വേൾഡ് മലയാളി കൗൺസിൽ: ക്രിസ്‌മസ് ന്യൂ ഇയർ ആഘോഷം ജനുവരി 15ന്

wmc-xmas-new-year-flyer
SHARE

ഫിലഡൽഫിയ∙ വേൾഡ് മലയാളി കൗൺസിൽ ഫിലഡൽഫിയാ പ്രവിൻസിന്റെ ആഭിമുഖ്യത്തിൽ, കേരളത്തിലെ ഇടുക്കി ജില്ലയിൽ നിർമ്മിക്കുന്ന, ജീവകാരുണ്യ ഭവനനിർമ്മാണ പദ്ധതിയുടെ ധനശേഖരണാർത്ഥം നടത്തുന്ന, ക്രിസ്‌മസ് പുതുവത്സരാഘോഷങ്ങൾ, 2022 ജനുവരി 15  ശനിയാഴ്ച വൈകിട്ട് 3 മുതൽ 7 വരെ, ഫിലഡൽഫിയാ സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ച് ഓഡിറ്റോറിയത്തിൽ നടക്കും. 

wmc-meet-and-greet

പ്രശസ്ത നൃത്തകലാ വിദ്യാലയങ്ങളുടെ നൂതന നൃത്തശിൽപ്പങ്ങൾ, ഗാനാർച്ചനകൾ, ഹാസലഘുനാടകങ്ങൾ, ക്രിസ്‌മസ് ന്യൂ ഇയർ വിരുന്ന്, ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട അതിഹ്രസ്വ പ്രസംഗങ്ങൾ, പുരസ്കാരസമർപ്പണങ്ങൾ, എന്നിങ്ങനെയുള്ള കലാരൂപങ്ങൾ ഒരുങ്ങുന്നു. വേൾഡ് മലയാളി കൗൺസിലിന്റെ വിവിധ പ്രവിൻസുകളിൽ നിന്നും റീജിയണുകളിൽ നിന്നും ഗ്ളോബൽ നേതൃത്വത്തിൽ നിന്നും, പ്രതിനിധികൾ പങ്കെടുക്കുന്നു. മലയാളികൾ ഏവരെയും സംഘാടകർ ക്ഷണിക്കുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN US
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഹിമമഴയായി നിത്യ മാമ്മൻ.. | Chat With Nithya Mammen | Manorama Online

MORE VIDEOS
FROM ONMANORAMA