ADVERTISEMENT

ഹൂസ്റ്റൺ ∙ ജനോപകാരപ്രദവും ജനപ്രിയവുമായ ഒട്ടേറെ പരിപാടികളുമായി മുന്നേറുന്ന വേൾഡ് മലയാളി കൗൺസിൽ ഹൂസ്റ്റൺ ചാപ്റ്ററിന്റെ തൊപ്പിയിൽ ഒരു പൊൻ തൂവൽ കൂടി ചാർത്തി ക്രിസ്മസ് വിരുന്നും ‘കുടുംബസംഗമവും വർണാഭമായി ആഘോഷിച്ചു. ബാബു ചാക്കോ  (പ്രസിഡന്റ്) അധ്യക്ഷൻ ആയിരുന്നു. തോമസ് സ്റ്റീഫൻ  (സെക്രട്ടറി) ബാബു മാത്യു  (ട്രഷറർ) ജെയിംസ് വാരിക്കാട്ട് (ചെയർമാൻ) എന്നിവർ ഫാമിലി നൈറ്റിന്റെ വിജയത്തിനായി പ്രവർത്തിച്ചു.

ആദരണീയനായ ഫോട്ബെൻഡ് കൗണ്ടി ജഡ്ജ് കെ.പി.ജോർജ് ,സ്റ്റാഫ്‌ഫോർഡ് സിറ്റി പ്രോടൈം മേയർ കെൻ മാത്യു ,ജഡ്ജ് .ജൂലി മാത്യു വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ (അമേരിക്ക റീജിയൻ) ചെയർമാൻ എസ്.കെ .ചെറിയാൻ, വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ  (അമേരിക്ക റീജിയൻ) ട്രഷറർ ജെയിംസ് കൂടൽ, പൊന്നു പിള്ള, തോമസ് ചെറുകര ,മാത്യു വൈരമൺ, ഫാൻസിമോൾ പള്ളാത്തുമഠം ,റെയ്ന റോക്ക് എന്നിവർ ആശംസ പ്രസംഗം നടത്തി. ലക്ഷ്മി പീറ്റർ  എംസിയായിരുന്നു. ,ആൻഡ്രൂസ് ജേക്കബ് നേതൃത്വം നൽകിയ ലൈവ് മ്യൂസിക് പരിപാടിയിൽ ഹൂസ്റ്റണിലെ മലയാളി ഗായകരുടെ ഗാനങ്ങൾ സദസ്സ് ഹർഷാരവത്തോടെ ഏറ്റുവാങ്ങി.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com