ADVERTISEMENT

ന്യൂയോർക്ക്∙ 2021 ന്  സന്തോഷകരമായ യാത്രയയപ്പ്‌. എല്ലാ സ്വപ്‌നങ്ങളും പൂവിട്ടുകൊണ്ട്‌ ഈ 2022  എല്ലാവര്‍ക്കും ശാന്തിയും  സമാധാനവും, സന്തോഷവും, സംതൃപ്‌തിയും, പുത്തന്‍ പ്രതീക്ഷകളും മധുര സ്‌മരണകളും കൊണ്ടുത്തരട്ടെ എന്ന്‌ ആശംസിക്കുന്നു. കോവിഡ് മഹാമാരികാലം  ആയിരുന്നെങ്കിൽ കുടി  ഫൊക്കാനയെ സംബന്ധിച്ചടത്തോളം  പ്രവര്‍ത്തനങ്ങളുടെ വര്‍ഷമാണ്­ കടന്നുപോയതും  ഇനി വരാന്‍ പോകുന്നതും. 2021 ഫൊക്കാനയുടെ ഉയർത്തെഴുന്നേൽപിന്റെ വര്ഷം ആയിരുന്നു . വളരെ അധികം ചാരിറ്റി പ്രവർത്തങ്ങൾ ചെയ്യാനും ജനങ്ങളിലേക്ക്  ഇറങ്ങി ചെല്ലാനും ഫൊക്കാനക്ക് കഴിഞ്ഞു.

മലയാളം അക്കാദമിയുടെ രൂപീകരണത്തിൽ കൂടി കേരളത്തിന്റെ സംസ്കാരത്തെ പുതിയ തലമുറക്ക്‌ പരിചയപ്പെടുത്തി. ഫൊക്കാന നടത്തിയ മലയാളം ക്ലാസുകൾക്കു  അമേരിക്കൻ മലയാളികൾ നല്ല വരവേൽപ്പ നല്കി. കോവിഡ് പ്രതിസന്ധി കാലത്തു ഒരു കൊടിയലധികം മൂല്യം വരുന്ന സാമഗ്രികൾ കേരളത്തിൽ എത്തിച്ചു. അമേരിക്കയിൽ പല സ്ഥലത്തും കോവിഡ് പ്രതിരോധ സെമിനാറുകൾ സംഘടിപ്പിച്ചു. രാജഗിരി മെഡിക്കൽ കോളേജുമായി സഹകരിച്ചു നടപ്പാക്കിയ ഫൊക്കാനാ മെഡിക്കൽ കാർഡ് 2000 അമേരിക്കൻ മലയാളികൾക്കും അവരുടെ നാട്ടിലെ കുടുംബാങ്ങൾക്കും ചികിത്സയ്ക്ക് മുൻഗണയും വൻ ഇളവും ലഭിച്ചു.

റീജിയനൽ സമ്മേളനങ്ങൾ എല്ലായിടത്തും നടത്തി. കോവിഡ് കാലമായിട്ടും നൂറോളം പ്രോഗ്രാമുകൾ ഓൺലൈനായും നേരിട്ടും നടത്തി. ജന പങ്കാളത്തത്തിൽ കാതലായ മാറ്റം വരുത്തി. ഡോ. കലാ ഷാഹിയുടെ നേതൃത്തത്തിൽ സ്ത്രീ പങ്കാളിത്തത്തിൽ നല്ല മുന്നേറ്റമുണ്ടായി. ഓൺലൈനായി സംഘടിപ്പിച്ച പ്രോഗ്രാമുകൾ എല്ലാം ഉയർന്ന കലാമൂല്യമുള്ളവയായിരുന്നു. ഗോപിനാഥ് മുതുകാടിന്റെ ഡിഫറെൻറ് ആർട്സ് സെന്ററുൾപ്പെടെ നടത്തിയ പല ജീവ കാരുണ്യ പ്രവർത്തനങ്ങളും നിർണായകമായിരുന്നു. അംഗ സംഘടനകളിൽ കാതലായ വർധനയുണ്ടായി. അങ്ങനെ പ്രവർത്തങ്ങളുടെ  വർഷമാണ്  കടന്നു പോയത്.

2022ൽ   ഫ്ലോറിഡയിൽ നടക്കുന്ന ഫൊക്കാന കൺവെൻഷനിലേക്ക് നിങ്ങളെ ഒരൊരുത്തരെയും  സ്വാഗതം ചെയ്യുന്നു

പുതിയ പ്രതീക്ഷകളുടെയും സന്തോഷത്തിന്റെയും നല്ല നാളുകളാണ് പുതുവര്‍ഷം സമ്മാനിക്കാൻ പോകുന്നത്  എന്ന് വിശ്വസിക്കാം.എല്ലാ മലയാളികള്‍ക്കും  ശാന്തിയുടെയും സമാധാനത്തിന്റെയും ഒരു വർഷമായിരിക്കട്ടെ എന്ന് ആശംസിക്കുന്നു. കോവിഡ് മഹാമാരി വിട്ടകന്നിട്ടില്ലാത്ത ഇക്കാലത്ത് ജാഗ്രത കൈവിടാതെ ആഘോഷങ്ങളില്‍ പങ്കാളിയാവുക എന്നതാണ് പ്രധാനം. എല്ലാവർക്കും ഫൊക്കാനയുടെ  ന്യൂഇയര്‍ ആശംസകൾ നേരുന്നതായി പ്രസിഡന്റ് ജോർജി വർഗീസ് , ജനറല്‍ സെക്രട്ടറി  സജിമോൻ ആന്റണി  , ട്രഷറര്‍ സണ്ണി മാറ്റമന, ട്രസ്റ്റി ബോര്‍ഡ് ചെയര്‍പേഴ്സണ്‍ ഫിലിപ്പോസ് ഫിലിപ്പ്   എക്സിക്യൂട്ടീവ് കമ്മിറ്റി, നാഷണൽ കമ്മിറ്റി , ട്രസ്റ്റീ ബോർഡ് മെംബേർസ്, വിമെൻസ് ഫോറം, ഫൗണ്ടേഷൻ മെംബേർസ് എന്നിവർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com