വെടിയേറ്റു മരിച്ച സാജൻ മാത്യൂസിന് ആദരാഞ്ജലി അർപ്പിച്ച് ഡാലസിലെ മലയാളി സമൂഹം

sajan-mathews
SHARE

ഡാലസ്∙ കഴിഞ്ഞ ബുധനാഴ്ച  യുഎസിൽ അക്രമിയുടെ വെടിയേറ്റു മരിച്ച സാജൻ മാത്യൂസിന്റെ പൊതുദർശനം ശോകനിർഭരമായി. അകാലത്തിൽ പിരിഞ്ഞ പ്രിയപ്പെട്ടവന് ആദരാഞ്ജലി അർപ്പിക്കുവാൻ വൻജനാവലി എത്തി. ഡാലസിലെ മലയാളി സമൂഹത്തെ കൂടാതെ പ്രദേശവാസികൾ ഉൾപ്പടെയുള്ളവർ സാജന് കണ്ണീർ പുഷ്പങ്ങളുമായി ആദരാഞ്ജലി അർപ്പിച്ചു. 

കോഴഞ്ചേരി  ചെറുകോൽ കലപ്പമണ്ണിപ്പടി ചരുവേല്‍ വീട്ടിൽ പരേതരായ സി.പി മാത്യുവിന്റെയും  സാറാമ്മയുടെയും മകനും ഡാലസ് സെഹിയോൻ മാർത്തോമ്മ ഇടവകാംഗവുമായ  സാജന്‍ മാത്യുവിന്റെ സംസ്കാര ചടങ്ങുകൾ നവംബർ ബുധനാഴ്ച രാവിലെ 10ന്  സെഹിയോൻ മാർത്തോമ്മാ പള്ളിയിൽ നടക്കും.സംസ്കാര ശുശ്രുഷകൾക്ക് ശേഷം പ്ലാനോയിൽ ഉള്ള ടെഡ് ഡിക്കി ഫ്യൂണറൽ ഹോം സെമിത്തേരിയിൽ  (2128, 18th St, Plano, Tx 75074) സംസ്കരിക്കും. സംസ്കാര ശുശ്രുഷകൾക്ക് മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസനാധിപൻ ബിഷപ് ഡോ.ഐസക്ക് മാർ ഫിലക്സിനോസ് മുഖ്യ കാർമ്മികത്വം വഹിക്കും 

sajan-mathews-2

കുറ്റപ്പുഴ മോഴച്ചേരിൽ പരേതനായ എം.സി വർഗീസിന്റെയും അന്നമ്മ വർഗീസിന്റെയും മകളായ മിനി സജിയാണ് ഭാര്യ. ഫേബാ സാറാ സാജൻ, അലീന ആൻ സാജൻ എന്നിവർ മക്കളും, മാവേലിക്കര കൊല്ലക്കടവ് ചിറയിൽ അനീഷ്  മരുമകനും ആണ്. 

സംസ്കാര ശുശ്രുഷകൾ www.provisiontv.in എന്ന വെബ്സൈറ്റിലൂടെ  കാണാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN US
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഹിമമഴയായി നിത്യ മാമ്മൻ.. | Chat With Nithya Mammen | Manorama Online

MORE VIDEOS
FROM ONMANORAMA