ന്യൂജഴ്‌സി∙ “നിങ്ങള്‍ക്ക് നൂറുപേര്‍ക്ക് ഭക്ഷണം കൊടുക്കാനാവില്ലെങ്കില്‍ ഒരാള്‍ക്കെങ്കിലും കൊടുക്കുക.” കാരുണ്യത്തിന്റെ മാനുഷികമുഖമായ

ന്യൂജഴ്‌സി∙ “നിങ്ങള്‍ക്ക് നൂറുപേര്‍ക്ക് ഭക്ഷണം കൊടുക്കാനാവില്ലെങ്കില്‍ ഒരാള്‍ക്കെങ്കിലും കൊടുക്കുക.” കാരുണ്യത്തിന്റെ മാനുഷികമുഖമായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂജഴ്‌സി∙ “നിങ്ങള്‍ക്ക് നൂറുപേര്‍ക്ക് ഭക്ഷണം കൊടുക്കാനാവില്ലെങ്കില്‍ ഒരാള്‍ക്കെങ്കിലും കൊടുക്കുക.” കാരുണ്യത്തിന്റെ മാനുഷികമുഖമായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂജഴ്‌സി∙  “നിങ്ങള്‍ക്ക് നൂറുപേര്‍ക്ക് ഭക്ഷണം കൊടുക്കാനാവില്ലെങ്കില്‍ ഒരാള്‍ക്കെങ്കിലും കൊടുക്കുക.” കാരുണ്യത്തിന്റെ മാനുഷികമുഖമായ മദര്‍ തെരേസയുടെ ഈ വാക്കുകളാണ് ‘ഹെല്‍പ് സേവ് ലൈഫ്’ (HelpSaveLife) എന്ന ജീവകാരുണ്യ സംഘടനയെ മുന്നോട്ടു നയിക്കുന്നത്. ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് രണ്ട് പതിറ്റാണ്ട് പിന്നിടുന്ന സംഘടന ആശ്വാസം പകര്‍ന്നുനല്‍കിയത് നുറുകണക്കിന് കുടുംബങ്ങള്‍ക്കാണ്.

 

ADVERTISEMENT

നവംബർ ഒന്നിന് കേരളപിറവി ദിനത്തിൽ ഇരുപതാം വാര്‍ഷികം ആഘോഷിക്കുന്ന ഹെല്‍പ് സേവ് ലൈഫ് ജനസേവനത്തിന് വിപുലമായ പദ്ധതികളാണ് ആവിഷ്‌കരിച്ചിട്ടുള്ളത്.

 

തുടക്കം ലളിതം

 

ADVERTISEMENT

'ഒരു ജീവിതം വീണ്ടെടുക്കാന്‍ ഒരു കൈ സഹായം.' ഇതാണ് ഹെല്‍പ് സേവ് ലൈഫ് എന്ന സംഘടന മുന്നോട്ടുവയ്ക്കുന്ന മുദ്രാവാക്യം. സഹായമനസ്‌കരും സാമൂഹ്യ സേവന സന്നദ്ധരുമായ ഏതാനും ആളുകള്‍ ചേര്‍ന്ന് 2001 നവംബറില്‍ തുടക്കമിട്ട ഈ സംഘടന 20 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് തണലേകുന്ന ഒരു വന്‍ വടവൃക്ഷമായി പടര്‍ന്ന് പന്തലിച്ചിരിക്കുന്നു. ഇന്ന് എണ്ണൂറില്‍ പരം അംഗങ്ങളും (ഒരു തവണയെങ്കിലും സേവന കാര്യങ്ങള്‍ക്കായി സംഭാവന നല്‍കിയിട്ടുള്ളവര്‍), ഇരുനൂറില്‍ പരം സജീവ അംഗങ്ങളും (സ്ഥിരമായി സംഭാവന നല്‍കുന്നവര്‍) അടങ്ങുന്ന ഒരു വലിയ പ്രസ്ഥാനമായി സംഘടന മാറിയിരിക്കുന്നു.

 

രണ്ട് പതിറ്റാണ്ടിനിടെ 1500-ല്‍ പരം ഗുണഭോക്താക്കള്‍ക്കായി 1.13 ദശക്ഷം യു.എസ്. ഡോളറിന്റെ (ഏകദേശം എട്ടുകോടി രൂപ) സഹായമാണ് സംഘടന നല്‍കിയിട്ടുള്ളത്. ചികിത്സാ സഹായം തേടിയുള്ളതായിരുന്നു സംഘടനയ്ക്ക് ലഭിച്ച അഭ്യര്‍ത്ഥനകളില്‍ ഏറെയും. ഇതു കൂടാതെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായുള്ള നിരവധി സഹായ അഭ്യര്‍ത്ഥനകളും സംഘടനയ്ക്ക് ലഭിച്ചിട്ടുണ്ട്.

Covid-19 മഹാമാരി, പ്രളയം പോലുള്ള പ്രകൃതി ദുരന്തങ്ങള്‍, എന്നിവ ലോകത്തിന്റെ പല ഭാഗത്തും നാശം വിതച്ചപ്പോൾ, മരണപ്പെട്ടവരുടെ ആശ്രിതർക്ക് സഹായമായും നശിച്ചു പോയ ഭവനങ്ങൾ പുനർ നിർമ്മിക്കുന്നതിനും സംഘടന മുന്നില്‍ നിന്നു പ്രവര്‍ത്തിച്ചു.

ADVERTISEMENT

 

സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍

 

മേല്‍പറഞ്ഞിരിക്കുന്നതുപോലെ തന്നെ അര്‍ഹരായവര്‍ക്ക് ചികിത്സാ സഹായവും പാവപ്പെട്ട കുട്ടികള്‍ക്ക് വിദ്യാഭ്യാസവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ചിട്ടുള്ള ഒരു ലാഭരഹിത-ജീവകാരുണ്യ സംഘടനയാണ് ഹെല്‍പ് സേവ് ലൈഫ്. വര്‍ഗമോ, വര്‍ണമോ, ദേശീയതയോ പരിഗണിക്കാതെ സാര്‍വലൗകികമായി സഹായം എത്തിക്കുക എന്നതാണ് സംഘടനയുടെ ലക്ഷ്യം. ചികിത്സാ സഹായവും വിദ്യാഭ്യാസ സഹായവും നല്‍കുന്നതിലാണ് സംഘടനയുടെ പ്രധാന പരിഗണനയെങ്കിലും സാധ്യമായ രീതിയിലുള്ള എല്ലാ സഹായങ്ങളും എത്തിക്കുന്നതിനുള്ള നിതാന്ത പരിശ്രമമാണ് സംഘടന നടത്തിവരുന്നത്. ഇതിന്റെ ഭാഗമായി നിര്‍ധന കുടുംബങ്ങള്‍ക്ക് വീടു വച്ചു നല്‍കുന്നതിനുള്ള ശ്രമങ്ങളും ചെറിയതോതില്‍ ഏറ്റെടുത്ത് നടപ്പാക്കി വരുന്നു. സഹായ അഭ്യര്‍ത്ഥനകളുടെ സത്യസന്ധത മനസ്സിലാക്കിയ ശേഷം അര്‍ഹരായ വ്യക്തികള്‍ക്ക് വേഗത്തില്‍ തന്നെ സഹായം എത്തിക്കുന്നതിനുള്ള എല്ലാ പരിശ്രമങ്ങളും സംഘടന ഉറപ്പാക്കുന്നു. സാധാരണയായി സംഘടനയിലെ അംഗങ്ങള്‍ വഴിയാണ് സഹായ അഭ്യര്‍ത്ഥനകള്‍ സ്വീകരിക്കുകയും അതിന്റെ സാധുത ഉറപ്പാക്കുകയും ചെയ്യുന്നത്. പരമാവധി ആളുകള്‍ക്ക് സഹായം എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങളുമായി മുന്നോട്ടുപോകുകയാണ് സംഘടന.

 

അംഗങ്ങള്‍ക്ക് നേരിട്ട് അറിയാവുന്നവര്‍ക്കോ, അല്ലെങ്കില്‍ സഹായം അര്‍ഹിക്കുന്നവരാണെന്ന് അംഗങ്ങള്‍ വഴിതന്നെ ഉറപ്പാക്കിയതിനു ശേഷമോ ആണ് സഹായം അനുവദിക്കുക. നിലവില്‍ പ്രതിമാസം ആറ് അഭ്യര്‍ത്ഥനകളാണ് ഏറ്റെടുത്ത് നടപ്പാക്കുന്നത്. ഇതിനുപുറമേ, അടിയന്തര സഹായം ആവശ്യമായിവരുന്ന സാഹചര്യത്തില്‍ അംഗങ്ങളുടെ ആവശ്യപ്രകാരം വളരെ വേഗത്തില്‍ തന്നെ സഹായം എത്തിക്കുന്നതിനും നടപടി സ്വീകരിക്കാറുണ്ട്.

 

പ്രത്യേക ധനസമാഹരണം

 

പലപ്പോഴും മനുഷ്യരാല്‍ തടയാന്‍ സാധിക്കാത്തതാണ് പ്രകൃതി ദുരന്തങ്ങളും കോവിഡ്-19 പോലുള്ള മഹാമാരിയും മറ്റ് പലവിധമുള്ള അപകടങ്ങളും. എന്നാല്‍, ദുരന്തത്തിന് ഇരകളാകുന്നവര്‍ക്ക് സഹായഹസ്തം നല്‍കുക എന്നത് വലിയൊരു പുണ്യ പ്രവര്‍ത്തിയാണ്. അതുകൊണ്ടുതന്നെ പ്രളയം, ഭൂകമ്പം പോലുള്ള ദുരന്തങ്ങളുണ്ടാവുന്ന സമയത്ത് ഒരു പ്രത്യേക ഫണ്ട് രൂപീകരിച്ച് സഹായമെത്തിക്കുന്നതിനു വേണ്ട നടപടികളും സംഘടന ചെയ്തുവരുന്നു. കേരളത്തില്‍ 2018-ല്‍ പ്രളയമുണ്ടായപ്പോള്‍ ഹെല്‍പ് സേവ് ലൈഫ് സഹായഹസ്തവുമായി ഓടിയെത്തുകയും, 29 കുടുംബങ്ങള്‍ക്കായി ഏകദേശം 16500 യു.എസ്. ഡോളറിന്റെ സഹായമെത്തിക്കുകയും ചെയ്തു. പിന്നീട് കോവിഡ്-19 മഹാമാരി കേരളത്തെ വരിഞ്ഞുമുറുക്കിയ സമയത്ത് 2021 മെയ് മാസം 38,000 യു.എസ്. ഡോളര്‍ സമാഹരിക്കുകയും 45 കുടുംബങ്ങളില്‍ സഹായമെത്തിക്കുകയും ചെയ്തു. കുടുതല്‍ ആളുകളിലേക്ക് സഹായമെത്തിക്കുക എന്ന ലക്ഷ്യത്തോടെ ഈ ഫണ്ട് ശേഖരണം സജീവമായി തുടരുകയാണ്.

 

കൂടാതെ, കോവിഡ് മഹാമാരിയെ തുടര്‍ന്ന് ജനങ്ങള്‍ വീടുകളിലേക്ക് ചുരുങ്ങുകയും വിദ്യഭ്യാസം ഓണ്‍ലൈനായി മാറുകയും ചെയ്ത സാഹചര്യത്തില്‍ മൊബൈല്‍ ഫോണുകളില്ലാത്ത പാവപ്പെട്ട കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ വാങ്ങിക്കൊടുത്ത് വിദ്യാഭ്യാസം ഉറപ്പാക്കി. ഇതുപ്രകാരം അമ്പതോളും കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കാനായി എന്നത് സംഘടന അഭിമാനകരമായ നേട്ടമായി കരുതുന്നു.

 

ഇരുപതാം വാര്‍ഷിക പദ്ധതികള്‍

 

സംഘടനയുടെ ഇരുപതാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഏതാനും ചില പുതിയ പദ്ധതികള്‍ക്ക് കൂടി സംഘടന തുടക്കം കുറിക്കുകയാണ്. അതില്‍ പ്രധാനമായുള്ളത് യുവജനങ്ങളെ ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തേക്ക് കൊണ്ടുവരുന്നതിനുള്ള നടപടികളാണ്. ഇതിന്റെ ഭാഗമായി ഹെല്‍പ് സേവ് ലൈഫിന്റെ ഒരു യുവജന വിഭാഗം ആരംഭിക്കുകയും സ്‌കൂള്‍-കോളജ് വിദ്യാര്‍ത്ഥികളെ അവരുടേതായ രീതിയില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുപ്പിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചുകഴിഞ്ഞു. പാവപ്പെട്ട വിദ്യാർഥികള്‍ക്ക് വിദ്യാഭ്യാസത്തിലും അവരുടെ നൈപുണ്യത്തിലും പരിശീലനം നല്‍കുക, സമീപത്തുള്ള ജീവകാരുണ്യ സംഘടനകള്‍ക്ക് വേണ്ടി സന്നദ്ധ പ്രവര്‍ത്തനം നടത്തുക, ധനസമാഹരണത്തില്‍ സഹായിക്കുക തുടങ്ങിയ കാര്യങ്ങള്‍ക്ക് യുവജനതയുടെ കൂടി പങ്കാളിത്തം ഉറപ്പാക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. കൂടാതെ, പ്രാദേശിക തലങ്ങളില്‍ ഹെല്‍പ് സേവ് ലൈഫ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കുന്നതിനായി ഹെല്‍പ് സേവ് ലൈഫ് ഇന്ത്യ ട്രസ്റ്റ് സ്ഥാപിക്കാനും സംഘടന പദ്ധതിയിടുന്നു. ചികിത്സാ - വിദ്യഭ്യാസ സഹായങ്ങള്‍ക്കായുള്ള അപേക്ഷകള്‍ കൂടുതല്‍ എത്തുന്ന സാഹചര്യത്തില്‍ എല്ലാവരിലേക്കും സഹായമെത്തിക്കുന്നതിനായി ഒരു നറുക്കെടുപ്പ് പരിപാടി (Raffle program) സംഘടിപ്പിക്കുക എന്നതാണ് മറ്റൊരു പദ്ധതി.

 

ഇതോടൊപ്പം, കോട്ടയം ജില്ലയിലെ കൂട്ടിക്കല്‍, ഇടുക്കി ജില്ലയിലെ കൊക്കയാര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ അടുത്തിടെ ഉണ്ടായ പ്രളയത്തില്‍ വീടും സകല സമ്പാദ്യങ്ങളും നഷ്ടപ്പെട്ടവര്‍ക്ക് സഹായമെത്തിക്കുന്നതിനായി സംഘടന ഒരു പുതിയ പ്രളയ ദുരിതാശ്വാസ നിധി സ്വരൂപിച്ചുവരികയാണ്. പരമാവധി ആളുകളിലേക്ക് സഹായമെത്തിക്കാന്‍ ആഗ്രഹിക്കുന്നതിനാല്‍ വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചിട്ടുള്ള കുടുംബങ്ങള്‍ക്ക് 50,000 രൂപ വീതം നല്‍കാനാണ് പദ്ധതിയിടുന്നത്. പാവപ്പെട്ട ജനങ്ങള്‍ക്ക് സഹായമെത്തിക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതിയിലേക്ക് സംഭാവന നല്‍കാനാഗ്രഹിക്കുന്നവര്‍ സംഘടനാ ഭാരവാഹികളെ ബന്ധപ്പെടാവുന്നതാണ്.

 

സംഭാവനകള്‍ക്ക് നികുതിയിളവ്

 

സഹായ മനസ്‌കരായവരുടെ സംഭാവനകളാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് താങ്ങും തണലുമാകുന്നത്. സേവന സന്നദ്ധരായ നിരവധിയാളുകളുടെ സഹായങ്ങളാണ് സംഘടനയെ മുന്നോട്ടുനയിക്കുന്നത്. പക്ഷേ, സഹായ അഭ്യര്‍ത്ഥനകളുമായി കൂടുതല്‍ പേര്‍ മുന്നോട്ടുവരുമ്പോള്‍ ഇതിനായി കൂടുതല്‍ ഫണ്ട് സമാഹരിക്കേണ്ട സാഹചര്യമാണ് ഉയര്‍ന്നുവരുന്നത്. ഹെല്‍പ് സേവ് ലൈഫ് ഒരു രജിസ്റ്റേര്‍ഡ് ജീവകാരുണ്യ സംഘടനയായതിനാല്‍ സംഭാവനകള്‍ക്ക് യുഎസ് ഇന്‍കം ടാക്‌സ് നിയമത്തിലെ (501) (c)3 പ്രകാരം 100 ശതമാനം നികുതി ഇളവ് ലഭിക്കുന്നതാണ്.

 

വരൂ, നമുക്ക് ഒത്തൊരുമിച്ച് ശ്രമിക്കാം, എല്ലാവരുടേയും നന്മയ്ക്കായി, ഒരു നല്ല നാളേക്കുവേണ്ടി.

 

ബന്ധപ്പെടേണ്ട വിലാസങ്ങളും ഫോണ്‍ നമ്പറുകളും

 

റെമി ചിറയില്‍ (പ്രസിഡന്റ്)  - 908-268-8883

ലാലു വാഴേക്കാട്ട് (സെക്രട്ടറി)  - 303-596-3472)

ബെന്നി ഡേവിസ് (ട്രഷറര്‍)  - 720-493-8726)

സോജിമോന്‍ ജെയിംസ് (ട്രഷറര്‍)  - 732-939-0909)

 

വെബ്‌സൈറ്റ് : www.HelpSaveLife.org

 

ഇ-മെയില്‍ : HelpSaveLifeUSA@gmail.com

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT