ADVERTISEMENT

നയാഗ്ര/കാനഡ ∙ കൈക്കരുത്തിന്റെയും ഉയരത്തിന്റെയും വേഗത്തിന്റെയും സമന്വയമാണ് വോളിബോൾ. വലയ്ക്ക് മുകളിലൂടെ ചാടി ഉയർന്നു പായിക്കുന്ന നിലം തുളയ്ക്കുന്ന സ്മാഷുകൾ, ആ സ്മാഷുകളെ തടുക്കാൻ കെൽപ്പുള്ള കരുത്തന്മാർ എതിർ കോർട്ടിൽ. തടുക്കുക, എതിരാളികളുടെ ബ്ലോക്കിന് മുകളിലൂടെ അടിച്ചിരിത്തുക. നയാഗ്ര മലയാളി സമാജമാണ്‌ കായിക പ്രേമികളുടെ എക്കാലത്തെയും ആവേശമായ കൈപ്പന്തുകളി ഇക്കുറി നോർത്ത് അമേരിക്കയുടെ മണ്ണിലേക്ക് എത്തിക്കുന്നത്.  

നയാഗ്ര മലയാളി സമാജം സംഘടിപ്പിക്കുന്ന ആദ്യത്തെ രാജ്യാന്തര വോളിബോൾ ടൂര്ണമെന്റിനാണ്‌ നയാഗ്ര ഒരുങ്ങുന്നത്.  കാനഡയുടെ വിവിധ മേഖലകളിൽ നിന്നുമുള്ള ടീമുകൾക്കുമൊപ്പം അമേരിക്കയിലെയും വോളിബാൾ ടീമുകൾ മത്സരത്തിനെത്തുമ്പോൾ മത്സരത്തിന്റെ ആവേശം കൊടിമുടി കയറും. നവംബർ 12, 13 ത‌ിയതികളിലാണ് മത്സരങ്ങൾ.

അതിഥികളും ആതിഥേയരും അടക്കം 9 ടീമുകളാണ് മാറ്റുരക്കുക. അമേരിക്കയിൽ നിന്നും ഡിഎൻവൈ സ്‌ട്രൈക്കേഴ്‌സ് ന്യൂയോർക്, കൈരളി ലയൺസ്‌ ചിക്കാഗോ, ഫില്ലി സ്റ്റാർസ് ഫിലാഡൽഫിയ, റോക്‌ലാൻഡ് സോൾജിയേഴ്സ് ബഫാല്ലോ എന്നീ ടീമുകളോട്  കാനഡയിലെ ബ്രാംപ്ടണിൽ നിന്നുള്ള ബ്രാംപ്ടൺ സ്‌പൈക്കേഴ്‌സ്, ലണ്ടനിൽ നിന്നുള്ള ഫാൽക്കൻസ് ഓഫ് ലണ്ടൻ എഡ്മൺടോണിൽ നിന്നുള്ള എംഎഎസ്സി എഡ്മൺറ്റോൺ സ്‌പൈക്കേഴ്‌സ്, സ്കാർബറോയിൽ നിന്നുള്ള ടീം യുണൈറ്റഡ് എന്നിവർക്ക് പുറമെ ഹോം ടൗണായ നയാഗ്രയുടെ എൻഎംഎസ് ബ്ലാസ്റ്റേഴ്സും കൈക്കരുതിന്റെ വേഗം അളക്കും.

മത്സരത്തെപ്പോലെതന്നെ സമ്മാനത്തുകയും ആകർഷകമാണ്. നോർത്ത് അമേരിക്കയിൽ നടക്കുന്ന വോളിബോൾ മത്സരങ്ങളിലെ ഏറ്റവും കൂടിയ സമ്മാന തുക എൻഎംഎസ് എവർറോളിങ് ട്രോഫിക്കാണ്. 5001 ഡോളർ, രണ്ടാം സമ്മാനം 2501 ഡോളർ. ജിയോ ജോസാണ് മത്സരത്തിന്റെ ഗ്രാൻഡ് സ്പോൺസർ. ആഷ്‌ലി ജോസഫണ് മത്സരത്തിന്റെ കൺവീനർ. മത്സരത്തിന്റെ സമാപനത്തോടനുബന്ധിച്ചു വൈകുന്നേരം നടക്കുന്ന ചടങ്ങിൽ പ്രഥമ എൻഎംഎസ് വോളിബോൾ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.

പ്രസിഡന്റ് ബൈജു പകലോമറ്റം, വൈസ് പ്രസിഡന്റ് ബിമിൻസ് കുര്യൻ, സെക്രട്ടറി എൽഡ്രിഡ് കാവുങ്കൽ, ട്രഷറർ ടോണി മാത്യു, ജോയിന്റ് സെക്രട്ടറി കവിത പിന്റോ, ജോയിന്റ് ട്രഷറർ ബിന്ധ്യ ജോയ്, കമ്മിറ്റി അംഗങ്ങളായ ആഷ്‌ലി ജോസഫ്, രാജേഷ് പാപ്പച്ചൻ, നിത്യ ചാക്കോ, സുനിൽ ജോക്കി, റോബിൻ ചിറയത്, മധു സിറിയക്, സജ്‌ന ജോസഫ്, ലക്ഷ്മി വിജയ്, ഓഡിറ്റർ പിന്റോ ജോസഫ്, ഡയറക്ടർ ബോർഡ് അംഗങ്ങളായ ജയ്മോൻ മാപ്പിളശ്ശേരിൽ, ഡെന്നി കണ്ണൂക്കാടൻ, കോശി കാഞ്ഞൂപ്പറമ്പൻ ഉപദേശക സമിതി അംഗങ്ങായ സുജിത് ശിവാനന്ദ്, വർഗീസ് ജോസ്, രാജീവ് വാരിയർ, ഷെഫീഖ് മുഹമ്മദ്, പ്രസാദ് മുട്ടേൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com