ADVERTISEMENT

വാൻകൂവർ∙ കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലെ വാൻകൂവറും വിക്റ്റോറിയ ഐലൻഡും വർഷങ്ങൾക്കുശേഷം മഞ്ഞിൽ മുങ്ങിപ്പോയി

കാനഡയിലെ ഏറ്റവും നല്ല സ്ഥലം ആണ്  വിക്റ്റോറിയയും   വാൻകൂവറും . മൂന്നാലു മാസങ്ങൾക്കു മുൻപ് ഇവിടെ വലിയ ചൂടായിരുന്നു .എന്നാൽ ഇപ്പോൾ കനത്ത മഞ്ഞാണ്. കാലാവസ്ഥകൾ മാറി മറിയുന്നു

കേരളത്തിന്റെ അതേ ഭൂപ്രകൃതിയാണ്  വിക്ടോറിയ ഐലൻഡിന്റെ പ്രത്യേകത.  ബ്രിട്ടീഷ് കൊളംബിയയുടെ തലസ്ഥാനം കൂടിയായ വിക്ടോറിയ  കാനഡയിലെ ഏറ്റവും വിലയേറിയ സ്ഥലങ്ങളിലൊന്നാണ്. നാലു വശവും വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന ഈ സ്ഥലത്തേക്ക് വരണമെങ്കിൽ വിമാനമോ  ബോട്ടോ വേണം. റിട്ടയർമെൻറ് ലൈഫിന് വേണ്ടിയാണ് ആളുകൾ  ഈ പ്രദേശത്തേക്ക് കുടിയേറി പാർക്കുന്നത് .ഈയടുത്ത കാലങ്ങളിലായി എല്ലാ സ്ഥലങ്ങളിൽ നിന്നും കുട്ടികൾ ഇവിടെ പഠിക്കാൻ എത്തുന്നുണ്ട്.  വിക്ടോറിയയിൽ നിന്ന് അൽപം മാറി താമസിച്ചാൽ വീടുകൾക്ക് വിലയും കുറവാണ്.  അതുകൊണ്ട് മലയാളികൾ ഐലൻഡിലെ പല ഭാഗങ്ങളിലായി ചിതറിക്കിടക്കുന്നു.

കാനഡയിൽ ടൂറിസ്റ്റുകളെ ഏറ്റവും കൂടുതൽ ആകർഷിക്കുന്ന സ്ഥലം കൂടിയാണു വിക്റ്റോറിയ . ലോകത്തിലെ ഏറ്റവും വിലയേറിയ യാത്രാ കപ്പലുകൾ അടുക്കുന്ന സ്ഥലം കൂടിയാണ് . കൊറോണ മൂലം  നിലവിൽ കപ്പലുകൾ അടുക്കുന്നില്ല .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com