ADVERTISEMENT

മിസോറി ∙ കൻസാസ് സിറ്റിയിലെ ഒരു വീട്ടിൽ അതിക്രമിച്ചു കയറി, മൂന്നു പേരെ വെടിവച്ചു കൊന്ന കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ചുകൊണ്ടിരുന്ന കെവിൻ സ്ട്രിക്റ്റ് ലാന്റിനെ 42 വർഷത്തിനുശേഷം കുറ്റക്കാരനല്ലെന്ന് കണ്ടെത്തി വിട്ടയച്ചു.  ഷെറി ബ്ലാക്ക് (22), ലാറി ഇൻഗ്രാം (22), ജോൺ വാക്കർ (20) എന്നിവർ വെടിയേറ്റു മരിച്ച കേസിലാണ് ശിക്ഷ അനുഭവിച്ചത്. മിസോറി ജഡ്ജിയാണ് കസ്റ്റഡിയിൽ നിന്നും ഇയാളെ അടിയന്തിരമായി മോചിപ്പിക്കുന്നതിന് ഉത്തരവിട്ടത്. 

1978 ഏപ്രിൽ 28 നായിരുന്നു മൂന്നു പേരുടെ മരണത്തിനിടയാക്കിയ സംഭവം. 1979 ജൂണിലാണ് ഇയാൾക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. 50 വർഷത്തിനുശേഷം മാത്രമേ പരോളിനു അപേക്ഷിക്കുവാൻ അർഹതയുള്ളൂവെന്നും കോടതി വിധിച്ചിരുന്നു.

ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റുവെങ്കിലും, മരിച്ചതുപോലെ അഭിനയിച്ചതുകൊണ്ടു രക്ഷപ്പെട്ട സിൻഡ്യ ഡഗ്‍ലസിനെ നിർബന്ധിച്ചു  സ്ട്രിക്റ്റ് ലാന്റിനെതിരെ മൊഴി നൽകുയായിരുന്നു. പിന്നീട് ഇവർ തന്റെ  മൊഴി തെറ്റാണെന്നു സമ്മതിക്കുകയായിരുന്നു. ഇതാണ് സ്ട്രിക്റ്റ് ലാന്റിന്റെ മോചനത്തിന് ഇടയായത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com