ADVERTISEMENT

ടൊറോന്റോ ∙ ഒന്റാറിയോ കേരളാ അസോസിയേഷൻ ഈ വർഷത്തെ ക്രിസ്മസും ന്യൂ ഇയറും ആഘോഷിച്ചു. മിസ്സിസ്സാഗയിലുള്ള കനേഡിയൻ കോപ്റ്റിക് സെന്ററിൽ,  "ജിംഗിൾ ബെൽ  ഫിയസ്റ്റാ 2021" എന്ന പേരിൽ നടന്ന ആഘോഷ പരിപാടികളിൽ മിസിസാഗ എറിൻ മിൽസ് എംപിപി  ഷെരീഫ് സബാവി മുഖ്യാതിഥിയായിരുന്നു. ചടങ്ങിൽ ഒന്റാറിയോ പ്രീമിയർ ഡഗ് ഫോർഡ് തന്റെ സന്ദേശത്തിൽ ഒന്റാറിയോയിലുള്ള മലയാളികളെ അഭിനന്ദിക്കുകയും എല്ലാവർക്കും ക്രിസ്മസ് ആശംസകൾ നേരുകയും ചെയ്തു. ഫോർഡിന് വേണ്ടി ഷെരീഫ് സബാവി എംപിപി സമ്മാനിച്ച ആശംസാ പത്രം മാത്യു ജേക്കബ് ഏറ്റുവാങ്ങി.  കൈരളി ടിവി കാനഡയുമായി ചേർന്നായിരുന്നു ആഘോഷം സംഘടിപ്പിച്ചത്.

jingle-bells-fiesta-2

ബിന്ദു മേക്കുന്നേലായിരുന്നു പരിപാടിയുടെ പ്രധാന അവതാരക. റിയാന്ന മാത്യുവിന്റെ പ്രാർഥനാഗാനത്തോടെ ആരംഭിച്ച ആഘോഷപരിപാടികൾ വൈകിട്ട് വിഭവസമൃദ്ധമായ ഡിന്നറോടെയാണ് സമാപിച്ചത്. പ്രോഗ്രാം ഡയറക്ടർ മാത്യു ജേക്കബ് സ്വാഗതം ആശംസിച്ചു. സംഗീത സാന്ദ്രമായ പരിപാടികൾക്കൊടുവിൽ സാന്റാക്ലോസ് കുട്ടികൾക്ക് സമ്മാനങ്ങളും മിഠായിയും വിതരണം ചെയ്തു.

ഡോ.നിബു വർഗീസ് (സഫയർ ഡെന്റൽ കോൺസ്ട്രക്ക്ഷൻസ് ), ജയശീലി ഇൻപനായകം (അംബിക ജൂവലറി), ഡേവിഡ് ജോസഫ് (ഫാമിലി ഓപ്ടിക്കൽസ്), ഹാനി തൗഫിലിസ് (ധൻമാർ ഫാർമസി), രജീന്ദർ സീക്കോൺ (ആൾ ഫിനാൻഷ്യൽ സർവീസസ് ) എന്നിവരായിരുന്നു പരിപാടിയുടെ സ്‌പോൺസർമാർ. കൊറോണ പ്രോട്ടോക്കോൾ കൃത്യമായി പാലിച്ച് രണ്ടു ഡോസ് വാക്സീൻ എടുത്തവർ മാത്രമാണ് പരിപാടികളിൽ പങ്കെടുത്തത്.   

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com