകയും ചെയ്തതിനാല്‍ രാജ്യങ്ങള്‍ അവരുടെ സാമ്പത്തിക രംഗത്ത് വലിയ കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നുവെന്നത് യാഥാര്‍ത്ഥ്യമാണ്. അതു കൊണ്ടു തന്നെ ഇതു മറികടക്കുകയെന്നത് വലിയൊരു പ്രതിസന്ധിയാണ്.

പാന്‍ഡെമിക്കുമായി ബന്ധപ്പെട്ട പ്രത്യാഘാതങ്ങള്‍ കാരണം പ്രധാന രാജ്യങ്ങളുടെ ദേശീയ കടം അവരുടെ മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ 25 ശതമാനം വരെ അടുത്ത വര്‍ഷം വികസിക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. മിക്ക സെന്‍ട്രല്‍ ബാങ്കുകളും വളരെ കുറഞ്ഞ നിരക്കില്‍ പണം കടം കൊടുത്തിട്ടുണ്ട്, അതിനാല്‍ സർക്കാരുകൾക്കു നല്‍കേണ്ട പലിശ പേയ്‌മെന്റുകള്‍ നിയന്ത്രിക്കാനാകുമെന്ന് ഒഇസിഡി റിപ്പോര്‍ട്ട് പറഞ്ഞു. എന്നിരുന്നാലും, അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ഉള്‍പ്പെടെ സംഘടനയിലെ അംഗങ്ങളായ 35 രാജ്യങ്ങളില്‍ മിക്കവാറും എല്ലാ ചെലവുകളും സ്ഥിരപ്പെടുത്തണമെങ്കില്‍ അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ ദേശീയ ഖജനാവിന് കൂടുതല്‍ വരുമാനം ശേഖരിക്കേണ്ടതുണ്ടെന്നും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പൊതു കടം വർധിച്ചേക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

home-loan-debt

എല്ലാ കുറവുകളും നികത്താന്‍ സര്‍ക്കാരുകള്‍ നികുതി ഉയര്‍ത്താന്‍ ശുപാര്‍ശ ചെയ്യുന്നില്ലെന്നു സംഘടന പറഞ്ഞു. എന്നാല്‍ റിപ്പോര്‍ട്ടിലെ വിശകലനത്തില്‍ കാലക്രമേണ സര്‍ക്കാരിന്റെ മൊത്തം കടം അനുപാതം ഉയരുന്നത് തടയാന്‍ സര്‍ക്കാരുകള്‍ നികുതി വർധിപ്പിക്കേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആ നിലയ്ക്ക് സര്‍ക്കാരുകള്‍ ജനവിരുദ്ധമായി മാറിയേക്കാം. പകര്‍ച്ചവ്യാധി സമയത്ത് അടിയന്തര സര്‍ക്കാര്‍ ചെലവ് വരുത്തിയ സാമ്പത്തിക ഭാരം ഉണ്ടായിരുന്നിട്ടും സൊസൈറ്റികള്‍ പെന്‍ഷനുകള്‍ക്കും ആരോഗ്യ സേവനങ്ങള്‍ക്കും ധനസഹായം നല്‍കല്‍ പോലുള്ള ദീര്‍ഘകാല ചെലവുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ നേരിട്ടുള്ള സാമ്പത്തിക ആഘാതം കുറയുന്നുവെന്നും, സംഘടന പറഞ്ഞു. സര്‍ക്കാരുകള്‍ അവരുടെ കടം കുറയ്ക്കാന്‍ തുടങ്ങുന്നില്ലെങ്കില്‍ ജനസംഖ്യാ വാർധക്യവും പൊതു സേവനങ്ങളുടെ വര്‍ദ്ധിച്ചുവരുന്ന ആപേക്ഷിക വിലയും സാമ്പത്തിക സമ്മര്‍ദ്ദം വർധിപ്പിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com