ADVERTISEMENT

ഡാലസ് ∙ നെടുങ്ങാടപ്പള്ളി പനയമ്പാല പടിഞ്ഞാറേക്കുറ്റ് പരേതനായ സി.പി. ചാക്കോയുടെ ഭാര്യയും ഇന്ത്യൻ ആർമിയുടെ വീരചക്ര ജേതാവ് കെ.ജി. ജോർജിന്റെ സഹോദരിയുമായ ചിന്നമ്മ ചാക്കോ (101) അന്തരിച്ചു. നെടുങ്ങാടപ്പള്ളി കോഴികുന്നത്തു കുടുംബാംഗമാണ്. മക്കൾ: പരേതയായ മോനിക്കുട്ടി, രാജമ്മ, അച്ചൻകുഞ്ഞ്, ലിസ്സി, പരേതനായ ജോളിച്ചൻ, ഡെയ്‌സി, ലാൽജി, ജോൺസൺ. 

മരുമക്കൾ: കുഞ്ഞുമോൻ തെക്കേടത്ത് (കങ്ങഴ), പരേതനായ ഡൊമിനിച്ചൻ കുഴിയടിയിൽ (പുളിങ്കുന്ന്), രാജു തോണ്ടുത്തറ കങ്ങഴ (യുഎസ്എ), തമ്പി ഐതിമറ്റത്തിൽ കണ്ണൂർ (യുഎസ്എ), പാപ്പച്ചൻ കൊച്ചേരിൽ വാകത്താനം, സാലി തുണ്ടുമണ്ണിൽ പാലക്കാട് (യുഎസ്എ), ഡോളി വലിയവിള മോടിയിൽ കുളനട (യുഎസ്എ). 

കൊച്ചുമക്കൾ: ബിനു, ജിനു, ഡെൻസി, കൊച്ചുമോൾ, ജിബിൻ, ടീന, ടോണി, ജോബിൻ, ടിറ്റോ, സൂസൻ, ലിബിൻ, ജോ, ജൂലിയ.

സംസ്കാരം ഡിസംബർ ആറിന് തിങ്കളാഴ്ച്ച ഉച്ചക്ക് 12 മണിക്ക് പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മ മാത്യുസ് തൃതിയൻ കാതോലിക്കാ ബാവായുടെ മുഖ്യ കാർമ്മികത്വത്തിൽ തലക്കുളം സെന്റ്.മേരിസ് ഓർത്തോഡോക്സ് പള്ളിയിൽ. സംസ്കാര ചടങ്ങുകൾ www.yutube.com/glorianews ദർശിക്കാവുന്നതാണ്.

വാർത്ത ∙ മാത്യു പത്തായത്തിൽ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com