ADVERTISEMENT

വിസ്കോൺസിൻ ∙ വിസ്കോൺസിൻ മിൽവാക്കിയിൽ ഞായറാഴ്ച നടന്ന ക്രിസ്മസ് പരേഡിലേക്ക് വാഹനം ഇടിച്ചു കയറ്റിയ സംഭവത്തിൽ മരിച്ചവരുടെ എണ്ണം അഞ്ച് ആയി. നാൽപതോളം പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിൽ 12 ലധികം പേർ കുട്ടികളാണെന്ന് അധികൃതർ അറിയിച്ചു. 6 കുട്ടികളുടെ നിലഗുരുതരമാണ്.

 

സംഭവവുമായി ബന്ധമുണ്ടെന്നു  സംശയിക്കുന്ന ഡറൽ ബ്രൂക്സിനെ(39) പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെ കൊലപാതക കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. നിരവധി കേസുകളിൽ പ്രതിയാണ് ഡറൽ. ഡറലുമായി ചരിചയമുള്ള ആരും തന്നെ പരേഡിലുണ്ടായിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. 

 

മിൽവാക്കി ഡാൻസിങ് ഗ്രാനീസിലെ അംഗങ്ങളിൽ ഒരാൾ മരിക്കുകയും, പലർക്കും ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

അതിദാരുണവും, ഭീകരവുമായ ആക്രമണമെന്നാണ് പ്രസിഡന്റ് ബൈഡൻ പ്രതികരിച്ചത്. മരിച്ചവരുടെ കുടുംബാംഗങ്ങളെ ബൈഡൻ അനുശോചനം അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com