ADVERTISEMENT

ഷിക്കാഗോ ∙ അസോസിയേഷൻ ഓഫ് റീഹാബിലിറ്റേഷൻ പ്രൊഫഷണൽസ് ഓഫ് കേരളാ ഒറിജിന്റെ (ആർപ്കോ) 2022–2024 പ്രസിഡന്റായി ജെയിംസ് തിരുനെല്ലിപ്പറമ്പിൽ തിരഞ്ഞെടുക്കപ്പെട്ടു. സെക്രട്ടറി: അരുൺ മാത്യു തോട്ടിച്ചിറ, ട്രഷറർ–സിറിൽ ചാക്കോ മ്യാലിൽ, വൈസ് പ്രസിഡന്റ്–സിന്ധു മാത്യു പുളിക്കത്തൊട്ടിൽ, ജോയിന്റ് സെക്രട്ടറി–സോയ ബാബു എന്നിവരെയും ഡയറക്ടർ ബോർഡ് അംഗങ്ങളായി ബിജോ സി മാണി, ജെമ്മി അമ്പാട്ട്, മാത്യു ജേക്കബ്, മാർഗരറ്റ് വിരുത്തികുളങ്ങര, മിജി മാളിയേക്കൽ, മജു ഒറ്റപ്പള്ളി, മിഷാൽ ഇടുക്കുതറയിൽ, ജോജോ ആനാലിൽ, ലിസ് സൈമൺ, വിൽ‌സൺ ജോൺ എന്നിവരെയും തിരഞ്ഞെടുത്തു. ത്രിലോക റസ്റ്ററന്റിൽ ചേർന്ന ജനറൽ ബോഡി യോഗത്തോടനുബന്ധിച്ചതാണ് ഈ നിയമനം നടന്നത്.

2013 ൽ സ്ഥാപിതമായ ഈ സംഘടന ഫിസിക്കൽ, ഒക്കുപ്പേഷണൽ, സ്പീച് തെറാപ്പിസ്റ്റുകളെ ഒരു കുടകീഴിലാക്കി പ്രവർത്തിച്ചു വരുന്നു. കേരളത്തിൽ വിവിധങ്ങളായ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിയും അനേകം വിദ്യാർഥികൾക്ക് മാർഗനിർദേശം നൽകിയും ഇതിന്റെ പ്രവർത്തനങ്ങൾ വിജയകരമായി മുന്നോട്ടു പോകുന്നു. ചാരിറ്റി കമ്മിറ്റിയിലേക്ക് ബിജോ മാണി, ജോജോ ആനാലിൽ, മന്നു  തിരുനെല്ലിപ്പറമ്പിൽ എന്നിവരെയും എഡ്യൂക്കേഷൻ കമ്മിറ്റയിലേക്ക്‌ മാത്യു ജേക്കബ്, സണ്ണി മുത്തോലത്ത്, തമ്പി ജോസ് എന്നിവരെയും നിയമിച്ചു.  

മുൻ പ്രസിഡന്റ് സായി പുല്ലാപ്പള്ളി, മുൻ സെക്രട്ടറി നിഷാ തോമസ് എന്നിവർ എക്സ് ഒഫീഷ്യൽസ് ആയും, മുൻ പ്രസിഡന്റുമാരായ ബെഞ്ചമിൻ തോമസ്, സണ്ണി മുത്തോലത്ത്, ബ്രിജിറ്റ് ജോർജ് എന്നിവർ അഡ്വൈസറി ബോർഡ് മെമ്പേഴ്‌സ് ആയും തുടരും. പുതിയ ഭരണസമിതിയുടെ പ്രവർത്തനോദ്ഘാടന തിയതി പിന്നീട് അറിയിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com