ADVERTISEMENT

ഡാലസ് ∙ അക്രമിയുടെ വെടിയേറ്റ് മരിച്ച, റൗലറ്റ് സിറ്റിലെ സ്ഥിരതാമസക്കാരനും കേരള അസോസിയേഷൻ മെംമ്പറുമായ സാജൻ മാത്യുവിന്റെ വേർപാടിൽ കേരള അസോസിയേഷൻ ഓഫ് ഡാലസ് അനുശോചനം രേഖപ്പെടുത്തി. ഡാലസ് കൗണ്ടി മസ്‌കീറ്റ്സിറ്റിയിലെ ഗലോവേ അവെന്യൂയിൽ തന്റെ ഉടമസ്ഥതയിലുമുള്ള ഡോളർ സ്റ്റോറിൽ വച്ച്  ബുധനാഴ്ച ഉച്ചയ്ക്ക് അക്രമിയുടെ വെടിയേറ്റ് ദാരുണമായി കൊല്ലപ്പെടുകയായിരുന്നു. കുടുംബാഗങ്ങളെ ആശ്വസിപ്പിക്കുകയും, വ്യാഴാഴ്ച നടത്തിയ കാൻഡിൽ ലൈറ്റ് വിജിലിലും ഞായറാഴ്ച്ച  വൈകിട്ട്  ഡാലസിലെ പ്ലാനോയിലുള്ള സെഹിയോൻ മാർത്തോമ്മ പള്ളിയിൽ  വച്ച് നടത്തിയ പൊതുദർശനത്തിലും അസോസിയേഷന്റെ സാന്നിധ്യവും സഹകരണവുമുണ്ടായിരുന്നു.

മലയാളി സമൂഹത്തിനു നേരെ നടക്കുന്ന കുറ്റകൃത്യങ്ങൾ അപലപനീയമാണെന്നും കുറ്റക്കാർക്ക് മാതൃകപരമായി ശിക്ഷ ഉറപ്പു വരുത്തണമെന്നും കേരള അസോസിയേഷൻ ഓഫ് ഡാലസ് എക്സിക്യൂട്ടീവ് കമ്മറ്റിയിൽ ആവശ്യപ്പെട്ടു. കുടുംബാഗങ്ങളുടെ അഗാധമായ വേദനയിൽ പങ്കു ചേരുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്യുന്നതായി പ്രസിഡന്റ്‌ ഡാനിയേൽ കുന്നേലും സെക്രട്ടറി പ്രദീപ് നാഗനൂലും സംയുക്തമായി പറഞ്ഞു.  ജോർജ് ജോസഫ്, വി.എസ് ജോസഫ്, പി. ടി സെബാസ്റ്റ്യൻ, ടോമി നെല്ലുവേലിൽ, വൈസ് പ്രസിഡന്റ്‌ ഷിജു എബ്രഹാം, ജോയിന്റ് സെക്രട്ടറി അനശ്വർ മാമ്പിള്ളി, ഡോ. ജെസ്സി പോൾ, ദീപക് മഠത്തിൽ, ഫ്രാൻസിസ് തോട്ടത്തിൽ, ലേഖ നായർ, സാബു മാത്യു, സിജു കൈനിക്കര എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com