കേരള പ്രവാസി കോൺഗ്രസ് കാനഡ ചാപ്റ്ററിന് അംഗീകാരം

Pravasi-Congress-Canada-Rinil
SHARE

ടൊറന്റോ ∙ വിദേശരാജ്യങ്ങളിലെ കോൺഗ്രസ്‌ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ കാനഡയിലെ കേരള ചാപ്റ്ററിന് അഖിലേന്ത്യ കോൺഗ്രസ്‌ കമ്മിറ്റിയുടെ അംഗീകാരം. ചാപ്റ്റർ പ്രസിഡന്റായി റിനിൽ മാക്കോരം വീട്ടിലിനെയും ജനറൽ സെക്രട്ടറിമാരായി ബേബി ലൂക്കോസ്, സിറിൽ മുളവരിക്കൽ എന്നിവരെയും നിയമിച്ചുകൊണ്ടുള്ള ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് പ്രസിഡന്റ് സാം പിത്രോദയുടെ അറിയിപ്പ് ചാപ്റ്ററിന് ലഭിച്ചു.   

മറ്റു ഭാരവാഹികൾ: സോണി എം. നിധിരി, ജുബിൻ വർഗീസ് (വൈസ് പ്രസിഡന്റുമാർ), ജോജു അഗസ്റ്റിൻ, ബേസിൽ പോൾ, സിജു മാത്യു (ജോയിന്റ് സെക്രട്ടറിമാർ), സന്തോഷ് പോൾ (ട്രഷറർ), ഫെക്സി സേവ്യർ (വനിത കോ-ഓർഡിനേറ്റർ ), ലെസ്ലിൻ ജോസ് (യൂത്ത് കോ-ഓർഡിനേറ്റർ). ഷെറിൻ ജേക്കബ് (ഒന്റാരിയോ) നിധിഷ് മഞ്ഞുമേക്കുടി (ആൽബർട്ട), തോമസ് അങ്കമാലി (വൻകൂവർ), അനീഷ് കുരിയൻ (കെബെക്ക്) എന്നിവർക്കാണ് വിവിധ പ്രവിശ്യകളുടെ ചുമതല നൽകിയിരിക്കുന്നത്.  

ഫെബിൻ ടോം, നോബി ജോസഫ്, ടിറ്റോ ദേവസ്യ, ബിജു സ്കറിയ, ജോൺസൺ വർഗിസ് എന്നിവർ നിർവാഹകസമിതി അംഗങ്ങളായിരിക്കുമെന്നും പ്രസിഡന്റ് റിനിൽ മാക്കോരം വീട്ടിൽ അറിയിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN US
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA